- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയിലത്തിറങ്ങാൻ ഇനി പേടി വേണ്ട; സൂര്യാഘാതത്തെ ചെറുക്കാൻ അഞ്ചു വഴികൾ
സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. അവധി ദിനം ബീച്ചിൽ ആഘോഷിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്. എന്നാൽ വീട്ടിലെത്തുക വെയിലേറ്റു കരുവാളിച്ച മുഖവുമായാകും. എസ്‌പിഎഫ് ക്രീമുകളിട്ടാൽ വെയിലേറ്റു പൊള്ളിയ മുഖത്തെ കൂടുതൽ കുഴപ്പത്തിലാക്കും. എന്നാൽ സൂര്യാഘാതത്തെ നേരിടാനുള്ള വഴികൾ വീട്ടിൽ തന്നെ ഉണ്ടെങ്കിലോ. കുറച്ചു സമയം ചെലവഴിച്ചാൽ സൂര്യാഘാതം കൊണ്ടുള്ള കറുപ്പുനിറം മാറ്റാൻ വീട്ടിൽ തന്നെ മരുന്നുണ്ട്. വെയിലേറ്റുണ്ടാകുന്ന പ്രശ്നങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ 1. തണുത്ത വെള്ളത്തിൽ കുളിക്കുക. പലപ്പോഴും സൂര്യാഘാതം ശരീരത്തിൽ ചുവപ്പു മാത്രമാത്രമല്ല. നീരുണ്ടാക്കുന്നതായും കാണാം. വെയിലത്തു പോയി വന്ന ഉടനെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഇത് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. കുളിക്കുന്ന വെള്ളത്തിൽ അൽപം ലാവൻഡർ അല്ലെങ്കിൽ ചമോമൈൽ എണ്ണ ചേർക്കുന്നത് നീരും വേദനയും കുറയ്ക്കാൻ സഹായിക്കും. വെള്ളത്തിൽ രണ്ടു കപ്പ് ബേക്കിങ്ങ് സോഡ ചേർക്കുന്നതും അസ്വസ്ഥതയും ചുവപ്പു നിറവും തടയാൻ സാധിക്കും. 2. ഐസ് വയ്ക്കാ
സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. അവധി ദിനം ബീച്ചിൽ ആഘോഷിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്. എന്നാൽ വീട്ടിലെത്തുക വെയിലേറ്റു കരുവാളിച്ച മുഖവുമായാകും. എസ്‌പിഎഫ് ക്രീമുകളിട്ടാൽ വെയിലേറ്റു പൊള്ളിയ മുഖത്തെ കൂടുതൽ കുഴപ്പത്തിലാക്കും. എന്നാൽ സൂര്യാഘാതത്തെ നേരിടാനുള്ള വഴികൾ വീട്ടിൽ തന്നെ ഉണ്ടെങ്കിലോ. കുറച്ചു സമയം ചെലവഴിച്ചാൽ സൂര്യാഘാതം കൊണ്ടുള്ള കറുപ്പുനിറം മാറ്റാൻ വീട്ടിൽ തന്നെ മരുന്നുണ്ട്. വെയിലേറ്റുണ്ടാകുന്ന പ്രശ്നങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ
1. തണുത്ത വെള്ളത്തിൽ കുളിക്കുക.
പലപ്പോഴും സൂര്യാഘാതം ശരീരത്തിൽ ചുവപ്പു മാത്രമാത്രമല്ല. നീരുണ്ടാക്കുന്നതായും കാണാം. വെയിലത്തു പോയി വന്ന ഉടനെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഇത് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. കുളിക്കുന്ന വെള്ളത്തിൽ അൽപം ലാവൻഡർ അല്ലെങ്കിൽ ചമോമൈൽ എണ്ണ ചേർക്കുന്നത് നീരും വേദനയും കുറയ്ക്കാൻ സഹായിക്കും. വെള്ളത്തിൽ രണ്ടു കപ്പ് ബേക്കിങ്ങ് സോഡ ചേർക്കുന്നതും അസ്വസ്ഥതയും ചുവപ്പു നിറവും തടയാൻ സാധിക്കും.
2. ഐസ് വയ്ക്കാം
സൂര്യാഘാതം പെട്ടെന്നു കുറയാൻ കട്ടി കുറഞ്ഞ തുണിയിൽ ഐസ് പൊതിഞ്ഞ് അഞ്ചു മിനിട്ട് മുഖത്തു വയ്ക്കാം. ആവശ്യമെങ്കിൽ ദിവസത്തിൽ പല തവണ ആവർത്തിക്കാം.
3. കറ്റാർവാഴ ഉപയോഗിക്കാം.
ഔഷധ ഗുണങ്ങളുടെ കലവറയാണ് കറ്റാർവാഴ. കാറ്റാർവാഴയുടെ ഉള്ളിലുള്ള ജെൽ മുഖത്തു പുരട്ടുന്നത് സൂര്യാഘാതം കൊണ്ടുള്ള ചുവപ്പു മാറുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
4. ധാരാളം വെള്ളം കുടിക്കുക
ജ്യൂസുകളോ, മറ്റു വെള്ളമോ ധാരാളം കുടിക്കുക. ഇത് ശരീരത്തിലെ ജലാംശത്തെ കൂട്ടുന്നതിനും സൂര്യാഘാതം പെട്ടെന്നു കുറയുന്നതിനും സഹായിക്കും.
5. വെള്ളരിക്ക പരീക്ഷിക്കാം
വെള്ളരിക്ക ആന്റീ ഓകസിഡന്റായി പ്രവർത്തിക്കുന്നു. വെള്ളരിക്ക പേസ്റ്റ് രൂപത്തിലാക്കി മുഖത്തും
സൂര്യാഘോതമേറ്റ ഭാഗങ്ങളിലും പുരട്ടുക.