- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട; മേഖലയിൽ ഇൻഷൂറൻസ് നിർബന്ധമാക്കി മന്ത്രാലയം
ഒമാനിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് മേഖലയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി. ഇനിമുതൽ മികച്ച സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കിയ ഇൻഷൂറൻസ് പരിരക്ഷയിലൂടെ നിരവധി സൗകര്യങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുക. ഒമാനി പൗരന്മാരും താമസക്കാരും നിർബന്ധമായും ഇൻഷൂറൻസ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ആരോഗ്യ ഇൻഷൂറൻസ് ഉപയോഗിക്കുമ്പോൾ ആശുപത്രികളുലുണ്ടാവുന്ന അമിതച്ചെലവ് കുറയ്ക്കുവാനും ശസ്ത്രക്രിയകൾക്കും മറ്റുമായി നിരവധി സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കുവാനും സാധിക്കും. കൂടാതെ വിദഗ്ധ ചികിത്സകൾക്കായി വിദേശത്തേക്ക് പോകുന്നതും ഒഴിവാക്കുവാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്വകാര്യ-സർക്കാർ ആശുപത്രികളിൽ ആരോഗ്യ ഇൻഷൂറൻസ് സൗകര്യം ലഭ്യമാകും. പ്രവാസികൾക്കും സ്വദേശികൾക്കും വിവിധ ആരോഗ്യ പാക്കേജുകൾ നൽകുന്നതിലൂടെ ആരോഗ്യമേഖല കൂടുതൽ പരിഷ്‌ക്കരിക്കപ്പെടുമെന്നുമാണ് അധികൃതർ കരുതുന്നത്. ഇൻഷൂറൻസ് ഇൻഷ്വറൻസ് പദ്ധതി ദുരുപയോഗം നടത്തുന്നത് തടയാൻ ആരോഗ്യ വകുപ്പ് കർശന നിരീക്ഷണം നടത്തും.
ഒമാനിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് മേഖലയിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി. ഇനിമുതൽ മികച്ച സേവനങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കിയ ഇൻഷൂറൻസ് പരിരക്ഷയിലൂടെ നിരവധി സൗകര്യങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുക.
ഒമാനി പൗരന്മാരും താമസക്കാരും നിർബന്ധമായും ഇൻഷൂറൻസ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ആരോഗ്യ ഇൻഷൂറൻസ് ഉപയോഗിക്കുമ്പോൾ ആശുപത്രികളുലുണ്ടാവുന്ന അമിതച്ചെലവ് കുറയ്ക്കുവാനും ശസ്ത്രക്രിയകൾക്കും മറ്റുമായി നിരവധി സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കുവാനും സാധിക്കും. കൂടാതെ വിദഗ്ധ ചികിത്സകൾക്കായി വിദേശത്തേക്ക് പോകുന്നതും ഒഴിവാക്കുവാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ-സർക്കാർ ആശുപത്രികളിൽ ആരോഗ്യ ഇൻഷൂറൻസ് സൗകര്യം ലഭ്യമാകും. പ്രവാസികൾക്കും സ്വദേശികൾക്കും വിവിധ ആരോഗ്യ പാക്കേജുകൾ നൽകുന്നതിലൂടെ ആരോഗ്യമേഖല കൂടുതൽ പരിഷ്‌ക്കരിക്കപ്പെടുമെന്നുമാണ് അധികൃതർ കരുതുന്നത്. ഇൻഷൂറൻസ് ഇൻഷ്വറൻസ് പദ്ധതി ദുരുപയോഗം നടത്തുന്നത് തടയാൻ ആരോഗ്യ വകുപ്പ് കർശന നിരീക്ഷണം നടത്തും.