- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളികൾ ഉൾപ്പെട്ട വിദേശ ജീവനക്കാർക്ക് വീണ്ടും പിരിച്ചുവിടൽ ഭീഷണി; നോട്ടീസ് ലഭിച്ചത് രാജ്യത്തെ ഹെൽത്ത് സെന്റർ ജീവനക്കാർക്ക്; വീണ്ടും പ്രവാസികൾ ആശങ്കയിൽ
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഖത്തറിലെ വിദേശി ജീവനക്കാർക്ക് പിരിച്ചുവിടൽ ഭീഷണിയെന്ന് റിപ്പോർട്ട്. ഖത്തറിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്കാണ് വീണ്ടും പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉള്ള ഇരുന്നൂറിലധികം ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചത്.രാജ്യത്തെ 22 ഹെൽത്ത് സെന്ററുകളിൽ നിന്നും ചുരുങ്ങിയത് 10 ജീവനക്കാർക്ക് വീതം നോട്ടീസ് ലഭിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും. സാന്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് പിരിച്ചു വിടൽ എന്നാണ് സൂചന.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഖത്തറിലെ വിദേശി ജീവനക്കാർക്ക് പിരിച്ചുവിടൽ ഭീഷണിയെന്ന് റിപ്പോർട്ട്. ഖത്തറിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർക്കാണ് വീണ്ടും പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉള്ള ഇരുന്നൂറിലധികം ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചത്.രാജ്യത്തെ 22 ഹെൽത്ത് സെന്ററുകളിൽ നിന്നും ചുരുങ്ങിയത് 10 ജീവനക്കാർക്ക് വീതം നോട്ടീസ് ലഭിച്ചിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും. സാന്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് പിരിച്ചു വിടൽ എന്നാണ് സൂചന.
Next Story