- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി മഹാവിസ്‌ഫോടനത്തിൽ ഉണ്ടായ അനേകം ഗ്രഹങ്ങളിലൊന്നുമാത്രം; മനുഷ്യർ മറ്റൊരു ഗ്രഹത്തിലേക്ക് മാറിയേ പറ്റൂ; ഭൂമി സമ്പൂർണമായി ഇരുട്ടിൽപ്പെടും; മരണക്കിടക്കയിൽവെച്ച് സ്റ്റീഫൻ ഹോക്കിങ് പൂർത്തിയാക്കിയ ഗവേഷണത്തിൽ പറയുന്നത്
200 വർഷമാണ് ഭൂമിക്ക് സ്റ്റീഫൻ ഹോക്കിങ് ഇനി ആയുസ് കൽപിച്ചിരിക്കുന്നത്. അതിനകം മനുഷ്യന് അതിജീവിക്കണമെങ്കിൽ മറ്റേതെങ്കിലും ആവാസവ്യവസ്ഥ കണ്ടുപിടിച്ചേ തീരൂവെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ ലേഖനത്തിലും ഹോക്കിങ് പറയുന്നത് ഭൂമിയുടെ ആയുസ്സിനെക്കുറിച്ചും മനുഷ്യന്റെ അതിജീവനത്തെക്കുറിച്ചുമാണ്. മരണത്തിന് ര്ണ്ടാഴ്ചമുമ്പ് സമർപ്പിച്ച റിസർച്ച് പേപ്പറിലേതാണ് ഈ വിവരങ്ങൾ. മഹാവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ ഗ്രഹങ്ങളിലൊന്ന് മാത്രമാണ് ഭൂമിയെന്ന മൾട്ടിവേഴ്‌സ് തിയറിയാണ് ഹോക്കിങ് മുന്നോട്ടുവെക്കുന്നത്. മരണക്കിടക്കയിൽ കിടന്ന് തയ്യാറാക്കിയ ലേഖനത്തിൽ, ഏതുവിധേനയും മനുഷ്യൻ മറ്റൊരു ഗ്രഹം കണ്ടെത്തിയേ തീരൂവെന്ന് പറയുന്നു. എ സ്മൂത്ത് എക്‌സിറ്റ് ഫ്രം എറ്റേണൽ ഇൻഫ്‌ളേഷൻ എന്ന ലേഖനം തോമസ് ഹെർട്ടോഗുമായി ചേർന്നാണ് ഹോക്കിങ് പൂർത്തിയാക്കിയത്. 1983-ൽ ജയിംസ് ഹാർട്ടിലുമായി ചേർന്ന് തയ്യാറാക്കിയ ഗവേഷണത്തിൽ പ്രപഞ്ചം ഉണ്ടായ മഹാവിസ്‌ഫോടനത്തിൽ ഭൂമിയെപ്പോലെ ഒട്ടേറെ ഗ്രഹങ്ങളുണ്ടായിട്ടുണ്ടെന്നും ഓരോ ഗ്രഹത്തിനു
200 വർഷമാണ് ഭൂമിക്ക് സ്റ്റീഫൻ ഹോക്കിങ് ഇനി ആയുസ് കൽപിച്ചിരിക്കുന്നത്. അതിനകം മനുഷ്യന് അതിജീവിക്കണമെങ്കിൽ മറ്റേതെങ്കിലും ആവാസവ്യവസ്ഥ കണ്ടുപിടിച്ചേ തീരൂവെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ ലേഖനത്തിലും ഹോക്കിങ് പറയുന്നത് ഭൂമിയുടെ ആയുസ്സിനെക്കുറിച്ചും മനുഷ്യന്റെ അതിജീവനത്തെക്കുറിച്ചുമാണ്. മരണത്തിന് ര്ണ്ടാഴ്ചമുമ്പ് സമർപ്പിച്ച റിസർച്ച് പേപ്പറിലേതാണ് ഈ വിവരങ്ങൾ.
മഹാവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ ഗ്രഹങ്ങളിലൊന്ന് മാത്രമാണ് ഭൂമിയെന്ന മൾട്ടിവേഴ്‌സ് തിയറിയാണ് ഹോക്കിങ് മുന്നോട്ടുവെക്കുന്നത്. മരണക്കിടക്കയിൽ കിടന്ന് തയ്യാറാക്കിയ ലേഖനത്തിൽ, ഏതുവിധേനയും മനുഷ്യൻ മറ്റൊരു ഗ്രഹം കണ്ടെത്തിയേ തീരൂവെന്ന് പറയുന്നു. എ സ്മൂത്ത് എക്‌സിറ്റ് ഫ്രം എറ്റേണൽ ഇൻഫ്‌ളേഷൻ എന്ന ലേഖനം തോമസ് ഹെർട്ടോഗുമായി ചേർന്നാണ് ഹോക്കിങ് പൂർത്തിയാക്കിയത്.
1983-ൽ ജയിംസ് ഹാർട്ടിലുമായി ചേർന്ന് തയ്യാറാക്കിയ ഗവേഷണത്തിൽ പ്രപഞ്ചം ഉണ്ടായ മഹാവിസ്‌ഫോടനത്തിൽ ഭൂമിയെപ്പോലെ ഒട്ടേറെ ഗ്രഹങ്ങളുണ്ടായിട്ടുണ്ടെന്നും ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രപഞ്ചമുണ്ടെന്നും സ്ഥാപിച്ചിരുന്നു. അതേ ആശയമാണ് ഹെർട്ടോഗുമായി ചേർന്ന് അവസാന ലേഖനത്തിലും ഹോക്കിങ് കൊണ്ടുവരുന്നത്. മൾട്ടിവേഴ്‌സ് എന്ന ആശയത്തിന് ശാസ്ത്രീയമായ ഘടനയുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും ഹെർട്ടോഗ് പറഞ്ഞു.
സൂര്യനിൽനിന്നുള്ള ഊർജത്തിലാണ് ഭൂമിയുടെ നിലനിൽപ്പ്. സൂര്യൻ കത്തിത്തീരുന്നതനുസരിച്ച് ഭൂമിയും ഇരുട്ടിലാകുമെന്ന് ഹോക്കിങ്-ഹെർട്ടോഗ് ഗവേഷണത്തിൽ പറയുന്നു. എന്നാൽ, നക്ഷത്രങ്ങൾ കത്തിത്തീരുമെന്ന ആശയത്തോട് വിഖ്യാതരായ പല കോസ്‌മോളജിസ്റ്റുകളും യോജിക്കുന്നില്ല. എന്തുകൊണ്ടാണ് ഹോക്കിങ്ങിന് ഈ ആശയത്തിൽ താത്പര്യം തോന്നിയതെന്ന് മനസ്സിലാകുന്നില്ലെന്ന് കാനഡയിലെ പെരിമീറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ കോസ്‌മോളജിസ്റ്റ് പ്രൊഫസ്സർ നീൽ ടുറോക്ക് പറയുന്നു.
എന്നാൽ, ഹോക്കിങ്ങിന്റെ പഠനം കോസ്‌മോളജിസ്റ്റുകൾ ഇനിയും ഗവേഷണത്തിലൂടെ കണ്ടെത്തേണ്ട വശങ്ങളാണ് ചർച്ച ചെയ്യുന്നതെന്ന് വാദിക്കുന്നവരുമുണ്ട്. കോസ്‌മോളജി പ്രൊഫസ്സറായ കാർലോസ് ഫ്രെങ്കിനെപ്പോലുള്ളവർ അത് അംഗീകരിക്കുന്നു. ഹോക്കിങ്ങിന്റെ മൾട്ടിവേഴ്‌സെന്ന ആശയം തെളിയിക്കാനായാൽ, പ്രപഞ്ചത്തെക്കുറിച്ച് ഇന്നേവരെ മനുഷ്യൻ ആർജിച്ച അറിവുകളെല്ലാം മാറ്റിയെഴുതേണ്ടിവരുമെന്നും അവർ പറയുന്നു.