ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മാർത്ത മറിയം സമാജം വാർഷിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ തുടർച്ചയായി മൂന്നാം വർഷവും കിരിടം നേടി എവർ റോളിങ് ട്രോഫി സ്വന്തമാക്കിയ ന്യൂയോർക്ക്  ഓറഞ്ചുബർഗ് സെന്റ് ജോൺസ് ടീം ഭദ്രാസന മെത്രാപൊലീത്ത സഖറിയ മോർ നിക്കൊളവാസിൽ നിന്നും ട്രോഫി സ്വീകരിക്കുന്നു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറിൽപരം സമാജ അംഗങ്ങൾ മൽസരത്തിൽ പങ്കെടുത്തു.

ഒക്ടോബർ 26 നു ഓറഞ്ച് ബർഗ് സെന്റ് ജോൺസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ വികാരി ഫാ എം ഡി വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനത്തിൽ ടീം അംഗങ്ങളായ ഡോ. സ്മിത വർഗീസ് , എലിസബത്ത് എബ്രഹാം, മറിയാമ്മ ജോർജ്, ഷീല ഗീവർഗീസ് എന്നിവരെ ആദരിച്ചു. ഭദ്രാസന കൗൺസിൽ അംഗം അജിത് വട്ടശേരിൽ, ജൊസഫ് എബ്രഹാം, പ്രസാദു ഈശോ എന്നിവർ ആശംസകൾ അർപ്പിച്ചു.