- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾ ഇന്ത്യ വുമൻസ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ ആർത്തവയാനം ബോധവത്കരണം നടത്തി
തിരുവനന്തപുരം: ആൾ ഇന്ത്യ വുമൻസ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ ശിശുക്ഷേമസമിതിയിൽ നടത്തിയ ആർത്തവയാനം ബോധവത്കരണം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജെ. സ്വപ്നകുമാരി ഉദ്ഘാടനം ചെയ്തു. ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാനും അറിവു നൽകാനുമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള സ്ത്രീകൾക്കു പോലും ആർത്തവമെന്നത് പുറത്തു പറയാൻ സാധിക്കാത്ത കാര്യമെന്നാണ് ധാരണ ഇത്തരം ജനങ്ങൾക്കിടയിലേയ്ക്ക് സുസ്ഥിര ആർത്തവ കൂട്ടായ്മയ നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഒരു രൂപ നിരക്കിൽ സാനിറ്ററി നാപ്കിന്നുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ദേശീയ നഗരാരോഗ്യ കേന്ദ്രങ്ങളിലൂടെ നാപ്കിന്നുകൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രോഗ്രാം മാനേജർ നിർവഹിക്കുകയും ആദ്യ വിൽപന നടത്തുകയും ചെയ്തു. ജില്ലയിലെ 25000ത്തിലധികം കൗമാര പ്രായക്കാരായ നഗരചേരി നിവാസികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക. ജൂനിയർ പബ്ലി്ക് ഹെൽത്ത്
തിരുവനന്തപുരം: ആൾ ഇന്ത്യ വുമൻസ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ ശിശുക്ഷേമസമിതിയിൽ നടത്തിയ ആർത്തവയാനം ബോധവത്കരണം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജെ. സ്വപ്നകുമാരി ഉദ്ഘാടനം ചെയ്തു.
ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാനും അറിവു നൽകാനുമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള സ്ത്രീകൾക്കു പോലും ആർത്തവമെന്നത് പുറത്തു പറയാൻ സാധിക്കാത്ത കാര്യമെന്നാണ് ധാരണ ഇത്തരം ജനങ്ങൾക്കിടയിലേയ്ക്ക് സുസ്ഥിര ആർത്തവ കൂട്ടായ്മയ നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഒരു രൂപ നിരക്കിൽ സാനിറ്ററി നാപ്കിന്നുകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ദേശീയ നഗരാരോഗ്യ കേന്ദ്രങ്ങളിലൂടെ നാപ്കിന്നുകൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രോഗ്രാം മാനേജർ നിർവഹിക്കുകയും ആദ്യ വിൽപന നടത്തുകയും ചെയ്തു. ജില്ലയിലെ 25000ത്തിലധികം കൗമാര പ്രായക്കാരായ നഗരചേരി നിവാസികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.
ജൂനിയർ പബ്ലി്ക് ഹെൽത്ത് നഴ്സ്, ആശ വർക്കർമാർ എന്നിവർ വഴി മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ വീടുകളിലെത്തിച്ചു നൽകുന്നതിനും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നൽകുന്നതിനും പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പ്രതിമാസ കൗമാര ക്ലിനിക്കുകളും സംഘടിപ്പിക്കും.
പരിപാടിയിൽ എ.ഐ.ഡബ്ല്യൂ.സി പ്രവർത്തകരായ ജലജ കുമാരി, ഉഷാനായർ, ഡോ. കാവ്യാ മേനോൻ, ഡോ. ദിനേഷ് രഘുനാഥൻ, ഡോ. അർജ്ജുൻ ഉണ്ണികൃഷ്ണൻ, ആരോഗ്യകേരളം ആർ.ബി.എസ്.കെ കോർഡിനേറ്റർ ശരണ്യ എന്നിവർ സംസാരിച്ചു.