- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹചര ആയുർവേദ ആരോഗ്യ സേവന പരിപാടി സംഘടിപ്പിച്ചു
തിരുവനന്തപുരം : ദേശീയ ആരോഗ്യ ദൗത്യവും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ശ്രീചിത്രാ പൂവർ ഹോമിൽ സംഘടിപ്പിച്ച സഹചര ആയുർവേദ ആരോഗ്യ സേവന പരിപാടി ദേശീയ ആയുഷ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. എം. സുബാഷ് ഉദ്ഘാടനം ചെയ്തു. നിർധനരായ കുട്ടികൾക്കു വേണ്ടി സഹചര നടപ്പിലാക്കുന്നതിലൂടെ ശ്രീചിത്ര പൂവർ ഹോമിലെ കുട്ടികൾ ആരോഗ്യപരമായി മുൻനിരയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി അദ്ധ്യക്ഷത വഹിച്ചു. സഹചര ആയുർവേദ ആരോഗ്യ സേവന പരിപാടി ഓരോ കുട്ടിയും ഉപയോഗപ്പെടുത്തണമെന്നും നല്ല ആരോഗ്യം വരും തലമുറ കൈവരിക്കണമെന്നും അവർ പറഞ്ഞു. ശ്രീചിത്രാ പൂവർ ഹോമിലെ വിദ്യാർത്ഥികൾക്കായി എല്ലാ മാസവും സഹചര സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. സുകേഷ് പറഞ്ഞു. സഹചരയിൽ യോഗപരിശീലനം, ബോധവൽക്കരണ ക്ലാസ്, ഹെൽത്ത് സ്‌ക്രീനിങ്, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പരിപാടിയിൽ ഡോ.പി. ശിവകുമാരി, ഡോ. മീര. എൽ., ഡോ. വിനോദ്കുമാർ, അരുൺ പ്രശാന്ത് തുടങ്ങിയവർ പങ്കെടു
തിരുവനന്തപുരം : ദേശീയ ആരോഗ്യ ദൗത്യവും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ശ്രീചിത്രാ പൂവർ ഹോമിൽ സംഘടിപ്പിച്ച സഹചര ആയുർവേദ ആരോഗ്യ സേവന പരിപാടി ദേശീയ ആയുഷ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. എം. സുബാഷ് ഉദ്ഘാടനം ചെയ്തു. നിർധനരായ കുട്ടികൾക്കു വേണ്ടി സഹചര നടപ്പിലാക്കുന്നതിലൂടെ ശ്രീചിത്ര പൂവർ ഹോമിലെ കുട്ടികൾ ആരോഗ്യപരമായി മുൻനിരയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി അദ്ധ്യക്ഷത വഹിച്ചു. സഹചര ആയുർവേദ ആരോഗ്യ സേവന പരിപാടി ഓരോ കുട്ടിയും ഉപയോഗപ്പെടുത്തണമെന്നും നല്ല ആരോഗ്യം വരും തലമുറ കൈവരിക്കണമെന്നും അവർ പറഞ്ഞു. ശ്രീചിത്രാ പൂവർ ഹോമിലെ വിദ്യാർത്ഥികൾക്കായി എല്ലാ മാസവും സഹചര സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. സുകേഷ് പറഞ്ഞു. സഹചരയിൽ യോഗപരിശീലനം, ബോധവൽക്കരണ ക്ലാസ്, ഹെൽത്ത് സ്‌ക്രീനിങ്, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പരിപാടിയിൽ ഡോ.പി. ശിവകുമാരി, ഡോ. മീര. എൽ., ഡോ. വിനോദ്കുമാർ, അരുൺ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.