- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസ്സിലായിട്ടില്ല; അപമര്യാദയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശന നടപടി വേണം; പൊലീസിനെ വിമർശിച്ച് വീണ്ടും ഹൈക്കോടതി
കൊച്ചി: പൊലീസിനെ വിമർശിച്ച് വീണ്ടും ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പൊലീസിന് ഇനിയും മനസിലായിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അപമര്യാദയായി പെരുമാറുന്ന പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
നിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിമർശിച്ചു. ഇത്തരം നടപടികൾ ഇനിയും ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തേവര എസ്എച്ച്ഒ, എസ്ഐ എന്നിവർക്കെതിരായ ഉത്തരവിലാണ് കോടതിയുടെ പരാമർശം. രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചി സ്വദേശികളായ സന്തോഷ്, ഭാര്യ എന്നിവർ പൊലീസിന്റെ പെരുമാറ്റത്തെ സംബന്ധിച്ച് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവുണ്ടായത്. ഈ മാസം 10ന് വീണ്ടും ഹർജി പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ