കൊച്ചി: കോഴിക്കോട് കളക്ടർ എൻ പ്രശാന്തിനെ ഹൈക്കോടതി വിമർശിച്ചുവെന്നു റിപ്പോർട്ടുകൾ. കോഴിക്കോട് പെൺകുട്ടികളെ കടത്തിയ സംഭവത്തിൽ കാപ്പ ചുമത്താൻ കോടതി ഉത്തരവിട്ടതുമായി ബന്ധപ്പെട്ടാണു വാർത്ത പുറത്തുവന്നത്.

എന്നാൽ, കോടതിയുടേതു വിമർശനം ആയിരുന്നില്ലെന്നും വിഷയത്തിൽ വിശദീകരണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും കലക്ടർ എൻ പ്രശാന്ത് മറുനാടൻ മലയാളിയോടു പറഞ്ഞു.

ഇത്തരത്തിൽ കാപ്പ ചുമത്താൻ തനിക്ക് പൊലീസിൽ നിന്നും ഒരു റിപ്പോർട്ടും ലഭിച്ചിരുന്നില്ല, പൊലീസ് എടുക്കരുതെന്ന് പറഞ്ഞാൽ തനിക്ക് സ്വമേധയാ കാപ്പ ചുമത്താനുള്ള അധികാരമില്ലെന്നും അദ്ദേഹം മറുനാടൻ മലയാാളിയോട് പറഞ്ഞു. കേസിലെ പ്രതികൾ അഞ്ച് വർഷത്തെ കഠിന തടവിലായതിനാൽ പിന്നെ കാപ്പ ചുമത്തേണ്ട കാര്യമില്ല എന്ന നിലപാടാണ് പൊലീസ് എടുത്തത്.