- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അഭിഭാഷകരെ കണ്ടാലും റേപ്പിസ്റ്റുകളെ പോലെയുണ്ട്; ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ വിമർശിച്ച് അമല പോൾ
ഡൽഹി കൂട്ടമാനഭംഗ കേസ് പ്രതികളുടെ അഭിമുഖം ബിബിസി സംപ്രേഷണം ചെയ്തതാണ് ഇപ്പോഴത്തെ പ്രധാന വിവാദം. അതിക്രൂരമായ മാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയെ അധിക്ഷേപിച്ചു കൊണ്ട് പ്രതികളിൽ ഒരാളായ മുകേഷ് സിംഗും അഭിഭാഷകരും അഭിമുഖത്തിൽ പറഞ്ഞതാണ് വിവാദങ്ങൾ ശക്തമാകാൻ ഇടയാക്കിയത്. എല്ലാവരുടെ ഭാഗത്തു നിന്നും കടുത്ത വിമർശനം ഉയരുന്നതിനിടെ പ
ഡൽഹി കൂട്ടമാനഭംഗ കേസ് പ്രതികളുടെ അഭിമുഖം ബിബിസി സംപ്രേഷണം ചെയ്തതാണ് ഇപ്പോഴത്തെ പ്രധാന വിവാദം. അതിക്രൂരമായ മാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയെ അധിക്ഷേപിച്ചു കൊണ്ട് പ്രതികളിൽ ഒരാളായ മുകേഷ് സിംഗും അഭിഭാഷകരും അഭിമുഖത്തിൽ പറഞ്ഞതാണ് വിവാദങ്ങൾ ശക്തമാകാൻ ഇടയാക്കിയത്. എല്ലാവരുടെ ഭാഗത്തു നിന്നും കടുത്ത വിമർശനം ഉയരുന്നതിനിടെ പ്രതികളുടെ അഭിഭാഷകരെ വിമർശിച്ച് തെന്നിന്ത്യൻ നടി അമല പോളും രംഗത്തെത്തി. പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകരായ എം.എൽ.ശർമ, എ.കെ. സിങ് എന്നിവർക്കെതിരെയാണ് നടി രംഗത്തെത്തിയത്. ബിബിസി സംപ്രേഷണം ചെയ്ത ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയിൽ നിർഭയയെ അപമാനിക്കുന്ന വിധത്തിൽ ഇവർ നടത്തിയ പ്രസ്താവനയാണ് അമല പോളിനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇവരുടെ വിവാദപ്രസ്താവനയെ അപലപിച്ച അമലാപോൾ ഇവരുടെ ഭൂതകാലം പരിശോധിച്ചാൽ അറിയാം പണ്ട് ചിലപ്പോൾ ഇവരും മാനഭംഗങ്ങൾ നടത്തിയിട്ടുണ്ടാകും എന്നു പറഞ്ഞു. അഭിഭാഷകരുടെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു അമലപോളിന്റെ ട്വീറ്റ്.' ഇവരെ കണ്ടാൽ റേപ്പിസ്റ്റുകളെ പോലെയുണ്ട്. ഇവരുടെ ഭൂതകാലം ആരെങ്കിലും പറിശോധിച്ചാൽ ഇവരെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ സാധിക്കും. ഇവർക്കിടയിൽ നിന്നും രക്ഷ നേടാൻ നമ്മുടെ ചുറ്റുമുള്ള സ്ത്രീകൾക്ക് ദൈവം തന്നെ ശക്തി കൊടുക്കട്ടെയെന്നും അമല പറഞ്ഞു.
ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയിൽ സ്ത്രീകൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് അഭിഭാഷകർക്കെതിരെ വൻവിമർശനം ഉയർന്നിരുന്നു. നമുക്കുള്ളത് മികച്ച സംസ്‌കാരമാണ്, ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ലെന്ന് അഭിമുഖത്തിലൊരിടത്ത് ശർമ പറയുന്നുണ്ട്. പെൺകുട്ടിയെ കുറ്റപ്പെടുന്ന വിധത്തിലായിരുന്നു പരാമർശങ്ങൾ.
2012 ഡിസംബർ 16ന് മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാല് പേർക്കു വേണ്ടിയാണ് ശർമയും സിങ്ങും ഹാജരായത്. ഇരുവർക്കുമെതിരെ സൈബർ ലോകത്ത് പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ഇതിനിടെയാണ് അമലപോളും പ്രതിഷേധത്തിന്റെ ഭാഗമായത്.