- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്റ്റ്യാനോ റൊണാൾഡോയും കാമുകിയും പിരിഞ്ഞോ? ബാലൻ ഡി ഓർ പുരസ്കാരദാനച്ചടങ്ങിൽ ശ്രദ്ധേയമായത് ഇറിനയുടെ അസാന്നിധ്യം
മാഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നാലു വർഷമായി നിഴൽപോലെ പിന്തുടരുന്ന വ്യക്തിയാണ് കാമുകി ഇറിന ഷായ്ക്ക്. റൊണാൾഡോയുമായി ഇറിനയ്ക്കുള്ള അടുപ്പം റൊണാൾഡോയുടെ അമ്മയ്ക്ക് അത്ര പിടിത്തമല്ലായിരുന്നുവെന്നും വാർത്തകൾ പരന്നിരുന്നു. എന്നാലിപ്പോഴത്തെ ചർച്ചാവിഷയം അതൊന്നുമല്ല. ഈച്ചയും ചക്കരയും പോലെ ആയിരുന്ന റോണോയും കാമുകിയും അ
മാഡ്രിഡ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നാലു വർഷമായി നിഴൽപോലെ പിന്തുടരുന്ന വ്യക്തിയാണ് കാമുകി ഇറിന ഷായ്ക്ക്. റൊണാൾഡോയുമായി ഇറിനയ്ക്കുള്ള അടുപ്പം റൊണാൾഡോയുടെ അമ്മയ്ക്ക് അത്ര പിടിത്തമല്ലായിരുന്നുവെന്നും വാർത്തകൾ പരന്നിരുന്നു. എന്നാലിപ്പോഴത്തെ ചർച്ചാവിഷയം അതൊന്നുമല്ല.
ഈച്ചയും ചക്കരയും പോലെ ആയിരുന്ന റോണോയും കാമുകിയും അടിച്ചുപിരിഞ്ഞോ എന്ന അന്വേഷണത്തിലാണ് മാദ്ധ്യമങ്ങൾ. താരത്തിനൊപ്പം ഇറിനയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടത് മുതലാണ് ഈ ഗോസിപ്പ് ഇറങ്ങിയിരിക്കുന്നത്.
ഇറിനയെ താരം ഉപേക്ഷിച്ചെന്നാണ് വാർത്തകൾ പരക്കുന്നത്. ഇത്തവണ ബാലൻ ഡി ഓർ പുരസ്‌ക്കാരം സ്വീകരിക്കുന്ന സമയത്ത് ഇറീനയുടെ അസാന്നിദ്ധ്യം എല്ലാവരും ശ്രദ്ധിച്ചിരുന്നു. നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിലും ഇണക്കുരുവികളെ പോലെ പ്രത്യക്ഷപ്പെടാറുള്ള ഇരുവരുടേയും കാര്യത്തിൽ എപ്പോഴും ശ്രദ്ധ പതിപ്പിച്ചിരുന്ന മാദ്ധ്യമങ്ങൾ തിങ്കളാഴ്ച സൂറിച്ചിലെ ചടങ്ങിൽ നിന്നും ഇറീന വിട്ടു നിന്നത് വാർത്തയാക്കി. ഇരുവരുടേയും ഒരുമിച്ചുള്ള ജീവിതം കഴിഞ്ഞെന്ന തരത്തിലാണ് വാർത്ത പുറത്ത് വന്നത്.
കഴിഞ്ഞ വർഷവും റൊണാൾഡോയ്ക്കായിരുന്നു ബാലൺ ഡി ഓർ പുരസ്‌കാരം. അന്നു പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ റോണോയ്‌ക്കൊപ്പം ഇറീനയുണ്ടായിരുന്നു. കാമുകിമാരെ മാറിമാറി നടക്കുന്ന ക്രിസ്റ്റിയാനോയ്ക്ക് ഇറിനയിലുള്ള കമ്പം തീർന്നെന്നാണ് പാപ്പരാസികൾ പറയുന്നത്.
ജനുവരി ആറിന് ഇറീനയുടെ ജന്മദിനത്തിൽ ആശംസ അറിയിക്കാൻ പോലും ക്രിസ്റ്റിയാനോ മറന്നു പോയെന്നും ഈ സമയത്ത് ഒരു വിമാനത്തിലിരുന്നു സഹതാരങ്ങളുമായി ട്വീറ്റ് ചെയ്ത് രസിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തനിച്ച് ഏതോ ഫോട്ടോഷൂട്ടിനായി പോയിട്ടുള്ള ഇറീനയുടെ ഏതോ ബീച്ചിലെ ഹോട്ട് ഫോട്ടോഷൂട്ടുകളുടെ ദൃശ്യങ്ങളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.