ഛണ്ഡീഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കോവിഡ് സ്ഥിരീകരിച്ചു. ഖട്ടാർ തന്നെയാണ് ട്വിറ്ററിലൂടെ രോ​ഗ വിവരം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തന്നോട് സമ്പർക്കം പുലർത്തിയ സഹപ്രവർത്തകരോടും മറ്റും സ്വയം നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്താനും ഖട്ടാർ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട ഖട്ടാർ സ്വയം നിരീക്ഷണത്തിലായിരുന്നു.