തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പെട്ട 201 മത്സ്യത്തൊഴിലാളികൾ ഇനിയും മടങ്ങി എത്താനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 108 പേരുടെ കാര്യത്തിൽ കടുത്ത ആശങ്കയും നിലനിൽക്കുന്നു.പരസ്പരമുള്ള പഴിചാരലുകളും കുറവില്ല.

ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ല. ഇതിനിടെയാണ് പ്രകൃതി ദുരന്തത്തെ രാഷ്ട്രീയവൽകരിച്ച് ചിലർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.ഓഖി ചുഴലിക്കാറ്റ് കേരളത്തിൽ വീശിയടിച്ചതിൽ തനിക്ക് സങ്കടമൊന്നുമില്ലെന്നാണ് കിച്ചുകണ്ണൻ എന്ന സംഘപരിവാർ അനുകൂലിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.' ദൈവം പ്രതികാരം ചെയ്തുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.കേരളീയർ ഒരുപാട് പാപ്ം ചെയ്തിട്ടുള്ളതുകൊണ്ട് ഇത്തരമൊരു ദുരന്തം സംസ്ഥാനം അർഹിക്കുന്നു.

ദക്ഷിണേന്ത്യക്കാർ മാംസാഹാരികളും, മദ്യാപാനികളും ആയതുകൊണ്ടാണ് ചുഴലിക്കാറ്റ് വീശിയതെന്നാണ് മന്മോഹൻ ശുക്ല് എന്ന വ്യക്തിയുടെ കണ്ടുപിടുത്തം. ഇത്തരത്തിൽ ദുരന്തങ്ങളിൽ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനെതിരെ കമന്റുകൾ വരുന്നുണ്ട്. നേരത്തെ നേപ്പാൾ ഭൂകമ്പം ഉണ്ടായപ്പോൾ, രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമാണ് കാരണമെന്ന മട്ടിലും സൈബർ രംഗത്ത് കുപ്രചാരണങ്ങൾ നടന്നിരുന്നു.