കൊച്ചി: കമൽ സംവിധാനം ചെയ്ത 'ആമി' എന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

സെൻസർ ബോർഡ് അടക്കമുള്ള സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സിനിമ മതസ്പർദ്ധ വളർത്തുന്നതിനാൽ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളി സ്വദേശി കെ.പി രാമചന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.