ദുബായ്: ഈ മാസം 30 ന് മുമ്പ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താത്ത ചെറുകിട കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എന്നാൽ വിദേശ ജീവനക്കാരുടെ ആശ്രിതരെയും വീട്ടു ജോലിക്കാരെയും ഡിസംബർ 31-വരെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പദ്ധതിയുടെ അവസാനഘട്ടത്തിന്റെ കാലാവധി മുൻനിശ്ചയിച്ചപ്രകാരം ജൂൺ 30 തന്നെയാണ്. ജൂലായ് മുതൽ ഏതൊരു വിദേശിക്കും വിസ പുതുക്കുന്നതിന് ഇൻഷൂറൻസ് പരിരക്ഷ ആവശ്യമാണ്. 99 ജീവനക്കാർവരെയുള്ള ചെറുകിട കമ്പനികളും ആശ്രിതരും വീട്ടുജോലിക്കാരുമടക്കമുള്ള വിഭാഗങ്ങൾക്ക് അവസാന ഘട്ടത്തിൽ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസരമാണിത്.

നിലവിൽ 90 ശതമാനം സ്വദേശികളും 75 ശതമാനത്തോളം വിദേശികളും ഇൻഷുറൻസ് പരിരക്ഷയുള്ളവരാണ്.