- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ആരോഗ്യ ദൗത്യവും ആരോഗ്യ വകുപ്പും സംയുക്തമായി ക്യാൻസർ രോഗ നിർണയ ക്യാമ്പ് നടത്തി
നെടുമങ്ങാട്: ദേശീയ ആരോഗ്യ ദൗത്യവും ആരോഗ്യ വകുപ്പും സംയുക്തമായി പൂവത്തൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച കാൻസർ രോഗനിർണ്ണയ ക്യാമ്പിൽ 200 പേർ പങ്കെടുത്തു. ജില്ലയിലെ നാല് ക്യാൻസർരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ പത്തോളം പേർക്ക് പ്രാഥമിക രോഗ ലക്ഷണങ്ങളുള്ളതായി കണ്ടെത്തി. രോഗനിർണയത്തിനായി നൂറോളം പേരെ എഫ്.എൻ.എ.സി( ഫൈൻ നീഡിൽ ആസ്പിറേഷൻ ടെസ്റ്റ്), മാമോഗ്രാം, പാപ്സ്മിയർ എന്നീ ലാബ് പരിശോധനകൾക്കായി നിർദ്ദേശിച്ചു. ദേശീയ ആരോഗ്യ ദൗത്യം എല്ലാ പരിശോധനകളും സൗജന്യമായി നൽകും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ സ്വപ്നകുമാരിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിലെ 44 ആശവർക്കർമാർക്കും ഒരു മാസം മുൻപ് കാൻസർ രോഗ നിർണയക്യാമ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകുകയും രോഗനിർണയ ഫോം പരിചയപ്പെടുത്തുകയും ചെയ്തു. ആശ പ്രവർത്തകർ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള എല്ലാ വീടുകൾ സന്ദർശിക്കുകയും രോഗനിർണയ ഫോമിൽ പരാമർശിച്ചിട്ടുള്ള സംശയാസ്പദമായ ലക്ഷണങ്ങൾ കണ്ടെത്തിയവരെ ക്യാമ്പ് പരിശോധനയക്ക
നെടുമങ്ങാട്: ദേശീയ ആരോഗ്യ ദൗത്യവും ആരോഗ്യ വകുപ്പും സംയുക്തമായി പൂവത്തൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച കാൻസർ രോഗനിർണ്ണയ ക്യാമ്പിൽ 200 പേർ പങ്കെടുത്തു. ജില്ലയിലെ നാല് ക്യാൻസർരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ പത്തോളം പേർക്ക് പ്രാഥമിക രോഗ ലക്ഷണങ്ങളുള്ളതായി കണ്ടെത്തി.
രോഗനിർണയത്തിനായി നൂറോളം പേരെ എഫ്.എൻ.എ.സി( ഫൈൻ നീഡിൽ ആസ്പിറേഷൻ ടെസ്റ്റ്), മാമോഗ്രാം, പാപ്സ്മിയർ എന്നീ ലാബ് പരിശോധനകൾക്കായി നിർദ്ദേശിച്ചു. ദേശീയ ആരോഗ്യ ദൗത്യം എല്ലാ പരിശോധനകളും സൗജന്യമായി നൽകും.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ സ്വപ്നകുമാരിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിലെ 44 ആശവർക്കർമാർക്കും ഒരു മാസം മുൻപ് കാൻസർ രോഗ നിർണയക്യാമ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകുകയും രോഗനിർണയ ഫോം പരിചയപ്പെടുത്തുകയും ചെയ്തു. ആശ പ്രവർത്തകർ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള എല്ലാ വീടുകൾ സന്ദർശിക്കുകയും രോഗനിർണയ ഫോമിൽ പരാമർശിച്ചിട്ടുള്ള സംശയാസ്പദമായ ലക്ഷണങ്ങൾ കണ്ടെത്തിയവരെ ക്യാമ്പ് പരിശോധനയക്ക് വിധേയരാകുവാൻ നിർദ്ദേശിക്കുകയുമായിരുന്നു.
ക്യാമ്പ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബിജു ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മുനിസിപ്പാലിറ്റി വൈസ്ചെയർ പേഴ്സൺ ലേഖ വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എം.എസ് ബിനു രവീന്ദ്രൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി, ജില്ലാ പി.ആർ.ഒ അരുൺ പ്രശാന്ത്, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സജീവ്, കാൻസർ രോഗനിർണയ വിദഗ്ധ ഡോ. ദിവ്യ എന്നിവർ സംസാരിച്ചു.