- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകൻ വേലി ചാടുന്നു! തൃഷ പ്രണയബന്ധം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നെന്ന് ഗോസിപ്പ്
ചെന്നൈ: കാമുകൻ വേലിചാടാൻ ഒരുങ്ങിയാൽ കാമുകിമാർ വേർപിരിഞ്ഞു പോയാൽ അതിൽവലിയ അത്ഭുതമൊന്നുമില്ല. തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണനും ഇങ്ങനെ കാമുകന്റെ പരസത്രീ ബന്ധത്താൽ പ്രണയത്തെ ഉപേക്ഷിക്കാൻ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക് താരം റാണാ ദുഗ്ഗബതിയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം തെലുങ്കിൽ പരസ്യമായി രഹസ്യമായിരുന്നു. എ
ചെന്നൈ: കാമുകൻ വേലിചാടാൻ ഒരുങ്ങിയാൽ കാമുകിമാർ വേർപിരിഞ്ഞു പോയാൽ അതിൽവലിയ അത്ഭുതമൊന്നുമില്ല. തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണനും ഇങ്ങനെ കാമുകന്റെ പരസത്രീ ബന്ധത്താൽ പ്രണയത്തെ ഉപേക്ഷിക്കാൻ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക് താരം റാണാ ദുഗ്ഗബതിയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം തെലുങ്കിൽ പരസ്യമായി രഹസ്യമായിരുന്നു. എല്ലാവർക്കും മുന്നിൽ ഇണക്കുരുവികളെ പോലെ നടന്നവർ ഒടുവിൽ വേർപിരിയാൻ പോകുന്നുവെന്നാണ് ഗോസിപ്പുകൾ.
പ്രണയം തകരാൻ കാരണക്കാരൻ നായകനിലെ വില്ലത്തരമാണെന്നാണ് പാപ്പാസികളുടെ പക്ഷം. ഒരേസമയം പല സ്ത്രീകളുമായി ബന്ധമാണ് റാണയ്ക്കുള്ളതെന്ന് തൃഷ അറിഞ്ഞു. ഇതോടെയാണ് കാമുകനെ കൈവിടാൻ നടി തയ്യാറായതത്രേ. റാണാ ദുഗ്ഗബതിയുടെ ഒരു ട്വീറ്റും ട്വീറ്റിന് തൃഷ്യയുടെ മറു ട്വീറ്റും ഇവർ അകന്നതായി സൂചന നൽകുന്നതാണെന്നാണ് പാപ്പരാസികൾ പറയുന്നത്. എന്നാൽ താൻ പറുന്ന കാര്യത്തിലെ സത്യം മനസിലാക്കാൻ കൂട്ടുകാരിക്ക് കഴിയുന്നില്ലമട്ടിലായിരുന്നു ദുഗ്ഗബതിയുടെ ട്വീറ്റ്.
എന്നാൽ ഒരാൾക്ക് സ്ഥിരമായി ഇഛ്ഛാഭംഗവും നിരാശയുമാണ് ഫലമെങ്കിൽ കൂടുതൽ സഹിക്കാൻ കഴിയില്ലെന്നാണ് തൃഷയുടെ മറുട്വീറ്റ്. ഇങ്ങനെ വീണ്ടുമൊരു പ്രണയത്തകർച്ചക്കാണ് തെലുങ്ക് സിനിമാ ലോകം സാക്ഷിയായത്.