- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത; ദിവസം ഒരു പെഗ് വീതം വീശിയാൽ ഹാർട്ട് അറ്റാക്ക് വരില്ല...!!
ചിലപ്പോൾ ചില പഠനങ്ങളിൽ മദ്യ അൽപം കഴിക്കുന്നത് നല്ലതാണെന്ന് തെളിയും. അധികം വൈകാതെ പുറത്ത് വരുന്ന വേറൊരു പഠനഫലങ്ങൾ മദ്യ തീരെ തൊടരുതെന്ന് നിർദേശിക്കും...!!. ഇത്തരത്തിൽ വിവിധ ആരോഗ്യവിദഗ്ധരുടെ വ്യത്യസ്തമായ നിർദേശങ്ങൾ കാരണം മദ്യത്തിന്റെ കാര്യത്തിൽ സ്ഥിരമായ ഒരു നിലപാടെടുക്കാൻ മിക്കവരും പാടുപെടുന്ന അവസ്ഥയാണുള്ളത്. മദ്യം തീരെ ഒഴിവാക്കാ
ചിലപ്പോൾ ചില പഠനങ്ങളിൽ മദ്യ അൽപം കഴിക്കുന്നത് നല്ലതാണെന്ന് തെളിയും. അധികം വൈകാതെ പുറത്ത് വരുന്ന വേറൊരു പഠനഫലങ്ങൾ മദ്യ തീരെ തൊടരുതെന്ന് നിർദേശിക്കും...!!. ഇത്തരത്തിൽ വിവിധ ആരോഗ്യവിദഗ്ധരുടെ വ്യത്യസ്തമായ നിർദേശങ്ങൾ കാരണം മദ്യത്തിന്റെ കാര്യത്തിൽ സ്ഥിരമായ ഒരു നിലപാടെടുക്കാൻ മിക്കവരും പാടുപെടുന്ന അവസ്ഥയാണുള്ളത്. മദ്യം തീരെ ഒഴിവാക്കാൻ പറ്റാത്തവരും അതേ സയമം ആരോഗ്യത്തെ കുറിച്ച് അത്യധികമായ ഉത്കണ്ഠയുള്ളവരുമാണ് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഏറ്റവും പുതിയ പഠനഫലം മദ്യപാനികളെ സന്തോഷിപ്പിക്കുന്നതാണ്. അതായത് ഇത് പ്രകാരം ദിവസം ഒരു പെഗ് വീശിയാൽ ഹാർട്ട് അറ്റാക്ക് വരില്ലെന്നാണ് ഈ പഠനത്തിന് പിന്നിൽ പ്രവർത്തിച്ചവർ നിർദേശിച്ചിരിക്കുന്നത്. അതായത് ആഴ്ചയിൽ ആറ് പെഗോളം കഴിച്ചാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്‌ട്രോക്കിനുള്ള സാധ്യത ഒഴിവാക്കാമെന്നാണ് തെളിഞ്ഞിരിക്കുന്നത്.
മദ്യം കഴിച്ച് ആദ്യത്തെ ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെയുള്ള സമയം ഹൃദയത്തിന് അത്ര നല്ലതല്ലെങ്കിലും 24 മണിക്കൂറിനുള്ളിൽ അത് ഹൃദയാരോഗ്യത്തിന് ഗുണമേകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ദിവസവും ഒന്നോ രണ്ടോ പെഗ് കഴിക്കുന്നവരുടെ കാര്യത്തിൽ മാത്രമാണ് ഇത് പ്രാവർത്തികമാകുന്നതെന്ന്‌ന പ്രത്യേകം ഓർക്കേണ്ടതാണ്. മറിച്ച് പരിധി വിട്ട് കഴിക്കുന്നവരുടെ ഹൃദയം എപ്പോൾ അടിച്ച് പോയെന്ന് ചോദിച്ചതാൽ മതി....!!.മദ്യം കഴിച്ച് ഒന്നു മുതൽ മൂന്ന് മണിക്കൂർ വരെയുള്ള സമയത്തിനുള്ളിൽ ഒരു പെഗ് പോലും വ്യക്തിയുടെ ഹാർട്ട് റേറ്റിനെ വർധിപ്പിക്കുമെന്നും സാധാരണ ഹാർട്ട് പേസിംഗിന് അലോസരമുണ്ടാക്കുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് നിർണായകമായ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ മിതമായ മദ്യപാനം ഹൃദയത്തെ സംരക്ഷിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. അതായത് ഈ സമയത്ത് രക്തമൊഴുക്കും ബ്ലഡ് വെസലുകളുടെ ലൈനിങ് എന്നിവ മെച്ചപ്പെടുകയും ക്ലോട്ടിംഗിനുള്ള സാധ്യത കുറയ്ക്കുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്‌ട്രോക്ക് തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നും തെളിഞ്ഞിട്ടുണ്ട്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുണ്ടാകുന്നതിനുള്ള സാധ്യത ഒരാഴ്ചയ്ക്കകം കുറയുമെന്നത് മിതമായ മദ്യപാനത്തിന്റെ മറ്റൊര ഗുണവശമാണ്.
എന്നാൽ ആഴ്ചയിൽ 15 ഡ്രിങ്ക്‌സുകൾ കഴിക്കുന്ന പുരുഷന്മാർക്കും എട്ട് ഡ്രിങ്ക്‌സുകൾ അകത്താക്കുന്ന സ്ത്രീകൾക്കും ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. അതായത് മദ്യം കഴിച്ച ഉടനെയും ദീർഘകാലത്തിലും അവരുടെ ആരോഗ്യത്തിന് മദ്യം ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്ന് സാരം.ദിവസത്തിൽ ആറ് മുതൽ ഒമ്പത് വരെ ഡ്രിങ്ക്‌സുകൾ കഴിക്കുന്നവർക്കും ആപത്തുണ്ടാകുന്നതിനുള്ള സാധ്യത ഇരട്ടിയാണെന്നും ആഴ്ചയിൽ 19 മുതൽ 30 ഡ്രിങ്ക്‌സ് വരെ കഴിക്കുന്നവർക്ക് അപകടമുണ്ടാകുന്നതിനുള്ള സാധ്യത ആറിരട്ടിയാണെന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. അമേരിക്കക്കാർക്കുള്ള 2015ലെ ഡയറ്ററി ഗൈഡ് ലൈൻ പ്രകാരം പുരുഷന്മാർക്ക് ദിവസത്തിൽ രണ്ട് ഡ്രിങ്കുകളും സ്ത്രീകൾക്ക് ദിവസത്തിൽ ഒരു ഡ്രിങ്കുമാണ് നിർദേശിച്ചിരിക്കുന്നത്.
മദ്യം കഴിച്ച് ആദ്യത്തെ മണിക്കൂറുകളിൽ അത് ഹാർട്ട് അറ്റാക്കുണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്നും എന്നാൽ കൂടുതൽ മദ്യം കഴിക്കുന്നവർക്കാണ് 24 മണിക്കൂറിന് ശേഷം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലെന്നുമാണ് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. എലിസബത്ത് മോസ്‌റ്റോഫ്‌സ്‌കി പറയുന്നത്. മദ്യപാനത്തിന് അൽപം മിനുറ്റുകൾക്കകം രക്തസമ്മർദം ഉയരുമെന്നും ബ്ലഡ് പ്ലേറ്റ്‌ലെറ്റുകൾ പശിമയുള്ളതാകുമെന്നും അത് ഹാർട്ട് അറ്റാക്കിനും സ്‌ടോക്കിനുമുള്ള സാധ്യത വർധിപ്പിക്കുമെന്നുമാണ് ഡോക്ടർ എലിബസബത്ത് അഭിപ്രായപ്പെടുന്നത്. എന്നാൽ ദീർഘകാലം ചുരുങ്ങിയ അളവിൽ ആൽക്കഹോൾ കഴിക്കുന്നതിലൂടെ എച്ച്ഡിഎൽ കൊളസ്‌ട്രോൾ അഥവാ നല്ല കൊളസ്‌ട്രോളിന്റെ അളവിനെ വർധിപ്പിക്കുകയും ബ്ലഡ് ക്ലോട്ടാകാനുള്ള പ്രവണത കുറയ്ക്കുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.