- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത വിദ്വേഷം പുലർത്തുന്ന കമന്റുകൾക്ക് മറുനാടനിൽ പൂർണ്ണ നിരോധനം; കമന്റ് ചെയ്യുന്ന സ്ത്രീകൾക്ക് പ്രത്യേക പരിഗണന
വാർത്ത വായിക്കുന്നവർക്ക് വാർത്തയിൽ ഇടപെടാൻ ആദ്യമായി അവസരം നൽകി മറുനാടൻ മലയാളി തുടങ്ങിയ നവ മാദ്ധ്യമനിലപാട് മലയാളം മാദ്ധ്യമങ്ങൾ ഒരേ പോലെ സ്വീകരിച്ചതിന്റെ ഭാഗമായി ചില പരിഷ്‌കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മറുനാടനെതിരെ ഉയർന്ന് വരുന്ന ഏറ്റവും വലിയ ആരോപണം മത വിഷയങ്ങളിൽ പരസ്പരം ചിലർ നടത്തുന്ന പോരാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പോരിൽ കു
വാർത്ത വായിക്കുന്നവർക്ക് വാർത്തയിൽ ഇടപെടാൻ ആദ്യമായി അവസരം നൽകി മറുനാടൻ മലയാളി തുടങ്ങിയ നവ മാദ്ധ്യമനിലപാട് മലയാളം മാദ്ധ്യമങ്ങൾ ഒരേ പോലെ സ്വീകരിച്ചതിന്റെ ഭാഗമായി ചില പരിഷ്‌കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മറുനാടനെതിരെ ഉയർന്ന് വരുന്ന ഏറ്റവും വലിയ ആരോപണം മത വിഷയങ്ങളിൽ പരസ്പരം ചിലർ നടത്തുന്ന പോരാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പോരിൽ കുറവുണ്ടെങ്കിലും അടിസ്ഥാനപരമായി മാറ്റം വന്നിട്ടില്ല. തെറിവിളികളും മറ്റും അരങ്ങേറുന്നത് മതങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ആണ്. മതങ്ങളെ കുറിച്ചും മത നേതാക്കളെ കുറിച്ചും വാർത്ത എഴുതുന്നതിൽ നിന്നും മുഖ്യധാര മാദ്ധ്യമങ്ങൾ മാറി നിൽക്കുന്നതും ഇത്തരത്തിലുള്ള പ്രതികരണം ഭയന്നാണ്. എന്നാൽ മതമോ മത നേതാക്കളോ വിമർശനങ്ങൾക്ക് അതീതരാണ് എന്ന് ഞങ്ങൾ കരുതുന്നില്ലാത്തതിനാൽ അതിന് തുനിയുന്നില്ല. എന്നാൽ മത വാർത്തകളുടെ പേരിൽ വായനക്കാർ തമ്മിൽ തല്ലുകയും പുലഭ്യം പറയുകയും ചെയ്യുന്നത് ഒഴിവാക്കാനായി മത വാർത്തകൾക്ക് മാത്രം കമന്റ് ചെയ്യാനുള്ള ഒപ്ഷൻ ഞങ്ങൾ നിരോധിക്കുകയാണ്. വാർത്ത വായിക്കാനും ഷെയർ ചെയ്യാനും പ്രയാസം ഉണ്ടാവുകയില്ല. എന്നാൽ കമന്റ് ചെയ്യാൻ സാധിക്കാത്ത തരത്തിൽ ആയിരിക്കും ഇനി മുതൽ മത വാർത്തകൾ വരുക.
കമന്റുകൾ മോഡറേറ്റ് ചെയ്യാനും അസഭ്യം ഒഴിവാക്കാനും ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും ശ്രദ്ധയിൽ പെടാതെ പോവുകയാണ്. ആ സാഹചര്യം ഒഴിവാക്കാനാണ് പരീക്ഷണം എന്ന നിലയിൽ മത വാർത്തകൾക്ക് കമന്റ് ചെയ്യാനുള്ള അവസരം ഇല്ലാതാക്കുന്നത്. മറ്റ് വാർത്തകൾക്കും പുലഭ്യം പറയുകയും ഇൻസൽറ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഇടപെടുന്നതാണ്. പ്രത്യേകിച്ച് വായനക്കാർ ചൂണ്ടിക്കാട്ടിയാൽ. മറുനാടന്റെ ഫെയ്‌സ് ബുക്ക് പേജിലെ മെസ്സേജ് ബോക്‌സിൽ അറിയിച്ചാൽ പുലഭ്യം വിളികളും വ്യക്തിഹത്യകളും ഇല്ലാതാക്കുന്നതും തുടർച്ചയായി ചെയ്യുന്നവരെ കമന്റ് ചെയ്യുന്നതിൽ നിന്നും വിലക്കുന്നതുമാണ്. പുതിയ തീരുമാനത്തോടെ മറുനാടൻ മലയാളിയിലേക്ക് പുതിയ കമന്റർമാർ കടന്ന് വരുമെന്നാണ് കരുതുന്നത്. തെറി വിളി പേടിച്ച് സ്ത്രീകൾ മാറി നിൽക്കുന്നതായി പരാതി ഉയർന്നിരുന്നു. കമന്റ് ചെയ്യുന്ന സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം നൽകാൻ ആണ് ആലോചന. സ്ത്രീകളെ ഇൻസൽറ്റ് ചെയ്യുകയോ പലുഭ്യം വിളിക്കുകയോ ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ ബാൻ ചെയ്യുകയാണ് ഉദ്ദേശം. ഇതുവഴി കൂടുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അഭിപ്രായം പറയാൻ സാധിക്കുമെന്നാണ് മറുനാടൻ കണക്കുകൂട്ടുന്നത്.
സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയാൻ സ്ത്രീകൾ അടക്കമുള്ളവർ മുൻപോട്ട് വരട്ടെ. നിങ്ങളുടെ ഫേയ്‌സ് ബുക്കിലും മറ്റും ഈ മാറ്റം ഷെയർ ചെയ്ത് കൂടുതൽ പേരെ ആകർഷിക്കാൻ ശ്രമിക്കുക. വാർത്തകൾക്കൊപ്പം വായനക്കാരന്റെ അഭിപ്രായങ്ങളും വിലയിരുത്തപ്പെടുന്ന കാലമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എല്ലാ വായനക്കാരുടെയും അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുന്നു.
ഇന്ന് കമെന്റ് നിരോധിച്ച് കൊണ്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒരു ഐസിസ് വാർത്തയാണ്. ഇവിടെ ക്ലിക് ചെയ്താൽ ആ വാർത്തകൾക്ക് കമന്റ് ചെയ്യാൻ സാധിക്കില്ല എന്ന് കണ്ടെത്താൻ കഴിയും