- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധീരന്റെ പരാതിയിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത സർക്കാർ ചീഫ് സെക്രട്ടറിക്കെതിരെയും നടപടി സ്വീകരിക്കേണ്ടി വരുമോ? മതപരിവർത്തനത്തിനു പരസ്യമായി ആഹ്വാനം ചെയ്ത ജിജി തോംസനെതിരെ ഡിജിപിക്ക് പരാതി; സമാന കേസിൽ തമിഴ്‌നാട്ടിൽ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത് കുരുക്കാകും
തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രക്കിടെ ആലുവയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് കെപിസിസി പ്രസിഡന്റ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇക്കാര്യം ആഭ്യന്തരമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കു

തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രക്കിടെ ആലുവയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് കെപിസിസി പ്രസിഡന്റ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇക്കാര്യം ആഭ്യന്തരമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത നടപടിയെ ബിജെപിയും സംഘപരിവാറും ചോദ്യം ചെയ്തത് കേരളാ ചീഫ് സെക്രട്ടറി ജിജി തോംസണ് എതിരെ കേസെടുക്കുന്നില്ലേ എന്ന മറുചോദ്യം ഉന്നയിച്ചായിരുന്നു. കോട്ടയത്ത് പഴയസെമിനാരിയുടെ 200ാം വാർഷികം പ്രമാണിച്ച് നടത്തിയ വിശ്വാസികളുടെ സംഗമത്തിൽ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ പ്രസംഗം അദ്ദേഹത്തിന് തന്നെ വിനയാകുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
നിർബന്ധിതമായി മതപരിവർത്തനം നടത്തണമെന്ന വിധത്തിലാണ് ജിജി തോംസൺ പ്രസംഗിച്ചതെന്നും അതുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിജിപി ടി പി സെൻകുമാറിന് രണ്ട് പരാതികൾ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. നായർ യൂത്ത് മൂവ്‌മെന്റിന് വേണ്ടി അനീഷ് മുരളീധരൻ എന്നയാളും കൈമനം സ്വദേശി എം ഗോപനുമാണ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ നവംബർ 26ാം തീയതിയാണ് കോട്ടയത്ത് ജിജി തോംസന്റെ വിവാദ പ്രസംഗം അരങ്ങേറിയത്. ഇത് പത്രമാദ്ധ്യമങ്ങളിലും മറ്റും വാർത്തയാകുകയും ചെയ്തിരുന്നു.
പ്രസംഗത്തിൽ സംസ്ഥാനത്തെ ക്രൈസ്തവർ ഒഴിയെയുള്ള മറ്റു സകല മതവിശ്വാസികളെയം അല്ലാത്തവരെയും വേദനിപ്പിക്കുന്ന പ്രസംഗമാണ് ചീഫ് സെക്രട്ടറി നടത്തിയെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. മറ്റ് മതവിഭാഗങ്ങളെ വേദനിപ്പിക്കുന്ന ഈ പ്രസംഗം മതവൈരം വളർത്താൻ ഉതകുന്നതാണെന്നും ഗോപവൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനാണ് ജിജി തോംസന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നുമാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
ജിജി തോംസൺ തന്റെ പ്രസംഗത്തിൽ പറഞ്ഞ വാചകങ്ങൽ ക്വാട്ട് ചെയ്താണ് അനീഷ് മുരളീധരൻ പരാതി നൽകിയിരിക്കുന്നത്. 'ക്രിസ്തു 70 ശിഷ്യന്മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചത് സുവിശേഷം പ്രചരിപ്പിക്കാൻ ആണ്. അന്ന് 70 രാജ്യങ്ങൾ മാത്രം ഉണ്ടായിരുന്നതുകൊണ്ടാണ് അത്രയും ശിഷ്യന്മാരെ നിയോഗിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ ലോകത്ത് എല്ലായിടത്തും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം ഓരോ വിശ്വാസികൾക്കും ഉണ്ട്. ഞാനും നിങ്ങലും ആ ദൗത്വത്തിന്റെ ഭാഗം ഏറ്റെടുക്കണം. ക്രിസ്തുസഭയുടെ ഏറ്റവും വലിയ ദൗത്യവും സുവിശേഷം പ്രചിപ്പിക്കൽ ആണ്. വ്യക്തികൾക്കും ദേവാലയങ്ങൾക്കും സമൂഹത്തിനും സുവിശേഷ വേല ചെയ്യാൻ ബാധ്യതകൾ ഉണ്ട്. അതിന് എനിക്കും നിങ്ങൾക്കും കഴിയണം''. ചീഫ് സെക്രട്ടറിയുടെ ഈ വാക്കുകളാണ് വ്യാപകമായി പരാതിക്ക് ഇടയാക്കിയത്.

ഡിജിപി പരാതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വെള്ളാപ്പള്ളിക്കെതിരെ എഫ്‌ഐആർ ഇട്ടതു പോലെ ജിജി തോംസണ് എതിരെയും നടപടി സ്വീകരിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്. ഭരണഘടനാപരമായ മതവിശ്വാസ സ്വാതന്ത്ര്യത്തിനപ്പുറം ഐഎഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട സർവീസ് അച്ചടക്കത്തിന്റെ ലംഘനമാണ് ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയതെന്നാണ് വിമർശന മുൻ ചീഫ് സെക്രട്ടറിമാരും ഉന്നയിച്ചിരുന്നു.
തമിഴ്‌നാട്ടിൽ സമാനമായ സംഭവത്തിൽ സി. ഉമാശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ സർക്കാർ നടപടി എടുത്തിരുന്നു. ഈ കീഴ്‌വഴക്കം പിന്തുടരുകയാണെങ്കിൽ ജിജി തോംസന് എതിരെയും കേസ് എടുക്കേണ്ടി വരും. മതപരിവർത്തനത്തിന് പരസ്യാഹ്വാനം നൽകിയ ചീഫ് സെക്രട്ടറി മതസ്പർദ്ധ വളർത്താനും സാമുദായിക അസ്വസ്ഥതകളുണ്ടാക്കാനും കാരണക്കാരനായെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 25 ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ പെടുത്തി, മതവിശ്വാസത്തിനും ആചരണത്തിനും സ്വാതന്ത്ര്യം നൽകുന്നത് സാധാരണ പൗരനെന്ന നിലയിലാണ്. എന്നാൽ, ഐഎഎസ് ഉദ്യോഗസ്ഥനായ ചീഫ്‌സെക്രട്ടറി ജിജി തോംസൺ ഐഎഎസ് ചട്ടങ്ങൾ പാലിച്ചു വേണം പ്രവർത്തിക്കാൻ. ആ ചട്ടമാണിവിടെ ലംഘിച്ചിരിക്കുന്നതെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഈ വിഷയം കൂടുതൽ വഷളാക്കി നേട്ടം കൊയ്യാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. വർഗീയ പ്രസംഗത്തിന്റെ പേരിൽ ചീഫ് സെക്രട്ടറിയെ പുറത്താക്കി മുഖ്യമന്ത്രി മാതൃക കാട്ടണമെന്ന് കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചർ ആവശ്യപ്പെട്ടതാണ് രസകരമായ വസ്തുത. വർഗീയ പ്രസംഗങ്ങളുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ട വ്യക്തിത്വമാണ് ടീച്ചറുടേത്.
അതിനിടെ വിവാദ പ്രസംഗത്തിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കുമ്പോഴും കോട്ടയം പഴയ സെമിനാരി അധികൃതർ ജിജി തോംസനെ അനുകൂലിച്ച് രംഗത്തെത്തി. പഴയസെമിനാരിയുടെ 200ാം വാർഷികം പ്രമാണിച്ച് നടത്തിയ വിശ്വാസികളുടെ സംഗമത്തിൽ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ പ്രസംഗം മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് സെമിനാരി അധികൃതരുടെ പക്ഷം. മതപരിവർത്തനം എന്നതു പോയിട്ട് മതപ്രചാരണമെന്നുള്ള ഒരു വാക്കുപോലും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നില്ല. മാദ്ധ്യമപ്രവർത്തകരും ഏതാനും ചില സുഹൃത്തുക്കളുമൊഴിച്ചാൽ, അത് തികച്ചും മലങ്കര ഓർത്തഡോക്‌സ് സഭയിലെ വൈദികരുടെയും വിശ്വാസികളുടെയും സംഗമമായിരുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിലല്ല, സഭാംഗം എന്ന നിലയിലാണ് പ്രസംഗിച്ചതെന്നുമാണ് സഭാ അധികൃതർ വിശദീകരിക്കുന്നത്.

