തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ നഗര പരിധിയിലെ സ്‌കൂളുകളിൽ പ്രവർത്തിച്ചുവരുന്ന സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്കായുള്ള പകർച്ചപ്പനി ബോധവത്കരണ സെമിനാറുകളുടെ ജില്ലാതല ഉദ്ഘാടനം ആർ.കെ.ഡി.എൻ.എസ്.എസ്. സ്‌കൂളിൽ വച്ച് മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ദിനിൽ ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധികൾ വ്യാപിക്കു വേളയിൽ ദേശീയ ആരോഗ്യ ദൗത്യം സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്്സുമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ മാതൃകാപരമാണെ് അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ഗീത.പി.നായർ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ സ്വപ്നകുമാരി മുഖ്യ പ്രഭാഷണം നടത്തി. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളുകളിൽ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രോഗ്രാം മാനേജർ നിർദ്ദേശിച്ചു. പകർച്ചവ്യാധികളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം നൽകുന്നതിനായി ജില്ലാ ഡെപ്യൂട്ടി മാസ്സ് മീ്ഡിയ ഓഫീസർ നിമ ഗംഗ, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ശ്രീകാന്ത് എന്നിവർ ക്ലാസ്സുകൾ നൽകി.

തുടർന്ന് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് ശാസ്തമംഗലം കൊച്ചാർ വാർഡിൽ ശുചീകരണ പ്രവർത്തനവും ലഘുലേഖ വിതരണവും നടത്തി. എപത്തിയെട്ടോളം വരു എസ്‌പിസി വിദ്യാർത്ഥികളാണ് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിനു മുിട്ടിറങ്ങിയത്. പ്രതിരോധ പ്രവർത്തനത്തിൽ കൗൺസിലർ ബിന്ദു ശ്രീകുമാർ , ഹെഡ്‌മിസ്ട്രസ് ഉഷ ദേവി, എസ്‌പിസി ഇൻസ്ട്രക്ടർമാർ, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.