- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടക വഴി കുഴൽപ്പണം കടത്ത്: മുത്തങ്ങയിൽ രണ്ട് പേർ പിടിയിൽ
മുത്തങ്ങ: മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്ന് പണം കടത്താൻ ശ്രമിച്ച രണ്ട് പേരെ മുത്തങ്ങ എക്സ്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ(36), അബ്ദുൽ സാസർ(36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്ന് മീൻ കയറ്റി ബംഗളൂരുവിൽ ലോഡിറക്കി തിരികെ വരും വഴിയാണ് എക്സൈസ് പിടികൂടിയത്. കണ്ടെയ്നർ ലോറിയിൽ ഒളിപ്പിച്ചു വച്ച രീതിയിലായിരുന്നു പണം കണ്ടെത്തിയത്. ആകെ 10,63,200 രൂപയാണ് ഉണ്ടായിരുന്നത്.
മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ പി പി ശിവൻ, റ്റി ബി അജീഷ് സിഇഒ മാരായ എ എം ബിനുമോൻ, അഭിലാഷ് ഗോപി എന്നിവരാണ് കുഴപ്പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story