- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിൻസിപ്പളിനെതിരെ പരാതിപ്പെട്ടവർ ശത്രുക്കളായി; ഈ അദ്ധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി നൽകാൻ വിദ്യാർത്ഥിനിയെ പ്രധാനാധ്യാപിക നിർബന്ധിച്ചു; പരിസ്ഥിതിക്കു നാശം വരുത്തുന്ന കരുവേലച്ചെടികൾ നീക്കം ചെയ്യാൻ മദ്രാസ് കോടതി ഉത്തവും; തരംതാണ പ്രവർത്തിക്കുള്ള ശിക്ഷ ചർച്ചയാകുമ്പോൾ
ചെന്നൈ: അദ്ധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി നൽകാൻ വിദ്യാർത്ഥിനിയെ നിർബന്ധിച്ച പ്രധാനാധ്യാപികയ്ക്കു വേറിട്ട ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. പരിസ്ഥിതിക്കു നാശം വരുത്തുന്ന കരുവേലച്ചെടികൾ നീക്കം ചെയ്യുക; അതും 2400 ചതുരശ്രയടി സ്ഥലത്തെ ചെടികൾ-ഇതായിരുന്നു ശിക്ഷ. രാമനാഥപുരം എസ്എസ്എഎം സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക പ്രേമയ്‌ക്കെതിരെയാണു മദ്രാസ് ഹൈക്കോടതി മധുരബെഞ്ചിന്റെ നിർണായക വിധി. ഭൂഗർഭജലമടക്കം വലിച്ചെടുത്തു കൊടുംവരൾച്ചയ്ക്കു കാരണമാകുന്ന കരുവേലം വ്യാപിക്കുന്നതു തടയാൻ അടിയന്തര ചട്ടം വേണമെന്നു കഴിഞ്ഞയാഴ്ച മധുര ബെഞ്ച് സർക്കാരിനു കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിധി. പ്രേമയുടെ മോശം അദ്ധ്യാപനത്തെ കുറിച്ചു പരാതിപ്പെട്ട മൂന്ന് അദ്ധ്യാപകരോടു പകരം വീട്ടാൻ വിദ്യാർത്ഥിനിയെക്കൊണ്ട് ഇവർക്കെതിരെ വ്യാജ പരാതി കൊടുപ്പിക്കുകയായിരുന്നു. ഇതിന്റെ പേരിൽ സ്ഥലംമാറ്റിയതിനെതിരെ അദ്ധ്യാപകർ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എസ്.വൈദ്യനാഥന്റെ ഉത്തരവ്. പ്രധാനാധ്യാപികയുടേതു തികച്ചും തരംതാണ പ്രവൃത്

ചെന്നൈ: അദ്ധ്യാപകർക്കെതിരെ വ്യാജ പീഡന പരാതി നൽകാൻ വിദ്യാർത്ഥിനിയെ നിർബന്ധിച്ച പ്രധാനാധ്യാപികയ്ക്കു വേറിട്ട ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. പരിസ്ഥിതിക്കു നാശം വരുത്തുന്ന കരുവേലച്ചെടികൾ നീക്കം ചെയ്യുക; അതും 2400 ചതുരശ്രയടി സ്ഥലത്തെ ചെടികൾ-ഇതായിരുന്നു ശിക്ഷ.
രാമനാഥപുരം എസ്എസ്എഎം സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക പ്രേമയ്‌ക്കെതിരെയാണു മദ്രാസ് ഹൈക്കോടതി മധുരബെഞ്ചിന്റെ നിർണായക വിധി. ഭൂഗർഭജലമടക്കം വലിച്ചെടുത്തു കൊടുംവരൾച്ചയ്ക്കു കാരണമാകുന്ന കരുവേലം വ്യാപിക്കുന്നതു തടയാൻ അടിയന്തര ചട്ടം വേണമെന്നു കഴിഞ്ഞയാഴ്ച മധുര ബെഞ്ച് സർക്കാരിനു കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിധി.
പ്രേമയുടെ മോശം അദ്ധ്യാപനത്തെ കുറിച്ചു പരാതിപ്പെട്ട മൂന്ന് അദ്ധ്യാപകരോടു പകരം വീട്ടാൻ വിദ്യാർത്ഥിനിയെക്കൊണ്ട് ഇവർക്കെതിരെ വ്യാജ പരാതി കൊടുപ്പിക്കുകയായിരുന്നു. ഇതിന്റെ പേരിൽ സ്ഥലംമാറ്റിയതിനെതിരെ അദ്ധ്യാപകർ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എസ്.വൈദ്യനാഥന്റെ ഉത്തരവ്.
പ്രധാനാധ്യാപികയുടേതു തികച്ചും തരംതാണ പ്രവൃത്തിയാണെന്നു കുറ്റപ്പെടുത്തിയ കോടതി, ഒരു ശിൽപി കല്ലിനെ മനോഹരമായ ശിൽപമാക്കുന്നതു പോലെ കുട്ടികളെ മികച്ച പൗരന്മാരാക്കുകയാണ് അദ്ധ്യാപകരുടെ ദൗത്യമെന്നു നിരീക്ഷിച്ചു.

