- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിയന്ത്രണത്തിൽ സർക്കാർ ഇടപെടൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ; ഫീസ് നിർണയം മാനേജ്‌മെന്റിന്റെ ചുമതലയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കൊച്ചി: സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഫീസ് നിർണയം സ്‌കൂൾ മാനേജ്‌മെന്റിന്റെ ചുമതലയാണെന്നും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതിൽ അഭിപ്രായം പറയാനാവില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. സിംഗിൾ ബെഞ്ച് വിധിക്കെതിരെ എറണാകുളം ചേപ്പനത്തെ ശ്രീ.ശ്രീ.രവിശങ്കർ വിദ്യാമന്ദിർ മാനേജ്‌മെന്റ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിർണയത്തിനായി നിലവിൽ ചട്ടമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ (സി.ബി.എസ്.ഇ) മാർഗനിർദേശവുമില്ല. ഈ സാഹചര്യത്തിൽ സ്‌കൂളിലെ ഫീസ് എത്രയാണെന്ന് അധികാരികൾക്കു നിർണയിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്‌കൂളിലെ ഫീസ് വർധിപ്പിച്ചതിനെതിരേ രക്ഷിതാക്കളിൽ ചിലർ നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്ന് പ്രതിഷേധക്കാരുടെ കുട്ടികളെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരേ രക്ഷിതാക്കൾ നൽകിയ ഹർ

കൊച്ചി: സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഫീസ് നിർണയം സ്‌കൂൾ മാനേജ്‌മെന്റിന്റെ ചുമതലയാണെന്നും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതിൽ അഭിപ്രായം പറയാനാവില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ എറണാകുളം ചേപ്പനത്തെ ശ്രീ.ശ്രീ.രവിശങ്കർ വിദ്യാമന്ദിർ മാനേജ്‌മെന്റ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിർണയത്തിനായി നിലവിൽ ചട്ടമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ (സി.ബി.എസ്.ഇ) മാർഗനിർദേശവുമില്ല. ഈ സാഹചര്യത്തിൽ സ്‌കൂളിലെ ഫീസ് എത്രയാണെന്ന് അധികാരികൾക്കു നിർണയിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സ്‌കൂളിലെ ഫീസ് വർധിപ്പിച്ചതിനെതിരേ രക്ഷിതാക്കളിൽ ചിലർ നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്ന് പ്രതിഷേധക്കാരുടെ കുട്ടികളെ സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരേ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഫീസ് നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നു സിംഗിൾബെഞ്ച് ഉത്തരവിട്ടത്.

