- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിലെ ഹവേരാ സിനിമാസിൽ പോകുന്നവർ ഇനി ഡ്രസ് കോഡും ശ്രദ്ധിച്ചോളൂ; പൈജാമയും വ്യത്തികെട്ട ബൂട്ടുകളും അണിഞ്ഞ് സിനിമയ്ക്കെത്തുന്നവരെ വിലക്കാൻ തീരുമാനം
ന്യൂസിലന്റിലെ പ്രശസ്ത സിനിമാ തിയേറ്ററുകളിലൊന്നായ ഹവേരയിലേക്ക് സിനിമയ്ക്ക് പോകാനിറങ്ങുമ്പോൾ ഇനി വസ്ത്ര കാര്യത്തിലും അല്പം ശ്രദ്ധ വച്ചോളൂ. കാരണം പൈജാമയും വ്യത്തികെട്ട ബൂട്ടുമൊക്കെയണിഞ്ഞ് തിയേറ്ററിലെത്തുന്നവരെ വിലക്കാനാണ് പുതിയ തീരുമാനം. നൈറ്റ് ഡ്രസുകൾ അണിഞ്ഞ് തിയേറ്ററിൽ എത്തുന്നവരുടെ എണ്ണം കൂടിയെന്നും അതിനാലാണ് ഡ്രസ് കോഡ് കൊണ്ടുവരുന്നതെന്നും അധികൃതർ അറിയിച്ചു. എന്നാൽ പുതിയ തീരുമാനം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്ത് വന്നതിന് പിന്നാലെ ഇതിനെതിരെ നിരവധി പേർ രംഗത്തെത്തി കഴിഞ്ഞു. എന്നാൽ പലരും ഇതിനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. റസ്റ്റോറന്റുകളിലും, ക്ലബുകളിലും ഡ്രസ് കോഡുകൾ നിലനില്ക്കുമ്പോൾ എന്തുകൊണ്ട് തിയേറ്ററുകളിൽ പാടില്ലെന്നാണ് അധികൃതർ ചോദ്യം ഉയർത്തുന്നുണ്ട്.
ന്യൂസിലന്റിലെ പ്രശസ്ത സിനിമാ തിയേറ്ററുകളിലൊന്നായ ഹവേരയിലേക്ക് സിനിമയ്ക്ക് പോകാനിറങ്ങുമ്പോൾ ഇനി വസ്ത്ര കാര്യത്തിലും അല്പം ശ്രദ്ധ വച്ചോളൂ. കാരണം പൈജാമയും വ്യത്തികെട്ട ബൂട്ടുമൊക്കെയണിഞ്ഞ് തിയേറ്ററിലെത്തുന്നവരെ വിലക്കാനാണ് പുതിയ തീരുമാനം.
നൈറ്റ് ഡ്രസുകൾ അണിഞ്ഞ് തിയേറ്ററിൽ എത്തുന്നവരുടെ എണ്ണം കൂടിയെന്നും അതിനാലാണ് ഡ്രസ് കോഡ് കൊണ്ടുവരുന്നതെന്നും അധികൃതർ അറിയിച്ചു. എന്നാൽ പുതിയ തീരുമാനം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്ത് വന്നതിന് പിന്നാലെ ഇതിനെതിരെ നിരവധി പേർ രംഗത്തെത്തി കഴിഞ്ഞു. എന്നാൽ പലരും ഇതിനെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.
റസ്റ്റോറന്റുകളിലും, ക്ലബുകളിലും ഡ്രസ് കോഡുകൾ നിലനില്ക്കുമ്പോൾ എന്തുകൊണ്ട് തിയേറ്ററുകളിൽ പാടില്ലെന്നാണ് അധികൃതർ ചോദ്യം ഉയർത്തുന്നുണ്ട്.
Next Story