- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താങ്കൾ സൂപ്പർ താരമായിരിക്കാം, എന്നാൽ ഈ സ്ഥലം മൊത്തം വിലയ്ക്കു വാങ്ങിട്ടില്ലല്ലോ; പിറന്നാൾ ആഘോഷത്തിനിടെ സഞ്ചാരം മുടങ്ങിയമഹാരഷ്ട്ര നിയമസഭ കൗൺസിൽ അംഗം ഷാരൂഖ് ഖാനെ പരസ്യമായി ശാസിച്ചു
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനെ പരസ്യമായി ശാസിച്ച് മഹാരഷ്ട്ര നിയമസഭ കൗൺസിൽ അംഗം. ഈ മാസം മൂന്നിനു മുംബൈ ഗേയ്റ്റ് വേ ഓഫ് ഇന്ത്യയിലെ ബോട്ട് ജെട്ടിയിലാണു സംഭവം. ഷാറുഖിന്റെ ഉല്ലാസ നൗക മൂലം ജയന്തിനു ബോട്ടിൽ കയറാനാകാതെ വന്നതോണ് കൗൺസിൽ അംഗത്തിന്റെ നിയന്ത്രണം വിടാൻ കാരണമായത്. താരത്തിന്റെ ബോട്ടു ജെട്ടിയിൽ കിടക്കുന്നതു മൂലം തനിക്കു ബോട്ടിൽ കയറാനായില്ല എന്നും ജയന്ത് പരാതി പെട്ടു. തനിക്ക് അലിബാഗിലേയ്ക്കായിരുന്നു പോകേണ്ടതായിരുന്നത്. ഷാരുഖിനു ചുറ്റും ആരാധകർ കൂടിരുന്നു. തടസം നീക്കാൻ പൊലീസും മുൻകൈ എടുത്തില്ല. ഇതോടെ ജയന്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. താങ്കൾ സൂപ്പർ സ്റ്റാറായിരിക്കും എന്നാൽ ഈ സ്ഥലം മൊത്തം വിലയ്ക്കു വാങ്ങിട്ടില്ലല്ലോ എന്നായിരുന്നു ജയന്ത് പട്ടേലിന്റെ രോക്ഷത്തോടെയുള്ള ചോദ്യം. തന്റെ അനുമതിയില്ലാതെ താങ്കൾക്ക് അലിബാഗിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നും ജയന്ത് പറയുന്നുണ്ട്. ഷാരുഖ് തന്റെ 52-ാം പിറന്നാൾ ആഘോഷിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനെ പരസ്യമായി ശാസിച്ച് മഹാരഷ്ട്ര നിയമസഭ കൗൺസിൽ അംഗം. ഈ മാസം മൂന്നിനു മുംബൈ ഗേയ്റ്റ് വേ ഓഫ് ഇന്ത്യയിലെ ബോട്ട് ജെട്ടിയിലാണു സംഭവം. ഷാറുഖിന്റെ ഉല്ലാസ നൗക മൂലം ജയന്തിനു ബോട്ടിൽ കയറാനാകാതെ വന്നതോണ് കൗൺസിൽ അംഗത്തിന്റെ നിയന്ത്രണം വിടാൻ കാരണമായത്.
താരത്തിന്റെ ബോട്ടു ജെട്ടിയിൽ കിടക്കുന്നതു മൂലം തനിക്കു ബോട്ടിൽ കയറാനായില്ല എന്നും ജയന്ത് പരാതി പെട്ടു. തനിക്ക് അലിബാഗിലേയ്ക്കായിരുന്നു പോകേണ്ടതായിരുന്നത്. ഷാരുഖിനു ചുറ്റും ആരാധകർ കൂടിരുന്നു. തടസം നീക്കാൻ പൊലീസും മുൻകൈ എടുത്തില്ല. ഇതോടെ ജയന്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. താങ്കൾ സൂപ്പർ സ്റ്റാറായിരിക്കും എന്നാൽ ഈ സ്ഥലം മൊത്തം വിലയ്ക്കു വാങ്ങിട്ടില്ലല്ലോ എന്നായിരുന്നു ജയന്ത് പട്ടേലിന്റെ രോക്ഷത്തോടെയുള്ള ചോദ്യം.
തന്റെ അനുമതിയില്ലാതെ താങ്കൾക്ക് അലിബാഗിൽ പ്രവേശിക്കാൻ സാധിക്കില്ല എന്നും ജയന്ത് പറയുന്നുണ്ട്. ഷാരുഖ് തന്റെ 52-ാം പിറന്നാൾ ആഘോഷിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.