ഗ്നിബാധ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ അഞ്ച് പ്രമുഖ ബ്രാന്റുകളുടെ ഡിഷ് വാഷറുകൾ തിരിച്ച് വിളിക്കുന്നു. 61, 000 ഡിഷ് വാഷറുകളാണ് ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചത്. 2013 നും, 2015 നും ഇടയിൽ വിറ്റ ബോഷ്, തെർമാഡോർ, ഗാഗേനു, കെന്മോർ, ജെൻഎയർ എന്നീ ബ്രാന്റുകളുടെ ഡിഷ് വാഷറുകളാണ് അപകടസാധ്യത ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ പവർകോഡുകൾ ചൂടായി അഗ്നിബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.

എന്നാൽ ഇതുവരെ അത്തരം അപകട സാധ്യകൾ കാനഡയിലെങ്ങും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടിലെന്നാണ് കച്ചവടക്കാർ വ്യക്തമാക്കിയത്. എന്നാൽ അമേരിക്കയിൽ അഞ്ചോളം കേസുകൾ ഉണ്ടായിട്ടുണ്ട്.അഞ്ച് കമ്പനികളുടെ ചില മോഡലുകളാണ് തിരിച്ചുവിളിച്ചത്.

ചുവടെ കൊടുത്തിരിക്കുന്ന മോഡൽ നമ്പരുകളിലുള്ള ഡിഷ് വാഷറുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഉടൻ തന്നെ ഉപയോഗം നിർത്തണമെന്നം സേഫ്റ്റി റീക്കോൾ ഹോട്ട് ലൈൻ നമ്പരിൽ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 1-888-965-5813