- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹവായ്ക്ക് നേരെ മിസൈൽ എത്തുന്നു; വേഗം ഷെൽട്ടറിൽ ഒളിക്കൂ... ഇത് മോക്ക് ഡ്രിൽ അല്ല; പ്രതിരോധ മന്ത്രാലയത്തിൽ നിന്നും അബദ്ധത്തിൽ മെസേജ് പരന്നു; ജീവൻ ഭയന്ന് കക്കൂസ് ടാങ്കിൽ വരെ കയറി ഒളിച്ച് അമേരിക്കക്കാർ
ഇന്നലത്തെ പ്രഭാതം യുഎസിന്റെ ഭാഗമായ ഹവായ് ദ്വീപുകാരെ സംബന്ധിച്ചിടത്തോളം മരണഭീതിയുടെതായിരുന്നു... കടുത്ത ബാലിസ്റ്റിക് മിസൈൽ ദ്വീപിനെ തകർക്കാൻ കുതിച്ച് വരുന്നുവെന്നും കരുതിയിരിക്കുകയെന്നുമുള്ള മുന്നറിയിപ്പ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും വന്നതാണ് അവരെ പരിഭ്രാന്തിയിലാഴ്‌ത്തിയത്. 'ഹവായ്ക്ക് നേരെ മിസൈൽ എത്തുന്നുവെന്നും വേഗം ഷെൽട്ടറിൽ ഒളിക്കൂ...ഇത് മോക്ക് ഡ്രിൽ അല്ല...' എന്ന രീതിയിലുള്ള മുന്നറിയിപ്പായിരുന്നു മന്ത്രാലയത്തിൽ നിന്നും എത്തിയിരുന്നത്. ഇതോടെ ജീവൻ ഭയന്ന് കക്കൂസ് ടാങ്കിൽ വരെ അമേരിക്കക്കാർ കയറി ഒളിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെ 8 മണി കഴിഞ്ഞ് പരന്ന സന്ദേശത്തെ തുടർന്ന് പരിഭ്രാന്തരായ ഹാവായ്ക്കാർ സിവിൽ ഡിഫെൻസ് നമ്പറിൽ വിളിച്ച് അന്വേഷിക്കുകയും അതൊരു അബദ്ധം പറ്റിയതാണെന്ന മറുപടി അധികൃതരിൽ നിന്നും ലഭിക്കുകയും ചെയ്തതോടെയാണ് ഇവർക്ക് അൽപമെങ്കിലും ആശ്വാസം ലഭിച്ചത്. തുടർന്ന് 12 മിനുറ്റിനകം എല്ലാ ശരിയായെന്ന് ഹവായ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മിസൈൽ വരു
ഇന്നലത്തെ പ്രഭാതം യുഎസിന്റെ ഭാഗമായ ഹവായ് ദ്വീപുകാരെ സംബന്ധിച്ചിടത്തോളം മരണഭീതിയുടെതായിരുന്നു... കടുത്ത ബാലിസ്റ്റിക് മിസൈൽ ദ്വീപിനെ തകർക്കാൻ കുതിച്ച് വരുന്നുവെന്നും കരുതിയിരിക്കുകയെന്നുമുള്ള മുന്നറിയിപ്പ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും വന്നതാണ് അവരെ പരിഭ്രാന്തിയിലാഴ്‌ത്തിയത്. 'ഹവായ്ക്ക് നേരെ മിസൈൽ എത്തുന്നുവെന്നും വേഗം ഷെൽട്ടറിൽ ഒളിക്കൂ...ഇത് മോക്ക് ഡ്രിൽ അല്ല...' എന്ന രീതിയിലുള്ള മുന്നറിയിപ്പായിരുന്നു മന്ത്രാലയത്തിൽ നിന്നും എത്തിയിരുന്നത്. ഇതോടെ ജീവൻ ഭയന്ന് കക്കൂസ് ടാങ്കിൽ വരെ അമേരിക്കക്കാർ കയറി ഒളിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെ 8 മണി കഴിഞ്ഞ് പരന്ന സന്ദേശത്തെ തുടർന്ന് പരിഭ്രാന്തരായ ഹാവായ്ക്കാർ സിവിൽ ഡിഫെൻസ് നമ്പറിൽ വിളിച്ച് അന്വേഷിക്കുകയും അതൊരു അബദ്ധം പറ്റിയതാണെന്ന മറുപടി അധികൃതരിൽ നിന്നും ലഭിക്കുകയും ചെയ്തതോടെയാണ് ഇവർക്ക് അൽപമെങ്കിലും ആശ്വാസം ലഭിച്ചത്. തുടർന്ന് 12 മിനുറ്റിനകം എല്ലാ ശരിയായെന്ന് ഹവായ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മിസൈൽ വരുന്നുവെന്ന മുന്നറിയിപ്പ് പ്രാദേശിക ടെലിവിഷൻ ശൃംഖലകളിലൂടെയും പ്രചരിച്ചത് നാട്ടുകാരെ വിഭ്രാന്തിയിലാഴ്‌ത്തിയിരുന്നു.
തൽഫലമായി ലൈവ് സ്‌പോർസ് പരിപാടികൾ ഞൊടിയിടെ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. ഈ മുന്നറിയിപ്പ് കേട്ട് താൻ പത്ത് മിനുറ്റ് കൂടി മാത്രമേ ജീവിച്ചിരിക്കുകയുള്ളുവെന്ന ഭയപ്പാടോടെയാണ് ഇന്നലെ മറ്റ് പലരെയും പോലെ ഉണർന്നതെന്നാണ് നടനായ ജിം കാരെ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഇന്റേണൽ ഡ്രില്ലിനിടെ ഹവായ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി ജീവനക്കാരൻ അബദ്ധത്തിൽ ഇത് സംബന്ധിച്ച ബട്ടൻ ഞെക്കിപ്പോയതിനെ തുടർന്നാണ് വ്യാജ മുന്നറിയിപ്പ് പടരാൻ ഇടയായതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ കമാൻഡ് സെന്ററിലെ മൊബൈൽ ഫോണുകളിൽ ഈ മുന്നറിയിപ്പ് ഡിസ്‌പ്ലേ ചെയ്യുന്നത് വരെ തനിക്ക് സംഭവിച്ച അബദ്ധം ഈ ജീവനക്കാരൻ തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഒഫീഷ്യലുകൾ വ്യക്തമാക്കുന്നു. ഈ ജീവനക്കാരൻ കരുതിക്കൂട്ടിയല്ല ഇത് ചെയ്തതെന്നും അബദ്ധം പറ്റിയതാണെന്നും ഇഎംഎ അഡ്‌മിനിസ്‌ട്രേറ്ററായ വെൺ മിയാഗി ഇന്നലെ ഉച്ചയ്ക്ക് ശേഷം നടത്തിയ ഒരു പത്രസമ്മേളനത്തിലൂടെ വിശദീകരിച്ചിരുന്നു. ജീവനക്കാരനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.ഇത് തെറ്റായ സന്ദേശമാണെന്ന് ഹവായിക്കാരെ അറിയിക്കുന്നതിനായി പിന്നീട് മറ്റൊരു ഫോൺ അലേർട്ടും പുറപ്പെടുവിച്ചിരുന്നു. മിസൈൽ വരുന്നുവെന്ന സന്ദേശം ലഭിച്ച് നിമിഷങ്ങൾക്കകം ദ്വീപ് നിവാസികൾ സുരക്ഷിത സ്ഥാനം തേടി നെട്ടോട്ടമോടുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചിട്ടുണ്ട്. അമേരിക്ക വരെ എത്തുന്ന മിസൈലുകൾ തങ്ങൾ വികസിപ്പിച്ചെടുത്തുവെന്ന ഉത്തരകൊറിയൻ ഭീഷണി നിലനിൽക്കവെയാണ് ഈ മുന്നറിയിപ്പ് പുറത്ത് വന്നതെന്നത് ജനത്തിന്റെ പരിഭ്രാന്തി വർധിപ്പിക്കാൻ മുഖ്യ കാരണമായെന്നും സൂചനയുണ്ട്.