- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീർത്ഥാടകർക്ക് ഹെൽത്ത് ഇൻഷ്വറൻസ് നടപ്പാക്കുന്നത് പരിഗണനയിൽ; ഹജ്ജ്, ഉംറ തീർത്ഥാടകർ നിർബന്ധിത ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കേണ്ടി വരും
ജിദ്ദ: രാജ്യത്ത് എത്തുന്ന തീർത്ഥാടകർക്ക് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധിതമാക്കുന്ന കാര്യം പരിഗണിക്കുന്നതായി കൗൺസിൽ ഓഫ് കോ ഓപ്പറേറ്റീൽ ഹെൽത്ത് ഇൻഷ്വറൻസ് (സിസിഎച്ച്‌ഐ) സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഇത് നടപ്പാക്കുകയാണെങ്കിൽ ഉംറ, ഹജ്ജ് തീർത്ഥാടകർ നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം അടയ്‌ക്കേണ്ടതായി വരും. എന്നാൽ എത്രയാണ് തുകയെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടില്ല. 2014- ൽ തീർത്ഥാടകരെ ആരോഗ്യ ഇൻഷ്വറൻസ് പരിധിയിൽ നിന്ന് ഒഴിവാക്കി മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇത് മറികടന്നാണ് ഇപ്പോൾ സിസിഎച്ച്‌ഐ ആരോഗ്യ ഇൻഷ്വറൻസ് തീരുമാനം പുനഃപരിശോധിക്കുന്നത്. തീർത്ഥാടകർ കൂടാതെ രാജ്യത്ത് എത്തുന്ന വിദേശ നയതന്ത്രജ്ഞരേയും മറ്റും ഇത്തരം ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ തീർത്ഥാടകർക്കുള്ള ഇൻഷ്വറൻസ് പദ്ധതിയിന്മേലാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. രാജ്യത്തെത്തുന്ന ഗാർഹിക തൊഴിലാളികളെ അവരുടെ സ്‌പോൺസർമാർ ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്തണമെന്നും സിസിഎച്ച്‌ഐ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഹുസൈൻ അഭിപ്രായപ്
ജിദ്ദ: രാജ്യത്ത് എത്തുന്ന തീർത്ഥാടകർക്ക് ഹെൽത്ത് ഇൻഷ്വറൻസ് നിർബന്ധിതമാക്കുന്ന കാര്യം പരിഗണിക്കുന്നതായി കൗൺസിൽ ഓഫ് കോ ഓപ്പറേറ്റീൽ ഹെൽത്ത് ഇൻഷ്വറൻസ് (സിസിഎച്ച്‌ഐ) സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഇത് നടപ്പാക്കുകയാണെങ്കിൽ ഉംറ, ഹജ്ജ് തീർത്ഥാടകർ നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം അടയ്‌ക്കേണ്ടതായി വരും. എന്നാൽ എത്രയാണ് തുകയെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടില്ല.
2014- ൽ തീർത്ഥാടകരെ ആരോഗ്യ ഇൻഷ്വറൻസ് പരിധിയിൽ നിന്ന് ഒഴിവാക്കി മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇത് മറികടന്നാണ് ഇപ്പോൾ സിസിഎച്ച്‌ഐ ആരോഗ്യ ഇൻഷ്വറൻസ് തീരുമാനം പുനഃപരിശോധിക്കുന്നത്. തീർത്ഥാടകർ കൂടാതെ രാജ്യത്ത് എത്തുന്ന വിദേശ നയതന്ത്രജ്ഞരേയും മറ്റും ഇത്തരം ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ തീർത്ഥാടകർക്കുള്ള ഇൻഷ്വറൻസ് പദ്ധതിയിന്മേലാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
രാജ്യത്തെത്തുന്ന ഗാർഹിക തൊഴിലാളികളെ അവരുടെ സ്‌പോൺസർമാർ ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടുത്തണമെന്നും സിസിഎച്ച്‌ഐ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഹുസൈൻ അഭിപ്രായപ്പെട്ടു.