ഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം. പാർക്കിൽ സൺറൈസ് കാണാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നത് മൂലം അപകടങ്ങൾ വർദ്ധിച്ചതോടെയാണ് ബുക്കിലൂടെ സൺറൈസ് കാണാൻ അനുവാദം നല്കാൻ അധികൃതർ തീരുമാനിച്ചത്.

രാജ്യത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നായ ഹലികലാ നാഷണൽ പാർക്കിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഏറ്റവും മനോഹരമായ രീതിയ സൂര്യോദയം കാണാൻ അവസരം ലഭിക്കുന്ന സ്ഥലങ്ങളിൽ മുമ്പിലാണ് ഈ പാർക്ക്. അതുകൊണ്ട് സഞ്ചാരികളുടെ ഇവിടേക്കുള്ള വരവും കൂടി. അതോടെ തിക്കും തിരക്കും ഏറിയതോടെ അപകടങ്ങളും കൂടി. ഇതിന് അറുതി വരുത്താനാണ് ഇപ്പോൾ ഫീസ് ഈടാക്കാനും ബുക്കിങ് ഏർപ്പെടുത്താനും തീരുമാനിച്ചത്.

രാവിലെ 3 മുതൽ 7 വരെയൂള്ള സൂര്യോദയ സമയത്ത് നിലവിലുള്ള എൻട്രൻസ് ഫീസായ 20 ഡോളറിന് പുറമേ കാറിന് 1. 50 ഡോളറാണ് ബുക്കിങ് ഫീസായി ഈടാക്കുക. മാത്രമല്ല രണ്ട് മാസം മുമ്പ് വരെ അഡ്വാൻസായി ബുക്കിങ് നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്.