കൊല്ലം ചാത്തന്നൂർ എൻഎസ്എസ് ഹൈസ്‌കൂളിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികളുടെ മാസമുറയെ പറ്റിയും ആ ദിവങ്ങളിൽ പാലിക്കേണ്ടുന്ന ശുചിത്വ മാർഗങ്ങളെപ്പറ്റിയും ഹെൽത്ത് ആൻഡ് ഹൈജിൻ പ്രോഗ്രാം നടന്നു. ഈ മേഖലയിലെ ട്രെയിനർ പ്രിയ എസ് വിഷ്ണു കുട്ടികൾക്കും അമ്മമാർക്കും ക്ലാസ് എടുത്തു.

മാസമുറ ദിവസങ്ങളിൽ എങ്ങനെ ശുചിയായിരിക്കാം, സാനിട്ടറി നാപ്കനുകളുടെ ഉപയോഗരീതി, തുണികളെ അപേക്ഷിച്ച് നാപ്കിനുകളുടെ ഗുണങ്ങൽക്കും തുണികളുടെ ദോഷവശങ്ങൾ തുടങ്ങിയ കാര്യങ്ങൾ വീഡിയോ പ്രസന്റേഷനിലൂടെ കുട്ടികൾക്കും അമ്മമാർക്കും വിശദീകരിച്ച് സംശയങ്ങൾക്ക് മറുപടിയും നല്കി. സെമിനാറിന് ശേഷം ട്രെയിനറിന് സ്‌കൂൾ പ്രിൻസിപ്പൽ എംഎസ് ലീല അനുമോദിച്ച ഉപഹാരവും നല്കി.