- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിൽ സ്വകാര്യ വ്യക്തികളുടെ ഡ്രൈവർമാരായി ജോലി ചെയ്യുന്നവർക്കും വാർഷിക മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്നു; ഓഗസ്റ്റ് ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ
ദുബൈയിൽ സ്വകാര്യ വ്യക്തികളുടെ ഡ്രൈവറായും, ഹൗസ് ഡ്രൈവറായും ജോലിയെടുക്കു ന്നവർക്കും വർഷം തോറും മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്നു. അടുത്തമാസം ഒന്ന് മുതൽ പുതിയചട്ടം നിലവിൽ വരും. നേരത്തേ ഹെവി വാഹനങ്ങൾ, ടാക്സികൾ എന്നിവയിലെ ഡ്രൈവർമാർക്ക് മാത്രമായിരുന്ന നിബന്ധനയാണ് ഇപ്പോൾ സ്വകാര്യ ഡ്രൈവർമാർക്കും ബാധകമാക്കിയത്. സ്വകാര്യ വ്യക്തികളുടെ ഡ്രൈവർമാരും ഹൗസ് ഡ്രൈവർമാരും ഇതുവരെ പത്ത് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ മെഡിക്കൽ പരിശോധനക്ക് വിധേയമായാൽ മതിയായിരുന്നു. എന്നാൽ ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ വർഷവും സ്വകാര്യ ഡ്രൈവർമാരും ആർ ടി എ അംഗീകൃത ആശുപത്രികളിൽ പരിശോധനക്ക് വിധേയരാകണം. അപസ്മാരം, ഹൃദ്രോഗം, നേത്രരോഗങ്ങൾ, നാഡീ തകരാറുകൾ, അമിതരക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തുന്നത്. ഒരു സ്പോൺസർക്ക് കീഴിൽ നേടുന്ന മെഡിക്കൽ അനുമതി ജോലി വിടുന്നതോടെ അസാധുവാകും. പിന്നീട് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം മാത്രമേ പുതിയ മെഡിക്കൽ അനുമതി ലഭിക്കൂ. അല്ലാത്തപക്ഷം, പഴയ സ്പോൺസർ പുതിയ മെഡി
ദുബൈയിൽ സ്വകാര്യ വ്യക്തികളുടെ ഡ്രൈവറായും, ഹൗസ് ഡ്രൈവറായും ജോലിയെടുക്കു ന്നവർക്കും വർഷം തോറും മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്നു. അടുത്തമാസം ഒന്ന് മുതൽ പുതിയചട്ടം നിലവിൽ വരും.
നേരത്തേ ഹെവി വാഹനങ്ങൾ, ടാക്സികൾ എന്നിവയിലെ ഡ്രൈവർമാർക്ക് മാത്രമായിരുന്ന നിബന്ധനയാണ് ഇപ്പോൾ സ്വകാര്യ ഡ്രൈവർമാർക്കും ബാധകമാക്കിയത്. സ്വകാര്യ വ്യക്തികളുടെ ഡ്രൈവർമാരും ഹൗസ് ഡ്രൈവർമാരും ഇതുവരെ പത്ത് വർഷത്തിലൊരിക്കൽ ലൈസൻസ് പുതുക്കുമ്പോൾ മെഡിക്കൽ പരിശോധനക്ക് വിധേയമായാൽ മതിയായിരുന്നു. എന്നാൽ ഓഗസ്റ്റ് ഒന്ന് മുതൽ എല്ലാ വർഷവും സ്വകാര്യ ഡ്രൈവർമാരും ആർ ടി എ അംഗീകൃത ആശുപത്രികളിൽ പരിശോധനക്ക് വിധേയരാകണം.
അപസ്മാരം, ഹൃദ്രോഗം, നേത്രരോഗങ്ങൾ, നാഡീ തകരാറുകൾ, അമിതരക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തുന്നത്. ഒരു സ്പോൺസർക്ക് കീഴിൽ നേടുന്ന മെഡിക്കൽ അനുമതി ജോലി വിടുന്നതോടെ അസാധുവാകും.
പിന്നീട് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം മാത്രമേ പുതിയ മെഡിക്കൽ അനുമതി ലഭിക്കൂ. അല്ലാത്തപക്ഷം, പഴയ സ്പോൺസർ പുതിയ മെഡിക്കൽ അനുമതിക്ക് സമ്മതം നൽകണമെന്നും നിബന്ധനയുണ്ട്.