പ്രകൃതിജീവന ശാസ്ത്രം പൂർണ്ണമായി വിശദീകരിച്ച് കഴിയാൻ സമയമെടുക്കും. അതിനു മുൻപ് തന്നെ രോഗചികിത്സയെക്കുറിച്ച് എഴുതിയാൽ വായനക്കാർക്ക് ഈ അറിവ് ഉപയോഗപ്പെടുത്താമല്ലോ. പ്രത്യേകിച്ച്, കുറച്ച് ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ചെറിയ ചെറിയ രോഗങ്ങൾ- പലതരം പനികൾ, ജലദോഷം, ചുമ, തലവേദന, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ്, ചൊറികൾ, കുട്ടികളുടെ അസുങ്ങളായ മുണ്ടിനീര്, അഞ്ചാംപനി, വില്ലൻചുമ, കരപ്പൻ തുടങ്ങിയ രോഗങ്ങളെ ഭാഗികമായ ഉപവാസത്തിലൂടെയും വിശ്രമത്തിലൂടെയും മാറ്റാൻ ഓരോരുത്തർക്കും സാധിക്കും. ഈ രോഗങ്ങളെ രോഗങ്ങളായി കാണരുത്. ഇവ ജീവൻ ചെയ്യുന്ന ശുദ്ധീകരണപ്രക്രിയയാണ്. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളിലൂടെയും, ശ്വസിക്കുന്ന വായുവിലൂടെയും നമ്മുടെ ഉള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളിക്കളയാൻ വേണ്ടി ജീവൻ ചെയ്യുന്ന ശുദ്ധീകരണമാണ് ചെറിയ രോഗങ്ങൾ എന്ന് മനസ്സിലാക്കുക. ഈ സമയത്ത് നമുക്ക് വിശപ്പ് കുറവായിരിക്കും. ചിലപ്പോൾ വിശപ്പ് തീരെ ഉണ്ടാവില്ല. അതുകൊണ്ട് സാധാരണ ഭക്ഷണം കഴിച്ചാൽ ദഹിക്കില്ല. ഈ സമയത്ത് ശരീരത്തിനു വേണ്ട പോഷകവസ്തുക്കൾ കിട്ടാൻ വേണ്ടി കരിക്കിൻ വെള്ളം, തേങ്ങാ വെള്ളം, ശുദ്ധജലം, പഴച്ചാറുകൾ എന്നിവ അത്യാവശ്യത്തിനു മാത്രം കഴിച്ച് വിശ്രമിക്കുക. ശരീരത്തിലുള്ള മാലിന്യങ്ങളുടെ അളവും സ്വഭാവവും അനുസരിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ടോ, ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ച സമയം കൊണ്ടോ രോഗം പൂർണ്ണമായി മാറും. അപൂർവം ചില സന്ദർഭങ്ങളിൽ മൂന്നാഴ്ചയോ ഒരു മാസം വരെയോ സമയമെടുക്കും. കരിക്കും പഴച്ചാറുകളും ശുദ്ധജലവും കഴിച്ച് എത്ര നാൾ വേണമെങ്കിലും മുന്നോട്ട് പോകാം. ഒരു ഭയവും വേണ്ടാ. ഇത് ധൈര്യമുള്ളവർക്കേ കഴിയൂ. രോഗം മാറി വിശപ്പ് ഉണ്ടായാൽ സാധാരണ ഭക്ഷണം കഴിച്ച് തുടങ്ങാം. ഇങ്ങനെ ചെറിയ ചെറിയ രോഗങ്ങളെ ഭാഗികമായ ഉപവാസ വിശ്രമങ്ങളിലൂടെ മാറ്റുന്നയാളിന് ദീർഘസ്ഥായിയായ രോഗങ്ങളോ (Chronic Diseases) മൂന്നാംഘട്ട രോഗങ്ങളോ (Degenerative Diseases) ഉണ്ടാവില്ല.

വിശദാംശങ്ങൾ അറിയുന്നതിനു മുൻപ് തന്നെ ജീവിതരീതിയെക്കുറിച്ച് സാമാന്യമായി ഒന്ന് അറിയണം. പ്രത്യേകിച്ച് കാര്യമായ രോഗമൊന്നും ഇല്ലാത്ത ഒരാളുടെ ജീവിതരീതി എങ്ങനെയായിരിക്കണം. പ്രധാനമായും കഴിയുമെങ്കിൽ പൂർണ്ണമായി സസ്യാഹാരി ആയിരിക്കണം. അതിനു തീരെ കഴിയാത്തവർ വളരെ ചെറിയ അളവിൽ വല്ലപ്പോഴും മാത്രം മത്സ്യമാംസാദികൾ കഴിച്ചുകൊണ്ട് ഒപ്പം ധാരാളം വേവിക്കാത്ത പച്ചക്കറികളും കഴിച്ച് മുന്നോട്ട് പോകാം. ഒരു നേരത്തെ ഭക്ഷണം കഴിവതും കരിക്കും പഴങ്ങളും മാത്രം ആക്കുക. വേവിച്ച ഭക്ഷണം രണ്ടു മണിക്കൂറിനുള്ളിൽ കഴിക്കുക.

ഒരു നേരം വേവിച്ച ഭക്ഷണം കഴിക്കുമ്പോൾ അതിനോടൊപ്പം 250-300 ഗ്രാം വേവിക്കാത്ത പച്ചക്കറികൾ മുൻകൂട്ടിത്തന്നെ കഴിക്കണം. കാരറ്റ്, വെള്ളരി, തക്കാളി, കിളുന്ന് വെണ്ടക്ക, കോവക്ക, നാളീകേരം, കാബേജ്, ബീറ്റ്‌റൂട്ട്, മുളപ്പിച്ച പയറുകൾ, മുളപ്പിച്ച കപ്പലണ്ടി (നിലക്കടല), മുളപ്പിച്ച എള്ള് മുതലായവ ഇതിൽ ഉൾപ്പെടുത്താം. നല്ല മലശോധന ഉറപ്പ് വരുത്താൻ എന്ത് ഭക്ഷണം കഴിക്കുമ്പോഴും രണ്ടുമൂന്ന് കിളുന്ന് വെണ്ടക്ക പച്ചയായി ചവച്ചരച്ച് കഴിക്കുക. ഇത് ശീലമാക്കിയാൽ മലബന്ധം ഉണ്ടാവില്ല. മലബന്ധം ഇല്ലെങ്കിൽ ഒട്ടേറെ രോഗങ്ങൾ ഒഴിവാക്കാം. പല രോഗങ്ങളുടെയും മാതാവാണ് മലബന്ധം. മലബന്ധം ഉള്ളവർക്ക് കാഴ്ചക്കുറവ്, കേൾവിക്കുറവ്, മൂക്കടപ്പ്, വായുകോപം, പൈൽസ്, ക്രമേണ മലാശയ കാൻസർ ഇവ ഉണ്ടാകാൻ സാധ്യതയുണ്ട്. പുഴുക്കലരിച്ചോറ് മലബന്ധത്തിന് ഒരു കാരണമാണ്. പച്ചരിച്ചോറ് കഴിക്കുന്നതാണ് ഉത്തമം. മലയാളി മാത്രമാണ് ലോകത്ത് പുഴുക്കലരി കഴിക്കുന്നത്. മറ്റെല്ലാവരും പച്ചരിയാണ് കഴിക്കുന്നത്. ചോറ്, ചപ്പാത്തി, കിഴങ്ങു വർഗ്ഗം, ആവിയിൽ വെന്ത പലഹാരങ്ങൾ എന്നിവ ഭക്ഷണത്തിന്റെ മൂന്നിലൊന്നു വരെ ആകാം. മൂന്നിലൊരു ഭാഗം വേവിച്ച പച്ചക്കറികളും (അവിയൽ, തോരൻ, ഓലൻ, എരിശ്ശേരി, ഇലക്കറികൾ - ഉപ്പും എരിവും പുളിയും വളരെക്കുറച്ച് ചേർത്തിട്ട്) ആകാം.

അപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന്റെ ഫോർമുല ഇതായിരിക്കണം, അതായത് 1/3 ഭാഗം വേവിക്കാത്ത പച്ചക്കറികൾ + 1/3 ഭാഗം വേവിച്ച പച്ചക്കറികൾ + 1/3 ഭാഗം അന്നജം ( ചോറ്, ചപ്പാത്തി, ആവിയിൽ വെന്ത പലഹാരങ്ങൾ നുന്ധ്യ.) ഇതോടൊപ്പം പതിവ് ഭക്ഷണത്തിലൂടെ കിട്ടാത്ത പല പോഷക വസ്തുക്കൾ കിട്ടാനും ശരീരത്തിലുള്ള അമ്ലത കുറക്കാനും കാലത്തും വൈകിട്ടും 6-7 മണിയോടുകൂടി ഒരു ഗ്ലാസ് വാഴപ്പിണ്ടി നീരിലോ, കുമ്പളങ്ങാ നീരിലോ, തടിയൻകാ നീരിലോ, കരിക്കിൻ വെള്ളത്തിലോ, തേങ്ങാ വെള്ളത്തിലോ, ശുദ്ധജലത്തിലോ കുറേ പച്ചമരുന്നുകൾ, 3-4 തരം, അരച്ച് കലക്കി അരിച്ച് കഴിക്കുന്നത് ഉത്തമമാണ്. പ്രത്യേകിച്ച് രോഗമൊന്നും ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ അനുഷ്ഠിക്കേണ്ട പ്രക്ടതി ജീവന രീതി (പ്രായോഗിക വശം) ആണ് ഇവിടെ പറയുന്നത്. ഓരോ രോഗത്തെക്കുറിച്ചും വരും ലക്കങ്ങളിൽ വിശദമായി എഴുതാം. ഉപയോഗിക്കാവുന്ന പച്ചമരുന്നുകളുടെ ഏകദേശ അളവ് : തഴുതാമ ഇല - 20, കൂവളത്തില - 9 (3റ്റ3), തുളസിയില - 20, ചെറുകൂളയില - 30, മുരിങ്ങയില - 80, ബലിക്കറുക - 10ഗ്രാം, കുടങ്ങലില - 20, പ്‌ലാവില - 1, മാവില - 1, വാഴയില - 1/2 പേജ് വിസ്താരത്തിൽ, ഓലക്കാൽ - 1, പേരയില - 5, കോവലില - 5, സമാനമായ അളവിൽ ദശപുഷ്പങ്ങൾ (മുക്കുറ്റി, മുയൽചെവിയൻ, പൂവാങ്കുരുന്നില, ഉഴിഞ്ഞ, തിരുതാളി, നിലപ്പന, വിഷ്ണുക്രാന്തി, കൈയോന്നി, ചെറുകൂള, ബലിക്കറുക), കുറുന്തോട്ടിയില - 30, മണിത്തക്കാളിയില - 10, അമൃതില - 1, അശോകത്തിന്റെ ഇല - 1 നുന്ധ്യ. ഇവയിൽ ഏതെങ്കിലും 3-4 തരം ഒരു നേരം കഴിക്കാം. പല ദിവസവും പല ഇലകൾ കിട്ടുമെങ്കിൽ മാറി മാറി കഴിക്കുന്നത് നല്ലതാണ്. അധികം കയ്പും അരുചിയും ഉള്ള ഇലകൾ ഒഴിവാക്കണം. ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒറ്റമൂലികൾ പ്രക്ടതിജീവനത്തിൽ ഉപയോഗിക്കാറില്ല. കഴിക്കുന്ന ആളിന്റെ താൽപ്പര്യവും തൃപ്തിയും പ്രധാനം. ഒരു ജീവിത രീതിയുടെ ഭാഗമെന്ന നിലയിൽ എല്ലാ ദിവസവും നിർബന്ധമായി കഴിച്ചുകൊള്ളണമെന്നില്ല. ഇങ്ങനെ പച്ചിലച്ചാറുകൾ കഴിച്ചിട്ട് രണ്ടുമൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഒരു പക്ഷേ, അത്രയും സമയം കിട്ടുന്നില്ലെങ്കിൽ ഒരു മണിക്കൂർ ഇടവിട്ടോ, അരമണിക്കൂർ ഇടവിട്ടോ കഴിക്കാം. ജോലിക്കു പോകുന്നവർക്ക് ചിലപ്പോൾ ഇതൊന്നും സാധിക്കില്ല. വൈകുന്നേരത്ത് എത്തുന്നത് താമസിച്ചാണെങ്കിൽ, ഭക്ഷണവുമായി സമയക്രമം പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും, കഴിക്കുന്നതാണ് കഴിക്കാതിരിക്കുന്നതിനേക്കാൾ നല്ലത്.

ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും

വേവിച്ച ഭക്ഷണം കൊണ്ടുപോയി ഉച്ചക്ക് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അവർക്ക് ഉച്ചക്ക് പഴവർഗ്ഗങ്ങൾ ഒരു നേരത്തെ ആഹാരമായി കഴിക്കാം. പ്രഭാത ഭക്ഷണം (Break Fast), അത്താഴം (Dinner) എന്നിവക്ക് വേവിച്ച ഭക്ഷണവും വേവിക്കാത്ത പച്ചക്കറികളും ചേർത്ത് കഴിക്കുക. പച്ചമരുന്നുകൾ രണ്ടുനേരം കഴിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു നേരം കഴിക്കാം. വൈകുന്നേരത്ത് വീട്ടിൽ എത്തിയാൽ ഉടൻ പച്ചമരുന്ന് കഴിക്കാം.

കാലത്തും വൈകിട്ടും, സാധിക്കുമെങ്കിൽ, ഇളം വെയിൽ (സ്ത്രീകൾ കനം കുറഞ്ഞ വെള്ളവസ്ത്രം ധരിച്ചുകൊണ്ട്) കുറച്ചുനേരം വീതം, 15 മിനുട്ട് മുതൽ 30 മിനുട്ട് വരെ, കൊള്ളുന്നത് നല്ലതാണ്.

പാചകത്തിന് അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കരുത്. ചായയും കാപ്പിയും മത്സ്യമാംസാദികളും, ടിന്നുകളിലും കുപ്പികളിലും അടക്കം ചെയ്തു വരുന്ന കൃത്രിമ ഭക്ഷണപാനീയങ്ങളും, മൈദ, ഡാൽഡ, പഞ്ചസാര, ബേക്കറി വസ്തുക്കൾ, എണ്ണയിൽ വറുത്ത സാധനങ്ങൾ, അച്ചാറുകൾ എന്നിവയും കഴിവതും ഒഴിവാക്കുക. പൂർണ്ണമായി ഒഴിവാക്കിയാൽ ഏറ്റവും നന്ന്.

ഇങ്ങനെ ജീവിക്കുന്ന ഒരാൾ ചെറിയ ചെറിയ രോഗങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നോക്കാം. കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി ആശുപത്രിയിൽ കയറാതെ ചെറിയ രോഗങ്ങളെ സ്വയം ചികിത്സിച്ചും വീട്ടിലുള്ളവരെയും ചികിത്സ തേടിയെത്തിയവരെയും സ്വയം ചികിത്സിപ്പിച്ചും ഉള്ള അനുഭവമാണ് ഇത് എഴുതുന്നതിന് അടിസ്ഥാനം.

ചെറിയ രോഗങ്ങൾ ഭയക്കേണ്ടവയല്ല. അലോപ്പതി ഡോക്ടർമാർ ആൾക്കാരെ പണ്ടുമുതലേ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അനാവശ്യമായ ഭയം. ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിച്ച് രോഗത്തെ അടിച്ചമർത്തുകയാണ് അവർ ചെയ്യുന്നത്. തൽക്കാലത്തേക്ക് രോഗലക്ഷണം മാറുന്നുവെന്ന് മാത്രം, രോഗം മാറുന്നില്ല. പ്രയോഗി ക്കുന്ന ഇംഗ്ലീഷ് മരുന്നുകൾ പലപ്പോഴും മറ്റുപല രോഗങ്ങൾക്കും കാരണവുമാകുന്നു. യഥാർത്ഥത്തിൽ ജീവൻ ചെയ്യുന്ന ചികത്സയാണ് ഈ രോഗങ്ങൾ.

പനി : എല്ലാവരും ഏറ്റവും അധികം ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും എന്നാൽ ഒട്ടും ഭയപ്പെടേണ്ടാത്തതുമായ ജീവൻ ചെയ്യുന്ന ചികിത്സയാണ് പനി. സാധാരണ ഊഷ്മാവ് കൊണ്ട് നശിപ്പിക്കാൻ പറ്റാത്ത വിഷവസ്തുക്കൾ ശരീരത്തിൽ ഉള്ളപ്പോൾ ജീവൻ സ്വയം ഊഷ്മാവ് ഉയർത്തുകയാണ്. ഉയർന്ന ഊഷ്മാവിൽ ശരീരത്തിലുള്ള ചില പ്രത്യേക വിഷവസ്തുക്കളെ നിർവീര്യമാക്കി പുറന്തള്ളി ക്കഴിഞ്ഞാൽ താനെ ഊഷ്മാവ് കുറഞ്ഞുകൊള്ളും. ശരീരത്തിനുള്ളിലെ മാലിന്യ ങ്ങളുടെ അളവും സ്വഭാവവും അനുസരിച്ച് ചൂട് കൂടിയും കുറഞ്ഞും ഇരിക്കും. പനി മാറുന്നതിനുള്ള ദിവസങ്ങളുടെ എണ്ണവും കൂടുതലോ കുറവോ ആയിരിക്കും. പല പല ലക്ഷണങ്ങളോടു കൂടിയ പനിക്ക് ആധുനിക ചികിത്സകർ ഓരോ പേര് പറയുന്നു എന്ന് മാത്രം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ, പക്ഷിപ്പനി, ടൈഫോയിഡ്, ന്യൂമോണിയ, അരിവാൾപ്പനി നുന്ധ്യ. ഇവയെല്ലാം വൈറസുകൾ കാരണമാണ് ഉണ്ടാകു ന്നത് എന്നു പറഞ്ഞ് ഭയപ്പെടുത്തുന്നു. മറ്റ് പല രോഗങ്ങളോടൊപ്പവും ഈ പനികൾ ഉണ്ടാകാം. ഏതു പനിയും ശരീരത്തിലെ കുറേ വിഷവസ്തുക്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പനികൊണ്ട് ആർക്കും അപകടം ഉണ്ടാകില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത്, 'പനി തരൂ, ഏതു രോഗവും മാറ്റാം' എന്നാണെന്ന് കേട്ടിട്ടുണ്ട്.

ശക്തമായ തലവേദനയും, ദേഹം വേദനയും, വിശപ്പില്ലായ്മയും, വായിൽ കയ്പും, ഓർക്കാനവും ഛർദ്ദിയും, നല്ല കുളിരും വിറയലും ഒക്കെ ഉണ്ടായെന്ന് വരാം. ഭയക്കേണ്ട. പനിയുടെ പേര് എന്തുമാകട്ടെ. തല നന്നായി കഴുകി തോർത്തിയിട്ട് തുണി നനച്ച് തലയിൽ ചുറ്റിക്കെട്ടുക. തുണിയുടെ തണുപ്പ് കുറയുമ്പോൾ വീണ്ടും വീണ്ടും നനച്ച് കെട്ടുക. ഇതുകൊണ്ട് തന്നെ ചൂട് 1-2 ഡിഗ്രി കുറയും. പൂർണ്ണ വിശ്രമം വേണം. ചൂട് ആവശ്യമുള്ളതുകൊണ്ടാണ് കൂടിയത്. തലയിൽ മാത്രം നനച്ചുകെട്ടി ചൂട് കുറച്ചാൽ മതി. തല ഒഴികെ ശരീരത്തിന്റെ ബാക്കിഭാഗം മുഴുവൻ ചൂട് നിലനിർത്തണം. അതുകൊണ്ട് നല്ല കമ്പിളിയോ പുതപ്പോ ഉപയോഗിച്ച് പുതച്ച് മൂടി കിടക്കുക. മും മൂടരുത്. ശുദ്ധവായു കിട്ടുന്ന മുറിയിലായിരിക്കണം കിടക്കേണ്ടത്. പ്രത്യേകിച്ച് മുത്തിന്റെ ഭാഗത്തേക്ക് ശുദ്ധവായു കിട്ടണം.കാലിന്റെ ഭാഗം തണുക്കരുത്.

ഈ സമയത്ത് ദാഹത്തിനനുസരിച്ച് കരിക്കുവെള്ളം, തേങ്ങാവെള്ളം, നേർപ്പിച്ച (സമം വെള്ളം ചേർത്ത) പഴച്ചാറുകൾ എന്നിവ മാത്രം അത്യാവശ്യത്തിനു ചെറിയ ചെറിയ അളവിൽ കഴിക്കാം. 'ർദ്ദിയുണ്ടെങ്കിൽ ശുദ്ധജലം സ്പൂൺ കണക്കിനു കൊടുത്താൽ മതി. പന്ത്രണ്ടുമണിക്കൂർ നേരം ഒന്നും കഴിക്കാതിരുന്നാൽ (വെള്ളവും), സാധാരണ 'ർദ്ദി മാറും. മല്ലിക്കാപ്പിയും ചൂടുവെള്ളവും രോഗി ആവശ്യപ്പെട്ടാൽ കൊടുക്കാം. നിർബന്ധിച്ച് ഒന്നും കഴിപ്പിക്കാതിരിക്കുക.

ഇങ്ങനെ ചെയ്താൽ ഏത് പനിയും മാറും. പനിയുടെ പേര് എന്തുമാകട്ടെ. രണ്ടുമൂന്ന് ദിവസം കൊണ്ടോ, ചിലപ്പോൾ രണ്ടുമൂന്ന് ആഴ്ച കൊണ്ടോ പനി മാറും. ചിലപ്പോൾ ധാരാളം ചുമയും കഫവും ഒപ്പം ഒണ്ടായെന്ന് വരാം. ചിലപ്പോൽ വയറിളക്കം ഉണ്ടാകാം. ഇത് പനി മാറാൻ സഹായിക്കും. ടൈഫോയിഡ് പോലെയാണെങ്കിൽ വയറുവേദനയും മലത്തോടൊപ്പം പഴുപ്പും ചോരയും പോയെന്ന് വരാം. ലക്ഷണം എന്തുമാകട്ടെ, ചൂട് നല്ലതാണ്. പനി മാറുന്നതോടുകൂടി ആസ്ത്മ ഉള്ളവർക്ക് അതിന്റെ ശക്തി കുറയും, സന്ധിവാതം ഉള്ളവർക്ക് ആശ്വാസം ഉണ്ടാകും, രക്തക്കുഴലുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നത് വഴി ഹൃദ്രോഗികളുടെ ബ്ലോക്കുകൾ അലിഞ്ഞുപോകാൻ ഇടയാവുന്നു. വൈറസുകൾ നശിക്കുന്നു. പനി നല്ലതാണ് - സർവരോഗ സംഹാരിയാണ്. ഭാഗ്യമുള്ളവർക്കേ പനി വരൂ. അതുകൊണ്ട് പനി വരാൻ വേണ്ടി പ്രാർത്ഥിക്കൂ.

വേദനകൾ : നെഞ്ചുവേദന ഒഴികെയുള്ള ഏത് വേദനക്കും വേദനയുള്ളിടത്ത് വീണ്ടും വീണ്ടും നനച്ച് കെട്ടി വിശ്രമിച്ചാൽ മതി, മാറിക്കൊള്ളും. മൈഗ്രേൻ പോലും മാറിയിട്ടുണ്ട്, കൂടുതൽ ദിവസങ്ങൾ വേണ്ടിവരും. പലതവണ ആവർത്തിച്ചു വരാം. ഓരോ തവണയും വീണ്ടും വീണ്ടും നനച്ചുകെട്ടി പൂർണ്ണമായും വിശ്രമിക്കുക. നെഞ്ചുവേദന ഒഴികെയുള്ള ഏത് വേദനയും മാറും. നെഞ്ചുവേദനക്ക് ചൂടുവെക്കുന്നതാണ് നല്ലത്.

ടോൺസിലൈറ്റിസ് : തൊണ്ടവേദനക്ക് വീണ്ടും വീണ്ടും തൊണ്ടക്ക് തുണി നനച്ച് ചുറ്റിക്കെട്ടുമ്പോൾ തൊണ്ടവേദന കുറയും. ക്രമേണ അൽപാൽപം കരിക്കിൻവെള്ളവും പഴച്ചാറുകളും കഴിക്കാം. 3-5 ദിവസം വരെ മതി. ടോൺസിലൈറ്റിസ് ഒരിക്കലും മുറിച്ചു കളയരുത്. ടോൺസിൽ ഗ്രന്ധികൾ നീക്കം ചെയ്തവർക്ക് പഞ്ചേന്ദ്രിയങ്ങളുടെ (ചെവി, ത്വക്ക്, കണ്ണ്, മൂക്ക്, നാക്ക്) ശേഷി കുറഞ്ഞ അനുഭവങ്ങളുണ്ട്. ശരീരത്തിന്റെ പ്രവർത്തനത്തിന് ഓരോ അവയവത്തിനും അതിന്റേതായ പങ്കുണ്ട്. ഈശ്വരദത്തമായ അവയവങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് പഠിക്കേണ്ടത്. പ്രക്ടതിജീവനത്തിലൂടെ ഇത് സാധ്യമാണ്. എന്നാൽ 'തോന്നിയ പോലെ ജീവിച്ചോളൂ, അവയവങ്ങൾ ഏതും കേടായിക്കൊള്ളട്ടെ, ഞങ്ങൾ മാറ്റിവച്ചു തരാം', ഇതാണ് ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കുന്നത്. കരൾ പോയാലെന്ത്, വെറും 35-40 ലക്ഷം രൂപയുണ്ടെങ്കിൽ മാറ്റിവെക്കാമല്ലോ.

മത്സ്യമാംസാദികൾ, മുട്ട, പാൽ, ഉണങ്ങിയ പയറുകൾ തുടങ്ങിയ കാഠിന്യമേറിയ പ്രോട്ടീനുകൾ ക്രമത്തിലധികം കഴിക്കുമ്പോൾ അതിന്റെ ജീർണ്ണിക്കൽ മൂലം ഉണ്ടാകുന്നതാണ് ടോൺസിലൈറ്റിസ്. സസ്യാഹാരം കഴിക്കുന്നവർ ഉണങ്ങിയ പയറുകൾ ധാരാളം കഴിക്കുന്നില്ലെങ്കിൽ ടോൺസിലൈറ്റിസ് ഉണ്ടാവില്ല.

ചുമയും ജലദോഷവും : കരിക്കും പഴങ്ങളും മാത്രം മിതമായി കഴിച്ചാൽ ചെറിയ രീതിയിലുള്ള ചുമയും ജലദോഷവും മാറും. ചുമയും തുമ്മലും, ശ്വാസകോശത്തിലും സൈനസ് അറകളിലും കെട്ടിക്കിടക്കുന്ന കഫത്തെ പുറന്തള്ളിക്കളയുന്ന ചികിത്സയാണ്. കഫം വളരെക്കൂടുതൽ ഉണ്ടെങ്കിൽ ഒപ്പം ചെറിയ പനിയും (ചൂട്) നേരിയ തോതിൽ ദേഹം വേദനയും ഉണ്ടാകാം; തലവേദനയും ക്ഷീണവും ഉണ്ടാകാം. കട്ടിയായ കഫം ചുമച്ചും തുമ്മിയും പുറത്തേക്ക് വരും. മൂക്ക് നന്നേ അടഞ്ഞിരിക്കും. തുളസിയിലയോ പനിക്കൂർക്കയിലയോ ഇട്ട് തിളപ്പിച്ച് ആവി ശ്വസിക്കാം. പൂർണ്ണവിശ്രമം എടുക്കുക. പരമാവധി ഒരാഴ്ച കൊണ്ട് ചുമയും ജലദോഷവും മാറും.

വയറിളക്കം : ശരിയായ മലശോധനയില്ലാത്തവരിൽ, വൻകുടലിൽ അടിഞ്ഞുകൂടി യിരിക്കുന്ന പഴയ മലം പുറന്തള്ളാൻ വേണ്ടി ജീവൻ ചെയ്യുന്ന പ്രക്രിയയാണിത്. കരിക്ക് വെള്ളവും തേങ്ങാവെള്ളവും ശുദ്ധജലവും മോരും മാത്രം ആവശ്യാനുസരണം കഴിച്ച് വിശ്രമിച്ചാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് താനെ നിന്നുകൊള്ളും. ഗുളിക ഒന്നും കഴിച്ച് തടയരുത്. വയറിളക്കാൻ മരുന്ന് കഴിക്കാതെ തന്നെ കുടൽ കഴുകിക്കളയലാണിത്. വയറിളകുമ്പോൾ ചളിയും ചോരയുടെ അംശവും കണ്ടുവെന്നു വരാം. ചിലപ്പോൾ നല്ല വയറുവേദന അനുഭവപ്പെട്ടശേഷമാകും ചളിയും ചോരയും പോകുന്നത്. വേണമെങ്കിലും പുളിയിലയോ, മാതളനാരകത്തോടോ മോരിലരച്ച് ചേർത്ത് കഴിക്കാം.

മഞ്ഞപ്പിത്തം : ഇന്ന് ആൾക്കാർ വളരെയധികം ഭയക്കുന്ന ഒരു രോഗമാണ്. ഹെപ്പറ്റൈറ്റിസ് ക്ക,ങ്ങ,ങ്ക എന്നൊക്കെ പലപേരുകളിൽ ഇത് അറിയപ്പെടുന്നു. ദീർഘ നാളായി രക്തത്തിലുള്ള പല മാലിന്യങ്ങളെയും കരൾ പിടിച്ചെടുത്ത് വച്ചിരുന്നത് (രക്തത്തെ ശുദ്ധമായി നിലനിർത്താൻ വേണ്ടി), താങ്ങാവുന്നതിലധികമാവുമ്പോൾ കരളിന്റെ സ്രവമായ പിത്തരസത്തിലൂടെ പുറന്തള്ളിവിടുന്നത് വഴി രക്തത്തിന്റെ ക്ഷാരനില വർദ്ധിക്കുന്നു. രക്തത്തിൽ പിത്തരസം അധികമായതുകൊണ്ട് ത്വക്കിലും മുത്തിലും കണ്ണിലും മഞ്ഞനിറം പ്രകടമാവുന്നു. ഈ സമയത്ത് കരൾ സ്വന്തം ശുദ്ധീകരണം നടത്തുന്നതുകൊണ്ട് ഭക്ഷണത്തിന്റെ ദഹനം സാധിക്കില്ല. ഏത് ഭക്ഷണത്തിന്റെ ദഹനം നടക്കുന്നതിനും കരളിന്റെ സഹായം ആവശ്യമുണ്ട്. ഈ സമയത്ത് എന്ത് ഭക്ഷണം കഴിച്ചാലും ദഹിക്കില്ല. വിശപ്പ് അനുഭവപ്പെടില്ല. കഴിച്ചാൽ 'ർദ്ദിയും ഓർക്കാനവും അനുഭവപ്പെടും.

ഈ സമയത്ത് ദഹനപ്രക്രിയ ആവശ്യമില്ലാത്ത കരിക്കിൻവെള്ളവും, പുളിരസമുള്ള പഴങ്ങളുടെ ചാറുകളും ചെറുനാരങ്ങാ നീരും മാത്രം കഴിച്ച് വിശ്രമിച്ചാൽ മതി. സാധാരണ മഞ്ഞപ്പിത്തം ഒരാഴ്ച കൊണ്ട് മാറും. ഹെപ്പറ്റൈറ്റിസ് ങ്ങ ഉണ്ടായിരുന്നതും, ങ്ക ഉണ്ടോ എന്ന് ഡോക്ടർമാർ സംശയിച്ചതുമായ ഒരു രോഗിക്ക് ഒരു ഓണക്കാലത്ത് ഓണസദ്യ ഒഴിവാക്കി കരിക്കും പഴച്ചാറുകളും ചെറുനാരങ്ങാ നീരും മാത്രം ഒരു മാസം കഴിച്ചപ്പോൾ രോഗത്തിനു ശമനം ഉണ്ടായി. മഞ്ഞപ്പിത്തം ഏതിനമായാലും ഈ രീതിയിൽ കൈകാര്യം ചെയ്താൽ കരളിനു കേട് വരില്ല. ആധുനിക ചികിത്സ ദീർഘനാൾ ചെയത് രോഗത്തെ അടിച്ചമർത്തുന്നതുകൊണ്ടാണ് കരൾ മാറ്റിവെക്കേണ്ട ഘട്ടം വരെ എത്തുന്നത്. ഇത് പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്. പ്രക്ടതിജീവനത്തിലൂടെ ലിവർ സീറോസിസ് മാറിയിട്ട് ഇരുപതിലേറെ വർഷമായി ജീവിച്ചിരിക്കുന്ന കൊല്ലേഴം തോമസ് സാർ ഇന്ന് ശാസ്താംകോട്ടയിലുണ്ട്, ഇപ്പോൽ പ്രക്ടതിജീവനം ക്ടത്യമായി അനുഷ്ഠിക്കുന്നില്ല എങ്കിൽ പോലും.

ആറുവർഷമായി ബിലിറൂബിന്റെ അളവ് വളരെ കൂടി നിന്ന പന്തളത്തുള്ള രാജീവ് എന്ന ചെറുപ്പക്കാരൻ 1995-ൽ എന്നെ സമീപിച്ച്, പ്രക്ടതിജീവനം സ്വീകരിച്ച്, ആറുമാസം കൊണ്ട് രോഗം മാറ്റി. പിന്നീട് ഗവൺമെന്റ് സർവീസിൽ ജോലി കിട്ടിയ അയാൾ വിവാഹിതനായി സുമായി കഴിയുന്നു.

മറ്റൊരു പ്രത്യേകതരം കരൾരോഗം കൊണ്ട് ഭയന്നിരുന്ന ഒരു കോളേജ് അദ്ധ്യാപകൻ എന്റെ നിർദ്ദേശപ്രകാരം ഒരു വർഷം പ്രക്ടതിജീവനം അനുഷ്ഠിച്ച് രോഗം മാറ്റിയ ശേഷം ഗ്ഗന്*-യും നേടി പ്രൊഫസറായി ഇപ്പോഴും സർവീസിൽ തുടരുന്നു.

പ്രക്ടതിജീവനത്തിലൂടെ കരൾ മാറ്റിവെക്കേണ്ട അവസ്ഥ പൂർണ്ണമായും ഒഴിവാക്കാം. കുട്ടികളുടെ രോഗങ്ങളായ മുണ്ടിനീര്, അഞ്ചാംപനി, ചിക്കൻ പോക്‌സ് (വലിയവർക്കും കുട്ടികൾക്കും, കരപ്പൻ, ദേഹത്ത് മുഴുവൻ ചൊറിഞ്ഞു പൊട്ടൽ, പരുക്കൾ, ചെങ്കണ്ണ് എന്നുവേണ്ടാ പേരെന്തുമാവട്ടെ, പ്രകടമായ, ബാഹ്യമായ ലക്ഷണങ്ങളുള്ള എല്ലാ രോഗങ്ങളും അകത്തു കിടക്കുന്ന മാലിന്യങ്ങളെ പുറന്തള്ളുന്ന ശുദ്ധീകരണ പ്രക്രിയയാണ്, അഥവാ ജീവൻ ചെയ്യുന്ന ചികിത്സയാണ്. ബാഹ്യലക്ഷണം എന്തുമാവട്ടെ, ചികിത്സകർ പേര് എന്തും വിളിച്ചോട്ടെ - എല്ലാം കരിക്കിൻ വെള്ളവും പഴച്ചാറുകളും പഴങ്ങളും മാത്രം കഴിച്ച് വിശ്രമിച്ചാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് മാറും. തുടക്കത്തിൽ തന്നെ ഈ മാർഗ്ഗം സ്വീകരിച്ചാൽ വേഗം സുപ്പെടും.

ഇതിനൊന്നും ഒരു ആശുപത്രിയും വേണ്ടാ, സ്വന്തം വീട്ടിൽ തന്നെ കഴിഞ്ഞാൽ മതി. നിങ്ങൾ തന്നെയാണ് ഡോക്ടർ.

(പ്രൊഫ. പി. ഗോപാലകൃഷ്ണ പണിക്കർ, Nature Cure Consultant)