- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുറ്റും വെള്ളക്കെട്ട്; മലമ്പാമ്പും ചീങ്കണ്ണിയും വീട്ടുകോലായിൽ; വെള്ളവും വെളിച്ചവുമില്ല; നടൻ ബാബു ആന്റണി വീടുപേക്ഷിച്ച് താമസം മാറി; ഹൂസ്റ്റണെ ചുഴറ്റിയെറിഞ്ഞ ഹാർവി ചുഴലിക്കാറ്റ് ഒറ്റപ്പെടുത്തിയത് മനുഷ്യരെ മാത്രമല്ല; കെടുതികളുടെ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ച് സഹോദരൻ തമ്പി ആന്റണി
ഹസ്റ്റൺ ഹാർവി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം ഇനിയും കെട്ടടങ്ങിയിട്ടില്ല. സാധാരണയായി ഹൂസ്റ്റൺ പ്രദേശത്ത് ഒരുവർഷം ആകെ ലഭിക്കുന്ന 75 സെന്റിമീറ്റർ മഴ ഒരുദിവസം കൊണ്ട് ലഭിച്ചുവെന്ന് പറയുമ്പോൾ തന്നെ സംഗതിയുടെ ഗൗരവം ബോധ്യമാകും. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നടൻ ബാബു ആന്റണിയുടെ വീടിനു സമീപമുള്ള വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറി. ബാബു ആന്റണിയുടെ സഹോദരൻ എഴുത്തുകാരനും, നടനും, നിർമ്മാതാവുമായ തമ്പി ആന്റണി ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറിയെന്നും സഹോദരൻ അറിയിച്ചു. ഹൈവേകൾ അടഞ്ഞുകിടക്കുകയാണ്.ചീങ്കണികളും,മലമ്പാമ്പുകളുമൊക്കെ വീടുകളുടെ കോലായിലാണ് താമസം. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകർന്നു. ജോർജ് ബുഷ്, ഹോബി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാർഗങ്ങളെല്ലാം അടഞ്ഞ
ഹസ്റ്റൺ ഹാർവി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം ഇനിയും കെട്ടടങ്ങിയിട്ടില്ല. സാധാരണയായി ഹൂസ്റ്റൺ പ്രദേശത്ത് ഒരുവർഷം ആകെ ലഭിക്കുന്ന 75 സെന്റിമീറ്റർ മഴ ഒരുദിവസം കൊണ്ട് ലഭിച്ചുവെന്ന് പറയുമ്പോൾ തന്നെ സംഗതിയുടെ ഗൗരവം ബോധ്യമാകും.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നടൻ ബാബു ആന്റണിയുടെ വീടിനു സമീപമുള്ള വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറി. ബാബു ആന്റണിയുടെ സഹോദരൻ എഴുത്തുകാരനും, നടനും, നിർമ്മാതാവുമായ തമ്പി ആന്റണി ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറിയെന്നും സഹോദരൻ അറിയിച്ചു. ഹൈവേകൾ അടഞ്ഞുകിടക്കുകയാണ്.ചീങ്കണികളും,മലമ്പാമ്പുകളുമൊക്കെ വീടുകളുടെ കോലായിലാണ് താമസം.
പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകർന്നു. ജോർജ് ബുഷ്, ഹോബി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാർഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റൺ ഒറ്റപ്പെട്ടു. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.
എത്രയും വേഗം രക്ഷാബോട്ടുകളിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അധികൃതർ നിർദ്ദേശം നൽകി. താമസസ്ഥലങ്ങൾ നഷ്ടമായവർക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നൽകുന്നുണ്ട്.
മലയാളികളുൾപ്പെടെ മുപ്പതിനായിരത്തിലേറെപ്പേർ വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഹൂസ്റ്റൺ സർവകലാശാലയിൽ കുടുങ്ങിയ ഇരുനൂറ് വിദ്യാർത്ഥികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. അതിനിടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടെക്‌സസിൽ ഒൻപതുപേർ മരിച്ചു.