- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാരിയും മേഘനും കുഞ്ഞിനെ വളർത്തുക ഏത് സാധാരണ കുട്ടിയെയും പോലെ; ട്യൂബിൽ യാത്ര ചെയ്തും ഷോപ്പിങ്ങിനുപോയും കൂട്ടുകാർക്കൊപ്പം പാർക്കിൽ കളിച്ചുമൊക്കെ സാധാരണത്വം ആഘോഷിക്കാനുറച്ച് മേഘൻ
ലണ്ടൻ: രാജകൊട്ടാരത്തിലെ കുട്ടി എന്ന നിലയ്ക്കാവില്ല തങ്ങളുടെ കുഞ്ഞ് വളരേണ്ടതെന്നുറച്് ഹാരി രാജകുമാരനും മേഘൻ മെർക്ക്‌ലും. മറ്റേതൊരു ബ്രിട്ടീഷ് കുടുംബത്തിലെയും കുട്ടിയെയും പോലെ സാധാരണ കുട്ടിയെന്ന നിലയ്ക്കാകും വളർത്തുക. ട്യൂബ് ട്രെയിനിൽ യാത്ര ചെയ്തും ഷോപ്പിങ്ങിനുപോയും പള്ളിയിൽ കോറസിൽ പങ്കെടുത്തുമൊക്കെ സാധാരണക്കാരുടെ മക്കൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും കുഞ്ഞിനെക്കൊണ്ടും ചെയ്യിക്കണമെന്നാണ് ഇരുവരുടെയും കണക്കുകൂട്ടൽ. കൂട്ടുകാർക്കൊപ്പം ആഘോഷിച്ചുവളരട്ടെയെന്നാണ് അവരുടെ തീരുമാനം. സാധാരണ ജീവിതത്തിന്റെ മൂല്യങ്ങളെല്ലാം മനസ്സിലാക്കിവേണം തങ്ങളുടെ കുഞ്ഞ് വളരാനെന്നാണ് ഇരുവരുടെയും ആഗ്രഹം. വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടയും മക്കളായ ജോർജ് രാജകുമാരനെയും ഷാർലറ്റ് രാജകുമാരിയെയും ലൂയി രാജകുമാരനെയും പോലെ പദവികൾ പേറിയാകില്ല തങ്ങളുടെ കുഞ്ഞ് വളരുകയെന്ന് ഹാരിയും മേഘനും കരുതുന്നു. കൊട്ടാരത്തിലെ കുട്ടിയാണെങ്കിലും മറ്റ് സാധാണ കുട്ടികൾക്കിടയിൽ അവരിലൊരാളായി വളരുന്നതാകും നല്ലതെന്നാണ് മേഘന്റെ അഭിപ്രായം. രാജകൊട്ട
ലണ്ടൻ: രാജകൊട്ടാരത്തിലെ കുട്ടി എന്ന നിലയ്ക്കാവില്ല തങ്ങളുടെ കുഞ്ഞ് വളരേണ്ടതെന്നുറച്് ഹാരി രാജകുമാരനും മേഘൻ മെർക്ക്‌ലും. മറ്റേതൊരു ബ്രിട്ടീഷ് കുടുംബത്തിലെയും കുട്ടിയെയും പോലെ സാധാരണ കുട്ടിയെന്ന നിലയ്ക്കാകും വളർത്തുക. ട്യൂബ് ട്രെയിനിൽ യാത്ര ചെയ്തും ഷോപ്പിങ്ങിനുപോയും പള്ളിയിൽ കോറസിൽ പങ്കെടുത്തുമൊക്കെ സാധാരണക്കാരുടെ മക്കൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും കുഞ്ഞിനെക്കൊണ്ടും ചെയ്യിക്കണമെന്നാണ് ഇരുവരുടെയും കണക്കുകൂട്ടൽ. കൂട്ടുകാർക്കൊപ്പം ആഘോഷിച്ചുവളരട്ടെയെന്നാണ് അവരുടെ തീരുമാനം.
സാധാരണ ജീവിതത്തിന്റെ മൂല്യങ്ങളെല്ലാം മനസ്സിലാക്കിവേണം തങ്ങളുടെ കുഞ്ഞ് വളരാനെന്നാണ് ഇരുവരുടെയും ആഗ്രഹം. വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടയും മക്കളായ ജോർജ് രാജകുമാരനെയും ഷാർലറ്റ് രാജകുമാരിയെയും ലൂയി രാജകുമാരനെയും പോലെ പദവികൾ പേറിയാകില്ല തങ്ങളുടെ കുഞ്ഞ് വളരുകയെന്ന് ഹാരിയും മേഘനും കരുതുന്നു. കൊട്ടാരത്തിലെ കുട്ടിയാണെങ്കിലും മറ്റ് സാധാണ കുട്ടികൾക്കിടയിൽ അവരിലൊരാളായി വളരുന്നതാകും നല്ലതെന്നാണ് മേഘന്റെ അഭിപ്രായം.
രാജകൊട്ടാരത്തിലെ കുട്ടികളെ വളർത്തുന്നതിൽ വേറിട്ടൊരു മാതൃക കൊണ്ടുവരാനാണ് മേഘനും ഹാരിയും ശ്രമിക്കുകയെന്ന് റോയൽ കറസ്‌പോണ്ടന്റ് ഒമിഡ് സ്‌കോബി പറയുന്നു. മറ്റു കുട്ടികളെപ്പോലെ പഠിച്ച്ും കളിച്ചും വളരുകയും വലുതാകുമ്പോൾ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാക്കി മക്കളെ മാറ്റണമന്നാണ് മേഘന്റെ ജീവിതം. കൊട്ടാരത്തിന്റെ സുഖലോലുപതകളിൽ മയങ്ങി കുട്ടികൾ നശിച്ചുപോകരുതെന്നും മേഘൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഹാരിയും മേഘനും തങ്ങളുടെ കുഞ്ഞിന് രാജകുമാരൻ അല്ലെങ്കിൽ രാജകുമാരി പട്ടം ആവശ്യപ്പെടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അത്തരമൊരു പട്ടം കൊടുക്കുന്നത് കുട്ടിയുടെ ജീവിതത്തെ തളച്ചിടുന്നതിന് തുല്യമാണെന്നാണ് മേഘന്റെ വിലയിരുത്തൽ. ജനിക്കുന്നത് ആൺകുട്ടിയാണെങ്കൽ ആ കുഞ്ഞ് വളരുക ഈൽ ഓഫ് ഡംബാർട്ടൺ എന്ന പദവിയിലേക്കാകും. ഹാരിക്ക് വിവാഹദിവസം കിട്ടിയ അധികാരചിഹ്നമാണത്. ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അതിന് ലേഡി മൗണ്ട്ബാറ്റൺ-വിൻഡ്‌സർ എന്ന പദവിയാകും ലഭിക്കുക.
ഹാരി നേരിട്ട് കിരീടാവകാശിയല്ലാത്തതിനാലാണ് ജനിക്കുന്ന കുഞ്ഞ് രാജകുമാരനോ രാജകുമാരിയോ അല്ലാതാകുന്നത്. എങ്കിലും രാജകൊട്ടാര്ത്തിലെ കുട്ടിയുടെ എല്ലാ അവകാശങ്ങളുമുണ്ടാകും. ബ്രിട്ടീഷ് രാജകുടുംബത്തിൽ രാജപദവികൾ വേണ്ടെന്നുവെച്ച വേറെയും ആളുകളുണ്ട്. ആൻ രാജകുമാരി തന്റെ മക്കൾക്ക് രാജപദവികൾ വേണ്ടെന്ന് നിശ്ചയിച്ചിരുന്നു. മക്കളായ സാറ ഫിലിപ്‌സിനെയും പീറ്റർ ഫിലിപ്‌സിനെയും അവർ സാധാരണ കുട്ടികളായാണ് വളർത്തിയത്. ഇതേ മാതൃക പിന്തുടരാനാണ് മേഘന്റെയും ഹാരിയുടെയും തീരുമാനം.