ബോളിവുഡ് താരം കങ്കണാ റാണത്ത് എന്ത് കാര്യം മുഖം നോക്കാതെ തുറന്ന് പറയുന്ന കൂട്ടത്തിലാണ്. ഏറെക്കാലമായി കങ്കണയുടെ കാമുകനും വിവാഹമൊക്കെ ബോളിവുഡിൽ സംസാരമായിരുന്നെങ്കിലും ഇതുവരെ ഇതിനെപ്പറ്റിയൊന്നും പ്രതികരിക്കാതിരുന്ന നടി ഇപ്പോൾ പ്രണയമുണ്ടെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.
 
ആഗ്രഹിച്ചതു പോലെയൊരു വ്യക്തിയെ  കാമുകനായി  ലഭിച്ചതിന്റെ ത്രില്ലിലാണ് താനെന്ന് നടി കഴിഞ്ഞ ദിവസം വ്യക്തമാക്കി. മുംബയിലെ ബാന്ദ്രയിൽ ഒരു വിരുന്നു സത്കാരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.താൻ പ്രണയത്തിലാണെന്നും അത് ആസ്വദിക്കുകയാണെന്നുമാണ് കങ്കണ പറഞ്ഞത്. എന്നാൽ തന്റെ കാമുകനെുപ്പറ്റി കൂടുതലൊന്നും വെളിപ്പെടുത്താൻ താരം തയ്യാറായില്ല. തന്റെ പ്രണയം വളരെ പ്രത്യേകത നിറഞ്ഞതാണ്. ഇക്കാര്യത്തെപ്പറ്റി കൂടുതൽ ഇപ്പോൾ പറയാനാകില്ല. സമയമാകുന്‌പോൾ അതേപ്പറ്റി വെളിപ്പെടുത്തുമെന്ന് കങ്കണ വ്യക്തമാക്കി.

ഇരുപത്തിയേഴുകാരിയായ കങ്കണ ഇപ്പോൾ ഡൽഹിയിൽ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. എന്നാൽ കങ്കണയുടെ കാമുകനെ തിരഞ്ഞ് പാപ്പാരാസികൾ നെട്ടോട്ടത്തിലാണ്.  പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ കാമുകനാക്കുന്നത് ഹൃത്വിക് റോഷനെയാണ്. ഹൃത്വിക്‌സൂസൈൻ ബന്ധം തകർന്നതോടെ ഹൃത്വിക്കുമായി പലതവണ കങ്കണയുടേ പേര് ചേർത്ത് ഗോസിപ്പ് ഇറങ്ങിയിരുന്നു.

കങ്കണയും സൽമാനും തമ്മിൽ പ്രണയത്തിലാണെന്നും ആമിർ ഖാനുമായി പ്രണയത്തിലാണെന്നും ഉള്ള വാർത്തകളോട് കങ്കണ പ്രതികരിച്ചു. അവർ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമായും അടുത്ത ബന്ധമുണ്ടെന്നുമായിരുന്നുവെന്നും പറഞ്ഞ നടി ഹൃത്വിക്കിനെക്കുറിച്ച് ഒന്നും തന്നെ പ്രതികരിക്കാൻ കൂട്ടാക്കാഞ്ഞതും പാപ്പരാസികളുടെ നോട്ടം ഹൃത്വിക്കിൽ തന്നെ എത്താൻ ഒരു കാരണമാണ്.

കങ്കണ പ്രണയത്തെപ്പറ്റി പറഞ്ഞ സമയം, തനിക്കും ഒരു കൂട്ടുകാരിയുണ്ടെന്ന് ചില മാദ്ധ്യമങ്ങളോട് ഹൃത്വികും പറഞ്ഞുവത്രേ. എന്തായാലും ബോളിവുഡിൽ പുതിയൊരു ഗോസിപ്പുകൂടി പരക്കുകയാണ്.