പാറശ്ശാല. പതിനഞ്ച് ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. ദേശീയ പാതയിലെഅമരവിള എക്സൈസ് ചെക്ക് വഴി മതിയായ രേഖകൾ ഇല്ലാതെ ടി.എൻ 74 എ ടി 4972 നമ്പർ ജിപ്പിൽ കൊണ്ടുവരുകയായിരുന്ന രൂപയുമായാണ് യുവാവിനെ പിടികൂടിയത്.

കന്യാകുമാരി ജില്ലയിൽ നഗർകോവിൽ രാമവർമപുരം സഹോദരൻ സ്ട്രീറ്റിൽ താമസക്കാരനായ ഭാസ്‌കരൻ മകൻ ബാലകൃഷ്ണൻ(33) പിടിയിലായത്. ഇദ്ദേഹത്തിന്റൈ വാഹനത്തിൽ നിന്നും 15 ലക്ഷം രൂപയും വാഹനവും പിടിച്ചടുത്ത് ചെക്ക് പോസ്റ്റ് അധികൃതർ പാറശ്ശാല പൊലീസിന് കൈമാറി.