മസ്‌ക്കറ്റ്: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിലായിരുന്നു തൊഴിലാളികളുമായി ഹയ വാട്ടർ ഉടമ്പടയിലെത്തി. ലേബർ അഫേഴ്‌സ് അണ്ടർ സെക്രട്ടറി ഹമദ് ബിൻ ഖാമിസ് അൽ ആംമ്രിയും യൂണിയൻ നേതാവ് അലി അൽ മജൈനിയും തമ്മിൽ നടന്ന ചർച്ചയിലാണ് തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കാൻ കമ്പനി തയാറായത്.

തൊഴിലാളികൾക്ക് കമ്പനിയിൽ പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും ബയോ മെട്രിക് സംവിധാനം ഏർപ്പെടുത്താനും ലേബർ നിയമത്തിലെ ആർട്ടിക്കിൾ 66 അനുസരിച്ചുള്ള സിക്ക് ലീവ് അനുവദിക്കാനും ചർച്ചയിൽ തീരുമാനമായി. തൊഴിലാളികൾ പണിമുടക്കിയ ദിവസങ്ങൾ ലീവ് ആയി കണക്കാക്കില്ലെന്നും ആ ദിവസങ്ങളിലെ വേതനം തൊഴിലാളികൾക്ക് നൽകാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.