- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈവേയിലൂടെ നീന്തുന്ന സ്രാവുകൾ; വെള്ളത്തിനടിയിലായ വിമാനങ്ങൾ; വീട്ടുമുറ്റത്തെ മുതലകൾ; ടെക്സാസിലെ വെള്ളപ്പൊക്കത്തിന്റെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയപ്പോൾ നടൻ ബാബു ആന്റണിയും കെണിയിൽ വീണു
ഹൂസ്റ്റണിലും ടെക്സാസിന്റെ മറ്റ് ഭാഗങ്ങളിലും ഹാർവെ കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പടരുന്നുണ്ട്. ഇതിനിടെ അതുമായി ബന്ധപ്പെട്ട അതിശയകരമായ ചിത്രങ്ങളും വ്യാജ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുന്നുമുണ്ട്. ഹൈവേയിലൂടെ നീന്തുന്ന സ്രാവുകൾ, വെള്ളത്തിനടിയിലായ വിമാനങ്ങൾ, വീട്ടു മുറ്റത്തെത്തിയ മുതലകൾ തുടങ്ങിയവ ഇത്തരം വ്യാജ ചിത്രങ്ങളിൽ ചിലതാണ്. അതിനിടെ ഇത്തരം ചിത്രങ്ങൾ നടൻ ബാബു ആന്റണി വെളിപ്പെടുത്തിയ പ്രകാരം സഹോദരൻ തമ്പി ആന്റണിയും ഷെയർ ചെയ്യുകയും അമളി പറ്റുകയും ചെയ്തിട്ടുണ്ട്. ഹൈവേയിലൂടെ സ്രാവ് നീന്തുന്ന ചിത്രങ്ങൾ ട്വിറ്ററിലൂടെയായിരുന്നു പ്രചരിച്ചിരുന്നത്. ഫോക്സ് ന്യൂസിലെ ജെസി വാട്ടേർസ് തന്റെ തിങ്കളാഴ്ച രാത്രിയിലെ പരിപാടിക്കിടെ ഇത്തരം ചിത്രങ്ങളെ കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. ഓരോ പ്രാവശ്യവും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഇത്തരത്തിൽ സ്രാവ് റോഡിലൂടെ നീന്തുന്ന ചിത്രങ്ങൾ പ്രചരിക്കാറുണ്ട്. പത്തടി നീളമുള്ള ഒരു മുതല ഒരു വീടിന്റെ വാതിൽക്കലെത്തുന്ന ചിത്രങ്
ഹൂസ്റ്റണിലും ടെക്സാസിന്റെ മറ്റ് ഭാഗങ്ങളിലും ഹാർവെ കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പടരുന്നുണ്ട്. ഇതിനിടെ അതുമായി ബന്ധപ്പെട്ട അതിശയകരമായ ചിത്രങ്ങളും വ്യാജ ചിത്രങ്ങളും സോഷ്യൽ മീഡിയ കീഴടക്കുന്നുമുണ്ട്.
ഹൈവേയിലൂടെ നീന്തുന്ന സ്രാവുകൾ, വെള്ളത്തിനടിയിലായ വിമാനങ്ങൾ, വീട്ടു മുറ്റത്തെത്തിയ മുതലകൾ തുടങ്ങിയവ ഇത്തരം വ്യാജ ചിത്രങ്ങളിൽ ചിലതാണ്. അതിനിടെ ഇത്തരം ചിത്രങ്ങൾ നടൻ ബാബു ആന്റണി വെളിപ്പെടുത്തിയ പ്രകാരം സഹോദരൻ തമ്പി ആന്റണിയും ഷെയർ ചെയ്യുകയും അമളി പറ്റുകയും ചെയ്തിട്ടുണ്ട്.
ഹൈവേയിലൂടെ സ്രാവ് നീന്തുന്ന ചിത്രങ്ങൾ ട്വിറ്ററിലൂടെയായിരുന്നു പ്രചരിച്ചിരുന്നത്. ഫോക്സ് ന്യൂസിലെ ജെസി വാട്ടേർസ് തന്റെ തിങ്കളാഴ്ച രാത്രിയിലെ പരിപാടിക്കിടെ ഇത്തരം ചിത്രങ്ങളെ കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. ഓരോ പ്രാവശ്യവും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഇത്തരത്തിൽ സ്രാവ് റോഡിലൂടെ നീന്തുന്ന ചിത്രങ്ങൾ പ്രചരിക്കാറുണ്ട്.
പത്തടി നീളമുള്ള ഒരു മുതല ഒരു വീടിന്റെ വാതിൽക്കലെത്തുന്ന ചിത്രങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. എന്നാൽ ഈ മുതലയുടെ ചിത്രം സാങ്കേതികമായി വ്യാജമായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഹൂസ്റ്റണിൽ ഏപ്രിലിൽ ഉണ്ടായ ഒരു വെള്ളപ്പൊക്ക സമയത്തെ യഥാർത്ഥ ചിത്രമാണിതെന്നും സൂചനയുണ്ട്.
ഒരു ഡെൽറ്റ വിമാനം പ്രളയജലത്തിൽ വീണ മറ്റൊരു വ്യാജ ചിത്രവും പ്രചരിച്ചിരുന്നു. ഫോട്ടോഷോപ്പിലായിരുന്നു ഇത് സൃഷ്ടിച്ചിരുന്നത്. ഇതിന് മുമ്പുണ്ടായ വിവിധ പ്രളയങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഹൂസ്റ്റണിലേതെന്ന വണ്ണം സോഷ്യൽ മീഡിയ യൂസർമാർ പ്രചരിപ്പിച്ചിരുന്നു.
ഒരാൾ ഒരു റഫ്രിജറേറ്ററും രണ്ട് കുട്ടികളെയും പിടിച്ച് പ്രളയജലത്തിൽ നിൽക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ഇത് യഥാർത്ഥത്തിൽ ടെക്സാസിൽ കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്ക കാലത്തേതാണ്. ഇതും ഹൂസ്റ്റണിൽ ഇപ്പോഴുണ്ടായ സംഭവമെന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്.
ഹൂസ്റ്റണിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നടൻ ബാബു ആന്റണിയുടെ വീടിന് മുമ്പിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറിയെന്ന വിധത്തിലുള്ള ചിത്രങ്ങളായിരുന്നു സഹോദരനും നടനും എഴുത്തുകാരനും നിർമ്മാതാവുമായ തമ്പി ആന്റണി ഷെയർ ചെയ്തിരുന്നത്. കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയെന്നും സഹോദരൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടു പ്രകാരം തമ്പിയും ഇത്തരം വ്യാജ ചിത്രങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട് ഷെയർ ചെയ്തിരിക്കാമെന്ന് സൂചനയുണ്ട്.