ഡെയ്‌റ മുനിസിപ്പാലിറ്റി ക്ലിനിക്കിലെ തിരക്ക് കുറയ്ക്കുവാൻ ലക്ഷ്യമിട്ട് ദുബായ് മുനിസിപ്പാലിറ്റി വാർസൻ ക്ലിനിക്കിലും ഹെൽത്ത് കാർഡ് സേവനം ലഭ്യമാക്കും. ക്ലിനിക്ക് ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗമാണ് തൊഴിലാളികൾക്കായി മെഡിക്കൽ ചെക്ക്-അപ്പ് സർവ്വീസുകളും ഹെൽത്ത് കാർഡ് സേവനവും ആരംഭിക്കുന്നത്.

ഡെയ്‌റ മുനിസിപ്പാലിറ്റി ക്ലിനിക്കിലെ രോഗികളുടെ തിരക്ക് കുറയ്ക്കുവാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ക്ലിനിക്ക് ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം ഹെഡ് സുബൈദ മുഹമ്മദ് ഫരീഫ് വ്യക്തമാക്കി.

അവസാന വട്ട ഒരുക്കങ്ങളും നിർമ്മാണ പ്രവർത്തികളും പൂർത്തിയാക്കിയ ശേഷം ക്ലിനിക്ക് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ ഞായറാഴ്ച മുതൽ തൊഴിലാളികൾക്കായുള്ള ചികിത്സാ സേവനങ്ങൾ മുഹൈസിനയിലെ മുനിസിപ്പാലിറ്റി ക്ലിനിക്കിലേക്ക് മാറ്റിയിട്ടുണ്ട്.