- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊർജ്ജിത ഉറവിടനശീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തി
തിരു: ദേശീയ ഡെങ്കിപ്പനി ദിനത്തോടനുബന്ധിച്ച് നഗരസഭയിലെ ഊർജ്ജിത ഉറവിടനശീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മേയർ അഡ്വ. വി.കെ. പ്രശാന്ത് നിർവഹിച്ചു. പകർച്ചവ്യാധി പിടിപെട്ട് ഇനിയൊരു ജീവനും നഷ്ടപ്പെടാതിരിക്കാൻ എല്ലാ ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കണം. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരി ക്കുമെന്നും മേയർ പറഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളിലും ശനിയാഴ്ചകളിൽ ഓഫീസിലും ഞായറാഴ്ച കളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 16 മുതൽ 20 വരെ നടക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കാൻ തീരുമാനിച്ചു. 20നു നടക്കുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ റസിഡൻസ് അസോസിയേഷനുകൾ ,ശുചിത്വമിഷൻ ,വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.പി. പ്രീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്ന കുമാരി , അർബൻ ജെ.പി.എച്ച്.എന്മാർ, നഗരസഭ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
തിരു: ദേശീയ ഡെങ്കിപ്പനി ദിനത്തോടനുബന്ധിച്ച് നഗരസഭയിലെ ഊർജ്ജിത ഉറവിടനശീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മേയർ അഡ്വ. വി.കെ. പ്രശാന്ത് നിർവഹിച്ചു. പകർച്ചവ്യാധി പിടിപെട്ട് ഇനിയൊരു ജീവനും നഷ്ടപ്പെടാതിരിക്കാൻ എല്ലാ ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കണം. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരി ക്കുമെന്നും മേയർ പറഞ്ഞു.
എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളിലും ശനിയാഴ്ചകളിൽ ഓഫീസിലും ഞായറാഴ്ച കളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 16 മുതൽ 20 വരെ നടക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കാൻ തീരുമാനിച്ചു. 20നു നടക്കുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ റസിഡൻസ് അസോസിയേഷനുകൾ ,ശുചിത്വമിഷൻ ,വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.പി. പ്രീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്ന കുമാരി , അർബൻ ജെ.പി.എച്ച്.എന്മാർ, നഗരസഭ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.