- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴുപാപങ്ങൾ ചെയ്യാൻ നിർദേശിച്ചു! ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് ദൈവത്തിന്റെ നിർദ്ദേശ പ്രകാരവും; നഗ്നനായി യുവതിയെ കയറിപ്പിടിച്ച മുഹമ്മദ് ഹാഷിറിന്റെ വാദമൊന്നും കോടതിയിൽ ചെലവായില്ല; നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയടേയും അഞ്ചുസുന്ദരികളുടേയും തിരക്കഥാകൃത്തിന് മൂന്നര വർഷത്തെ തടവ് ശിക്ഷ
കൊച്ചി: യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന് മൂന്നര വർഷത്തെ തടവ് ശിക്ഷ. എറണാകുളം അഡീഷണൽ സെഷൻഷസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, അഞ്ചുസുന്ദരികൾ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു. വിവിധ വകുപ്പുകളിലായി മൂന്നരവർഷം തടവും 40,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നതുമായ പ്രതിയുടെ അപേക്ഷകൾ പരിഗണിച്ച് ഇളവുചെയ്തത് ശിക്ഷയാണിത്. ശിക്ഷ ഒരുമിച്ച് രണ്ടുവർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതിയുടെ നിർദ്ദേശം. 2014 ഫെബ്രുവരി 28-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചി മരടിലെ ഒരു ഫ്ളാറ്റിൽവെച്ച് അയൽവാസിയായിരുന്ന യുവതിയെയാണ് ഹാഷിർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളിൽ നിന്നു കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. യുവതിയെ കയറിപ്പിടിച്ച കേസിലാണ് തിരക്കഥാകൃത്തായ ഹാഷിർ മുഹമ്മദിനെ അറസ്റ്

കൊച്ചി: യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന് മൂന്നര വർഷത്തെ തടവ് ശിക്ഷ. എറണാകുളം അഡീഷണൽ സെഷൻഷസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, അഞ്ചുസുന്ദരികൾ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു.
വിവിധ വകുപ്പുകളിലായി മൂന്നരവർഷം തടവും 40,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നതുമായ പ്രതിയുടെ അപേക്ഷകൾ പരിഗണിച്ച് ഇളവുചെയ്തത് ശിക്ഷയാണിത്. ശിക്ഷ ഒരുമിച്ച് രണ്ടുവർഷം അനുഭവിച്ചാൽ മതിയെന്നാണ് കോടതിയുടെ നിർദ്ദേശം. 2014 ഫെബ്രുവരി 28-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചി മരടിലെ ഒരു ഫ്ളാറ്റിൽവെച്ച് അയൽവാസിയായിരുന്ന യുവതിയെയാണ് ഹാഷിർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പരാതിയിൽ ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളിൽ നിന്നു കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
യുവതിയെ കയറിപ്പിടിച്ച കേസിലാണ് തിരക്കഥാകൃത്തായ ഹാഷിർ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതിനായി മരടിലെ ഒരു ഫ്ലാററിൽ കഴിയുകയായിരുന്നു ഹാഷിർ. ഇയാൾ അടുത്ത ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന സ്ത്രീയെ നഗ്‌നനായെത്തിയ ശേഷം കയറിപ്പിടിച്ചുവെന്നാണ് കേസ്. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പൊലീസ് ചോദ്യം ചെയ്യലിൽ വിചിത്ര വാദങ്ങളാണ് ഇയാൾ പറഞ്ഞത്. ദൈവത്തിന്റെ നിർദേശപ്രകാരമാണ് താൻ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. ഏഴുപാപങ്ങൾ ചെയ്യാനാണ് ദൈവത്തിന്റെ നിർദേശമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. അമിതമായ മയക്കുമരുന്ന് ഉപയോഗം ഇയാളുടെ മാനസിക നില തകർത്തിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
യുവ തിരക്കഥാ കൃത്താണ് അറസ്ററിലായ മുഹമ്മദ് ഹാഷിർ. ദുൽഖർ സൽമാൻ നായകനായ പ്രേക്ഷക ശ്രദ്ധ നേടിയ സമീർ താഹിർ സംവിധാനം ചെയ്ത ചിത്രം നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചി്ത്രത്തിന്റെ തിരക്കഥാ കൃത്താണ് ഇയാൾ. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ ആമി എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് മുഹമ്മദ് ഹാഷിറാണ്.

