ക്ഷാഘാതം വരുമ്പോഴും മസ്തിഷ്‌ക മരണം സംഭവിക്കുമ്പോഴും തലച്ചോറിന് എന്താണ് സംഭവിക്കുന്നത്? ഒടിഞ്ഞ കാൽ എങ്ങനെയാണ് വീണ്ടും പഴയപടിയാകുന്നത്? ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. ഫ്രഞ്ച് ഗവേഷകനായ സെഫയറാണ് ഈ ചിത്രങ്ങൾ ശേഖരിച്ചിട്ടുള്ളത്.

ഫ്രാൻസിലെ ഒരാശുപത്രിയിൽ ജോലി ചെയ്യുന്ന സെഫയർ, മനുഷ്യ ശരീരത്തെ വൈ്ദ്യശാസ്ത്രം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഈ ചിത്രങ്ങളിലൂടെ വിശദീകരിക്കുന്നു. എക്‌സ്-റേകൾ, അൾട്രാസൗണ്ട്, സിടി, പിഇടി, എംആർഐ സ്‌കാനുകൾ തുടങ്ങിയവ ഈ ശേഖരത്തിലുണ്ട്.

മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ തലച്ചോറിന്റെയും പക്ഷാഘാതം വന്നയാളുടെ തലച്ചോറിന്റെയും സകാനിങ്ങിലൂടെ പകർത്തിയ ചിത്രങ്ങൾ ഈ ശേഖരത്തിലുണ്ട്. ശരീരത്തിന്റെ വലതുഭാഗം തളർന്നുപോയയാളുടെ തലച്ചോറിൽ രക്തത്തിന്റെ വിതരണം നിലച്ചുപോയതും ഈ ചിത്രങ്ങളിൽ വ്യക്തമാണ്.

മനുഷ്യശരീരത്തിന്റെ ആന്തരികമായ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുകയെന്നതാണ് സെഫയർ ഈ പ്രദർശനത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽനിന്നും പുറത്തുനിന്നുമാണ് വിചിത്രങ്ങളായ ഈ ച്ിത്രങ്ങൾ അദ്ദേഹം സമാഹരിച്ചത്.