- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാനയിൽ ലോക്ക്ഡൗൺ ജൂൺ 28വരെ നീട്ടി; മുൻകരുതൽ നടപടിയെന്ന് സർക്കാർ; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ചണ്ഡിഗഢ്: ഹരിയാനയിൽ ലോക്ക്ഡൗൺ ജൂൺ 28വരെ നീട്ടി. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണവും ടിപിആറും കുറയുന്നുണ്ടെങ്കിലും മുൻകരുതൽ നടപടി എന്ന നിലയിലാണ് ലോക്ക്ഡൗൺ നീട്ടിയത്.
നേരത്തെ ജൂൺ 21 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. പുതിയ ഇളവുകൾ അനുസരിച്ച് എല്ലാ വ്യാപാരസ്ഥാനപങ്ങളും രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് വരെ തുറക്കാം. മാളുകൾക്കും രാവിലെ പത്തുമണി മുതൽ തുറക്കാൻ അനുമതിയുണ്ട്.
കോർപറേറ്റ് ഓഫിസുകൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവയ്ക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.ബാറുകൾ, ഹോട്ടലുകൾ, ക്ലബ് ഹൗസ് എന്നിവയ്ക്ക് രാവിലെ പത്ത് മുതൽ രാത്രി പത്ത് മണി വരെ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം.വിവാഹം തടങ്ങിയ ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പാടില്ല.
ന്യൂസ് ഡെസ്ക്
Next Story