- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിൽ തൊഴിൽ വിസയിലെത്തുന്നവർക്കും ഇനി കർശന വൈദ്യപരിശോധന; രക്തപരിശോധനയിൽ പരാജയപ്പെടുന്നവരെ നാട്ടിലേക്ക് മടക്കും
മനാമ: ബഹ്‌റിൽ തൊഴിൽ വിസയിലെത്തുന്നവർക്കും ഇനി കർശന വൈദ്യപരിശോധന. പരിശോധനയിൽ പരാജയപ്പെടുന്നവരെ നാട്ടിലേക്കു മടക്കിയക്കും. സാംക്രമിക രോഗാണുക്കളെ കണ്ടെത്തുന്നതിനുള്ള ബയോമെട്രിക് റജിസ്‌ട്രേഷൻ, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെയുള്ള വിശദമായ രക്തപരിശോധന തുടങ്ങിയവയാണു നടത്തുക. ഇതുവരെ തുടർന്നുവന്ന പൊതു ശാരീരിക- എക്‌സറേ പരിശോധനകൾക്കു പകരമാണിത്. തൊഴിലിന്റെ സ്വഭാവം അനുസരിച്ചു പരിശോധന കൂടുതൽ കർശനമാകും. ഉദാഹരണത്തിന് ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യവിഭവങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളിൽ ജോലി നേടാൻ മേൽപ്പറഞ്ഞവ കൂടാതെ ക്ഷയരോഗം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്ന പരിശോധനകൾ കൂടിയുണ്ടാകും. സ്റ്റാൻഡേഡ്, പ്രീമിയം എന്നിങ്ങനെ രണ്ടുതരം പരിശോധനകളുണ്ട്.. സ്റ്റാൻഡേഡിന്റെ ഫീസ് 20 ദിനാർ (ഏകദേശം 3390 രൂപ). പരിശോധനകളുടെ എണ്ണമനുസരിച്ചു പ്രീമിയത്തിന്റെ നിരക്ക് മാറും.
മനാമ: ബഹ്‌റിൽ തൊഴിൽ വിസയിലെത്തുന്നവർക്കും ഇനി കർശന വൈദ്യപരിശോധന. പരിശോധനയിൽ പരാജയപ്പെടുന്നവരെ നാട്ടിലേക്കു മടക്കിയക്കും. സാംക്രമിക രോഗാണുക്കളെ കണ്ടെത്തുന്നതിനുള്ള ബയോമെട്രിക് റജിസ്‌ട്രേഷൻ, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെയുള്ള വിശദമായ രക്തപരിശോധന തുടങ്ങിയവയാണു നടത്തുക.
ഇതുവരെ തുടർന്നുവന്ന പൊതു ശാരീരിക- എക്‌സറേ പരിശോധനകൾക്കു പകരമാണിത്. തൊഴിലിന്റെ സ്വഭാവം അനുസരിച്ചു പരിശോധന കൂടുതൽ കർശനമാകും. ഉദാഹരണത്തിന് ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭക്ഷ്യവിഭവങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളിൽ ജോലി നേടാൻ മേൽപ്പറഞ്ഞവ കൂടാതെ ക്ഷയരോഗം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്ന പരിശോധനകൾ കൂടിയുണ്ടാകും.
സ്റ്റാൻഡേഡ്, പ്രീമിയം എന്നിങ്ങനെ രണ്ടുതരം പരിശോധനകളുണ്ട്.. സ്റ്റാൻഡേഡിന്റെ ഫീസ് 20 ദിനാർ (ഏകദേശം 3390 രൂപ). പരിശോധനകളുടെ എണ്ണമനുസരിച്ചു പ്രീമിയത്തിന്റെ നിരക്ക് മാറും.
Next Story