- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവന്യൂമന്ത്രിയുടെ നിലപാടിന് അംഗീകാരം; മൂന്നാറിലെ വിവാദ ഇരുപത്തിരണ്ട് സെന്റ് ഭൂമി സർക്കാരിന്റേതു തന്നെയെന്ന ഹൈക്കോടതി; വിജയശ്രീലാളിതനായി ശ്രീറാം വെങ്കിട്ടരാമനും; മുഖ്യമന്ത്രിയും സി പി എമ്മും പ്രതിരോധത്തിൽ; ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടെന്ന് ഇ.ചന്ദ്രശേഖരൻ
കൊച്ചി: മൂന്നാറിൽ റിസോർട്ട് ഉടമ കയ്യേറിയ 22 സെന്റ് ഭൂമി സർക്കാർ വക ഭൂമിയാണെന്ന് ഹൈക്കോടതി. നഗര ഹൃദയത്തിലുള്ള 22 സെന്റ് ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. റിസോർട്ട് ഉടമ വി.വി.ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളികൊണ്ടാണ് കോടതി ഉത്തരവ്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവും ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. മൂന്നാറിൽ കാലവധികഴിഞ്ഞ കുത്തകപ്പാട്ട ഭൂമിയായ 22 സെന്റാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റ് നിർദ്ദേശപ്രകാരം റവന്യുവകുപ്പ് ഏറ്റെടുത്തത്.48 മണിക്കൂറിനകം കെട്ടിടവും സ്ഥലവും വിട്ടു നൽകണമെന്നു സർക്കാർ നോട്ടീസ് നൽകിയെങ്കിലുംം കെട്ടിടം വിട്ടുനൽകാൻ കൈവശക്കാരൻ തയാറാകാതിരുന്നതിനെത്തുടർന്നായിരുന്നു നടപടി. കെട്ടിടത്തിന്റെ ജനലകളും മറ്റ് ഉപകരണങ്ങളും വ്യാപാരി അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.1986 ൽ മണർകാട് തോമസ് മൈക്കിളിനു സർക്കാർ

കൊച്ചി: മൂന്നാറിൽ റിസോർട്ട് ഉടമ കയ്യേറിയ 22 സെന്റ് ഭൂമി സർക്കാർ വക ഭൂമിയാണെന്ന് ഹൈക്കോടതി. നഗര ഹൃദയത്തിലുള്ള 22 സെന്റ് ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. റിസോർട്ട് ഉടമ വി.വി.ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളികൊണ്ടാണ് കോടതി ഉത്തരവ്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവും ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.
മൂന്നാറിൽ കാലവധികഴിഞ്ഞ കുത്തകപ്പാട്ട ഭൂമിയായ 22 സെന്റാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റ് നിർദ്ദേശപ്രകാരം റവന്യുവകുപ്പ് ഏറ്റെടുത്തത്.48 മണിക്കൂറിനകം കെട്ടിടവും സ്ഥലവും വിട്ടു നൽകണമെന്നു സർക്കാർ നോട്ടീസ് നൽകിയെങ്കിലുംം കെട്ടിടം വിട്ടുനൽകാൻ കൈവശക്കാരൻ തയാറാകാതിരുന്നതിനെത്തുടർന്നായിരുന്നു നടപടി.
കെട്ടിടത്തിന്റെ ജനലകളും മറ്റ് ഉപകരണങ്ങളും വ്യാപാരി അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.1986 ൽ മണർകാട് തോമസ് മൈക്കിളിനു സർക്കാർ കാർഷികേതര ആവശ്യങ്ങൾക്കായാണ് 22 സെന്റ് ഭൂമി അനുവദിച്ചത്. 2005 ൽ ഭൂമി മൂന്നാറിലെ പ്രമുഖവ്യാരി വി.വി. ജോർജിന് തോമസ് മൈക്കിൾ കൈമാറ്റം ചെയ്തു. തുടർന്ന് ഇയാൾ ഈ ഭൂമിയിൽ റിസോർട്ട് നടത്തുകയും ചെയ്തിരുന്നു. കാർഷികേതര ആവശ്യങ്ങൾക്കായി നൽകിയ ഭൂമി സർക്കാരിനു വിട്ടുനൽകണമെന്നാവശ്യപ്പെട്ട് തോമസ് മൈക്കിളിനു റവന്യുവകുപ്പ് നോട്ടീസ് നൽകിയതോടെ ഇയാൾ ഭൂമി വിട്ടുനൽകി. എന്നാൽ പണം നൽകി വാങ്ങിയ വസ്തു വിട്ടു നൽകാനാവില്ലെന്ന നിലപാടിലായിരുന്നു വി വി ജോർജ്
വി എസ്. അച്യുതാനന്ദന്റെ സർക്കാർ ഈ ഭൂമിയിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നടപടി അവസാനിച്ചതോടെ ഈ ഭൂമിയിൽ വീണ്ടും റിസോർട്ടിന്റെ പ്രവർത്തനം തുടരുകയായിരുന്നു.വിവാദമായ ഈ സർക്കാർ ഭൂമിയാണെന്ന് ഹൈക്കോടകി വിധി വന്നതോടെ റവന്യൂ മന്ത്രിയുടെയും സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെയും നിലപാടുകളെ അംഗീകരിച്ചിരിക്കുക കൂടിയാണ്.
കോടതി വിധിച്ചതോടെ ഇതു സംബന്ധിച്ച് സി പി എമ്മും സിപിഐയും തമ്മിൽ നടന്ന തർക്കത്തിൽ ഫലത്തിൽ സി പി എമ്മിനേക്കാൾ മേൽക്കൈ സിപിഐക്കായി.മുഖ്യമന്ത്രിയും സി പി എമ്മും പ്രതിരോധത്തിലായി എന്നതും സിപിഐയെ സന്തോഷിപ്പിക്കുന്നതാണ്.മൂന്നാറുമായി ബന്ധപ്പെട്ട സർവകക്ഷിയോഗത്തിൽ നിന്ന റവന്യൂ മന്ത്രി വിട്ടുനിന്നതോടെയാണ്‌ഇരുപാർട്ടികളും തമ്മിൽ ഇക്കാര്യത്തിലെ തർക്കം രൂക്ഷമായത്.
സിപിഐയുടെ എതിർപ്പു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിൽ നിന്നാണു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ വിട്ടുനിന്നത്. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടെ തീരുമാന പ്രകാരമായിരുന്നു മന്ത്രിയുടെ ബഹിഷ്‌കരണം. പാർട്ടിയുടെ പ്രാദേശിക നേതാക്കളും യോഗത്തിനെത്തിയില്ല.
സിപിഐ കൈകാര്യം ചെയ്യുന്ന റവന്യു വകുപ്പ്, മൂന്നാറിൽ മുന്നോട്ടു കൊണ്ടുപോകുന്ന നിയമ നടപടികൾ സംബന്ധിച്ചു സി.പി.എം ഉൾപ്പെടെ പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തിനു വഴങ്ങി മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചതിലുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു സിപിഐ.
യോഗം വിളിക്കാമെന്നു മുഖ്യമന്ത്രി ആദ്യം അറിയിച്ചപ്പോൾ തന്നെ അതിന്റെ ആവശ്യമില്ലെന്നു വ്യക്തമാക്കി അദ്ദേഹത്തിനു മന്ത്രി ചന്ദ്രശേഖരൻ കത്തു നൽകിയിരുന്നു. അതു ഗൗനിക്കാതെ യോഗം വിളിക്കാൻ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദ്ദേശം നൽകിയതാണു സിപിഐയെ ചൊടിപ്പിച്ചത്. റവന്യുമന്ത്രി വിട്ടുനിന്നെങ്കിലും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.
തുടർന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇരുപാർട്ടികളുടെയം മുതിർന്ന നേതാക്കൾ തമ്മിൽ വാഗ്വാദത്തിലേർപ്പെട്ടിരുന്നു.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും വരെ ഈ വാഗ്വാദത്തിൽ പങ്കാളികളായതോടെയാണ് ഭരണകക്ഷിയിൽ ഇക്കാര്യത്തിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്.

