- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലമാറ്റിവെക്കൽ ശസ്ത്രക്രിയയും യാഥാർഥ്യമായേക്കും; ബ്രയിൻ ഡെത്ത് സംഭവിച്ച ശരീരം മുറിച്ച് കഴുത്തിന് കീഴോട്ട് തളർന്നയാളുടെ തലയുമായി ഘടിപ്പിക്കാനുള്ള ചർച്ച പുരോഗമിക്കുന്നു
ട്ടുകഥകളിലും മന്ത്രവാദിക്കഥകളിലും മാത്രമാണ് തലമാറ്റിവെക്കൽ നാം കേട്ടിട്ടുള്ളത്. എന്നാൽ, തല മാറ്റിവെക്കൽ ശസ്ത്രക്രിയയും വൈകാതെ നടന്നേക്കുമെന്നാണ് സൂചന. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ നിർണായക കുതിപ്പായി മാറിയേക്കാവുന്ന ഈ ശസ്ത്രക്രിയക്ക് സ്വയം പരീക്ഷണ വസ്തുവാകാൻ മുന്നോട്ടുവന്നിരിക്കുന്നത് കഴുത്തിന് താഴേയ്ക്ക് തളർന്നുപ
ട്ടുകഥകളിലും മന്ത്രവാദിക്കഥകളിലും മാത്രമാണ് തലമാറ്റിവെക്കൽ നാം കേട്ടിട്ടുള്ളത്. എന്നാൽ, തല മാറ്റിവെക്കൽ ശസ്ത്രക്രിയയും വൈകാതെ നടന്നേക്കുമെന്നാണ് സൂചന. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ നിർണായക കുതിപ്പായി മാറിയേക്കാവുന്ന ഈ ശസ്ത്രക്രിയക്ക് സ്വയം പരീക്ഷണ വസ്തുവാകാൻ മുന്നോട്ടുവന്നിരിക്കുന്നത് കഴുത്തിന് താഴേയ്ക്ക് തളർന്നുപോയ ഒരു ശാസ്ത്രജ്ഞൻ തന്നെയാണ്. വൻതോതിൽ മുതൽമുടക്കുള്ള ഈ ശസ്ത്രക്രിയക്ക് പണം മാത്രമായിരുന്നു ഇത്രകാലവും തടസ്സം. ലോകമെമ്പാടും നിന്നായി പണം ഒഴുകിയെത്തിയതോടെ ശസ്ത്രക്രിയാ പദ്ധതിയുമായി മുന്നോട്ടപോവുകയാണ് ഒരു സംഘം ഡോക്ടർമാർ.
സെർജിയോ കന്നവാരോ എന്ന സർജനാണ് തലമാറ്റിവെക്കൽ എന്ന ആശയവുമായി മുന്നോട്ടുപോകുന്നത്. പേശീക്ഷയം സംഭവിച്ച വലേരി സ്പിരിഡോനോവ് എന്ന ശാസ്ത്രജ്ഞനാണ് ഈ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ടുവന്നിരിക്കുന്നത്. കഴുത്തിന് കീഴേയ്ക്ക് ചലനശേഷിയില്ലാത്തയാളാണ് സ്പിരിനോവ്. മസ്തിഷ്‌ക മരണം സംഭവിച്ച ആരോഗ്യവാനായ ഒരാളുടെ ശരീരത്തിലേക്ക് തന്റെ തല മാറ്റിവെയ്ക്കാനാണ് സ്പിരിനോവ് സമ്മതം നൽകിയിരിക്കുന്നത്.
കാര്യങ്ങൾ ആസൂത്രണം ചെയ്ത രീതിയിൽ നടന്നാൽ, 2017-ൽ ശസ്ത്രക്രിയ നടക്കുമെന്നാണ് കരുതുന്നത്. പണമായിരുന്നു ഇതിന് തടസ്സമായി നിന്നത്. സ്പിരിനോവിനെക്കുറിച്ചും കന്നവാരോയുടെ തലമാറ്റിവെക്കൽ ആശയത്തെക്കുറിച്ചും അറിഞ്ഞ ധാരാളം പേർ സംഭാവനകൾ നൽകാൻ തയ്യാറായിട്ടുണ്ട്. ഇക്കൊല്ലമാദ്യമാണ് സ്പിരിനോവിന്റെ തല ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ കൂട്ടിച്ചേർക്കുകയെന്ന ആശയം ഇവർ ചർച്ച ചെയ്തത്. അന്നുമുതൽക്ക് ലോകം ശ്രദ്ധാപൂർവമാണ് ഈ ശസ്ത്രക്രിയയുടെ വിവരങ്ങൾ പിന്തുടരുന്നത്.
ഈ ശസ്ത്രക്രിയ അംഗീകരിക്കാൻ തയ്യാറാകാതിരുന്നത് ആദ്യം മറ്റു ഡോക്ടർമാർ തന്നെയായിരുന്നു. കന്നവാരോയുടെ ഭ്രാന്തൻ ആശയമാണിതെന്ന് പരിഹസിച്ചവരും ഏറെ. അമേരിക്കയിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്ത കന്നവാരോയും സ്പിരിനോവും വൈദ്യശാസ്ത്ര ലോകത്തെ ആദ്യം ഇക്കാര്യം ധരിപ്പിച്ചു. ഇതുവെറും തട്ടിപ്പാണെന്ന് കരുതിയിരുന്നവരും ഉണ്ടായിരുന്നു. അവരെ വിശ്വസിപ്പിക്കുകയായിരുന്നു പ്രയാസം.
പേശികൾ ക്ഷയിക്കുന്ന വെർഡിങ് ഹോഫ്മാൻ എന്ന രോഗം പിടിപെട്ടയാളാണ് സ്പിരിനോവ്. തന്റെ തല ആരോഗ്യമുള്ള ഒരു ശരീരത്തോട് ചേർക്കുകയാണെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന വിഷമതകളില്ലാതെ തനിക്ക് കുറച്ചുകാലമെങ്കിലും ജീവിക്കാമല്ലോ എന്നാണ് സ്പിരിനോവ് കരുതുന്നത്. തലമാറ്റിവെക്കൽ ശസ്ത്രക്രിയയുെ ഫലം എന്തായാലും, ആ ശസ്ത്രക്രിയക്ക് വിധേനയാകാൻ തനിക്ക് തിടുക്കമായെന്നും സ്പിരിനോവ് പറയുന്നു.