ഹൂസ്റ്റൺ: ഹൂസ്റ്റണിലുണ്ടായ ഹാർവി ദുരന്തത്തിലുൾപ്പെട്ടവരെഹായിക്കാനെന്ന വ്യാജേനെ അനധികൃതമായി പണപ്പിരവു നടത്തി തട്ടിപ്പുനടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള കർശന നടപടികൾ ഫെഡറൽസംസ്ഥാന ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ്.കൃത്രിമമായ വെബ്സൈറ്റുകൾ രൂപീകരിച്ചു ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഓൺലൈൻ ഫണ്ട് ശേഖരിക്കുന്നവർ, ഈ മെയിലിലൂടെ സന്ദേശങ്ങൾ അയക്കുന്നവർ എന്നിവരെ കർശനമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കും.

ദുരന്തത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ നിന്നും കവർച്ചചെയ്യാനെത്തുന്നവരെ തിരഞ്ഞു പിടിച്ചു അറസ്റ്റു ചെയ്യുന്നതിനുള്ളസംവിധാനങ്ങളും തയ്യാറാക്കിയതായി ഏജൻസി അറിയിച്ചു.ഇത്തരം പ്രവർത്തനങ്ങൾ ആരെങ്കിലും നടത്തുന്നതായി ശ്രദ്ധയിൽപെട്ടാൽവിവരം നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ ഫ്രോഡ്(866 720 5721)നന്പറിൽ വിളിച്ചറിയേക്കണ്ടതാണ്. ജസ്റ്റിസ് അപ്പാർട്ട്മെന്റ്പുറത്തുവിട്ട മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്ന ചാരിറ്റബിൾ ഓർഗനൈസേഷനിലൂടെ മാത്രമേ ഡിസാസ്റ്റർ ഫണ്ട് അയയ്ക്കാവൂ എന്നുനിർദേശിച്ചിട്ടുണ്ട്.