- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കൊതുകുജന്യ രോഗങ്ങൾക്കെതിരേ നോർത്തേൺ ടെറിട്ടറി ജനങ്ങൾക്ക് മുന്നറിയിപ്പ്; എംവിഇ വൈറസ് ബാധ ശക്തമാകുന്നതായി റിപ്പോർട്ട്
ഡാർവിൻ: കൊതുകുജന്യ രോഗങ്ങൾക്കെതിരേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി നോർത്തേൺ ടെറിട്ടറി ആരോഗ്യവകുപ്പ്. Murray Valley Encephalitis (MVE) എന്ന വൈറസ് പരത്തുന്ന കൊതുകുകൾ നോർത്തേൺ ടെറിട്ടറിയിൽ വർധിച്ചുവരുന്നതായാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡാർവിന്റെ ഉൾപ്രദേശങ്ങളിൽ കോഴിക്കുഞ്ഞുങ്ങളിൽ ഇത്തരം വൈറസുകൾ കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങളോട് ഇതിനെതിരേ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. തലച്ചോറിൽ നീർക്കെട്ട്, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയാണ് ഈ വൈറസ് മൂലം ഉണ്ടാകുന്നത്. ഡെങ്കിപ്പനി, സിക്ക തുടങ്ങിയ ഇനത്തിൽ പെടുന്നതാണ് ഈ വൈറസ് എന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഇതിനെതിരേ നിലവിൽ വാക്‌സിൻ കണ്ടെത്തിയിട്ടില്ലെന്നും ഹെൽത്ത് അഥോറിറ്റികൾ പറയുന്നു. കൊതുകകടി ഏൽക്കാതിരിക്കുക എന്നതാണ് ഇതിൽ നിന്നു രക്ഷ നേടുന്നതിനുള്ള ഏക മാർഗമെന്ന് ജനങ്ങളോട് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊതുകിനെതിരേയുള്ള സ്‌പ്രേകൾ, കോയിലുകൾ, ചർമത്തിൽ പുരട്ടുന്ന മരുന്നുകൾ എന്നിവ ഉപയോഗിച്ച് കൊതുകുകടിയിൽ നിന്നു രക്ഷ നേടുകയെന്നാണ് ആരോഗ്യവകുപ
ഡാർവിൻ: കൊതുകുജന്യ രോഗങ്ങൾക്കെതിരേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി നോർത്തേൺ ടെറിട്ടറി ആരോഗ്യവകുപ്പ്. Murray Valley Encephalitis (MVE) എന്ന വൈറസ് പരത്തുന്ന കൊതുകുകൾ നോർത്തേൺ ടെറിട്ടറിയിൽ വർധിച്ചുവരുന്നതായാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡാർവിന്റെ ഉൾപ്രദേശങ്ങളിൽ കോഴിക്കുഞ്ഞുങ്ങളിൽ ഇത്തരം വൈറസുകൾ കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങളോട് ഇതിനെതിരേ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.
തലച്ചോറിൽ നീർക്കെട്ട്, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയാണ് ഈ വൈറസ് മൂലം ഉണ്ടാകുന്നത്. ഡെങ്കിപ്പനി, സിക്ക തുടങ്ങിയ ഇനത്തിൽ പെടുന്നതാണ് ഈ വൈറസ് എന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഇതിനെതിരേ നിലവിൽ വാക്‌സിൻ കണ്ടെത്തിയിട്ടില്ലെന്നും ഹെൽത്ത് അഥോറിറ്റികൾ പറയുന്നു. കൊതുകകടി ഏൽക്കാതിരിക്കുക എന്നതാണ് ഇതിൽ നിന്നു രക്ഷ നേടുന്നതിനുള്ള ഏക മാർഗമെന്ന് ജനങ്ങളോട് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊതുകിനെതിരേയുള്ള സ്‌പ്രേകൾ, കോയിലുകൾ, ചർമത്തിൽ പുരട്ടുന്ന മരുന്നുകൾ എന്നിവ ഉപയോഗിച്ച് കൊതുകുകടിയിൽ നിന്നു രക്ഷ നേടുകയെന്നാ
ണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്ന മാർഗങ്ങൾ. കൊതുകുകടിയേൽക്കുന്ന ആയിരത്തിൽ ഒരാൾക്ക് എന്ന തോതിലാണ് എംവിഇ ബാധയുണ്ടാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ പ്രത്യാഘാതങ്ങളാണ് എംവിഇ ബാധമൂലം ഉണ്ടാകുന്നത്.
1970-കളിലാണ് ഈ വൈറസ് ബാധ ഇവിടെ രേഖപ്പെടുത്താൻ തുടങ്ങിയിട്ട്. ഇതുവരെ 36 കേസുകൾ എംവിഇ ബാധയെ തുടർന്ന് രേഖപ്പെടുത്തി. ഇതിൽ 25 ശതമാനത്തോളം പേർ മരിക്കുകയും 25 ശതമാനം പേർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ജൂൺ അവസാനം വരെയുള്ള കാലത്താണ് ഈ വൈറസ് ബാധ ഏറ്റവും അധികം പകരുന്നതായി കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ വൈകുന്നേരങ്ങളിലും രാത്രിയിലും കൊതുകു കടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.