- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിദേശികൾക്ക് ഏർപ്പെടുത്തിയ ആരോഗ്യഫീസ് പിൻവലിക്കണമെന്ന ആവശ്യവുമായി ബഹ്റൈൻ പാർലമെന്റ്; നടപ്പിലാക്കിയ തീരുമാനം പിൻവലിക്കില്ലെന്ന നിലപാടിലുറച്ച് സർക്കാരും
മനാമ: രാജ്യത്ത് വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ ആരോഗ്യ ഫീസ് പിൻവലിക്കണമെന്ന ആവശ്യവുമായി ബഹ്‌റിൻ പാർലമെന്റ്. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വിദേശികൾ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും ആരോഗ്യ പരിപാലന ഫീസ് കൂടി അടക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം മാറ്റണമെന്നാണ് പാർലമെന്റ് ഐകകണ്?ഠേന ആവശ്യപ്പെട്ടത്. സ്വകാര്യ മേ
മനാമ: രാജ്യത്ത് വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ ആരോഗ്യ ഫീസ് പിൻവലിക്കണമെന്ന ആവശ്യവുമായി ബഹ്‌റിൻ പാർലമെന്റ്. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വിദേശികൾ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും ആരോഗ്യ പരിപാലന ഫീസ് കൂടി അടക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം മാറ്റണമെന്നാണ് പാർലമെന്റ് ഐകകണ്?ഠേന ആവശ്യപ്പെട്ടത്.
സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വിദേശികൾ വർഷം തോറും ആരോഗ്യ പരിപാലന ഫീസായി 72 ദിനാർ അടക്കണമെന്നാണ് തീരുമാനം. എന്നാൽ ഈടാക്കിത്തുടങ്ങിയ ആരോഗ്യ ഫീസ് പിൻവലിക്കുന്ന പ്രശ്‌നമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ സ്വകാര്യ തൊഴിലുടമകളെ ബാധിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്നാണ് പാർലമെന്റ് ഐക്യകണേഠന ആവശ്യപ്പെടുന്നത്.
രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികളിൽ നിന്ന് രണ്ട് വർഷത്തേക്ക് ആരോഗ്യ പരിചരണ ഫീസിനത്തിൽ 144 ദിനാർ ഈടാക്കാനുള്ള തീരുമാനം ഈയിടെയാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് വസിക്കുന്ന തൊഴിലാളികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ഏർപ്പെടുത്തിയതെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചിരുന്നു.